ജുവലറി ഉദ്ഘാടനത്തിന് എത്തിയ അമലാ പോളിന് ബോചെ നല്‍കിയത് നാലുകോടിയുടെ ഡയമണ്ട് നെക്ലസോ?

കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍കോട് ഉദ്ഘാടനം ചെയ്യത്. ബോചെ , സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്വാല എന്നിവര്‍ ചേര്‍ന്നായിരുന്നു ജുവലറി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന സിനിമാതാരം മോളി കണ്ണമാലിക്ക് ഉദ്ഘാടനവേളയില്‍ ബോചെ അഞ്ച് ലക്ഷം രൂപ നല്‍കി ആദരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള അമലാ പോളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് ജഗത് ദേശായിയുടെ ഒപ്പമാണ് അമല പോള്‍ എത്തിയത്. മലയാളത്തിലെക്കാ& തമിഴിലും അന്യഭാഷകളിലും ആരാധകരുള്ള താരമാണ് അമല,. ഒരു സിനിമയ്ക്ക് ഒന്നു മുതല്‍ രണ്ടുകോടി രൂപ വരെയാണ് അമല പോളിന്റെ പ്രതിഫലം. ആഡംബര കാറിന്റെ കമനീയ ശേഖരം തന്നെ താരത്തിനുണ്ട്. ഇതിനിടെയാണ് ജുവലറി ഉദ്ഘാടനത്തിന് അമല പോള്‍ ബോചെയുടെ പക്കല്‍ നിന്നും ഡയമണ്ട് നെക്ലസ് ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഈ നെക്ലസിന് നാലു കോടി രൂപയാണ് വില എന്നാണ് ബോബി ഉദ്ഘാടന വേദിയില്‍ വച്ച് പറഞ്ഞത്.

ഈ നെക്ലെസ് ബോചെ അമല പോളിന് സൗജന്യമായി നല്‍കിയോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്. എന്നാല്‍ നെക്ലസ് വാങ്ങുന്നവര്‍ക്ക് തന്റെ സുരക്ഷാ പടയെ കൂടി വിട്ടുകൊടുക്കേണ്ടി വരും എന്നാണ് ബോചെ പറഞ്ഞത്. വിലയേറിയ ആ നെക്ലസ് അവതരിപ്പിക്കുക എന്ന ചടങ്ങായിരുന്നു അമല പോള്‍ നിര്‍വഹിച്ചത് എന്നാണ് ബോചെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം മകന്‍ പിറന്നതില്‍ പിന്നെ അമല പോള്‍ പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം തിരുപ്പതി സന്ദര്‍ശിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.