
ലഖ്‌നൗ: മീററ്റിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച വര്‍ത്തയായിരുന്നു മുസ്‌കാന്‍ എന്ന യുവതി ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അതിനുശേഷം ഭര്‍ത്താക്കന്മാര്‍ തെല്ലൊരു ഭയം ഉദിച്ചിരിക്കുകയാണ്.അതുപോലൊരു സംഭവമാണ് ഇപ്പോള്‍ വീണ്ടും ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്.
സ്വന്തം ഭാര്യയെ വീട്ടില്‍ കാമുകനോടൊപ്പം കണ്ടെത്തിയ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിയോടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. മീററ്റ് കൊലപാതക കേസിലെ അതേ വിധി തന്നെയായിരിക്കും നിങ്ങള്‍ക്കും ഉണ്ടാവുക എന്ന് ഭാര്യയും കാമുകനും നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുന്നതായും പോലീസിനോട് യുവാവ് തുറന്നുപറഞ്ഞു.

ഝാന്‍സിയിലാണ് സംഭവം നടന്നത്. നിന്നുള്ള പവന്‍ എന്ന യുവാവാണ് ഭാര്യയില്‍ നിന്നും അവരുടെ കാമുകനില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന സഹായാഭ്യര്‍ത്ഥനയുമായി പോലീസില്‍ അഭയം തേടിയത്. സ്വന്തം വീട്ടില്‍ ഭാര്യ കാമുകനോടൊപ്പം ഇരിക്കുന്നത് ഇയാള്‍ കണ്ടെത്തിയെങ്കിലും അവരെ ഒറ്റയ്ക്ക് നേരിടാന്‍ ഭയമായതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചത്. സ്ഥലത്ത് എത്തിയത് പോലീസ് ഭാര്യാകാമുകനെ വീട്ടില്‍നിന്നു പിടിച്ച് പുറത്തിറക്കി.
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കരാര്‍ ജീവനക്കാരനാണ് പവന്‍. ഭാര്യ ജിജി മൗറാനിപുരില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും ഏതാനും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. തന്റെ ആറു വയസ്സുള്ള മകനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കാമുകനോടൊപ്പം ഇയാള്‍ കണ്ടത്. തുടര്‍ന്നാണ് ഇയാള്‍ പോലീസിനെ അഥയംപ്രാപിച്ചത്.
തന്റെ ഭാര്യയും കാമുകനും ചേര്‍ന്ന് തന്നെയും മകനെയും കൊലപ്പെടുത്തി മീററ്റില്‍ സംഭവിച്ചത് പോലെ ഡ്രമ്മില്‍ കുഴിച്ചിടുമെന്നും അതിനുമുമ്പ് ഇരുവര്‍ക്കും എതിരെ നടപടിയെടുക്കണം എന്നുമായിരുന്നു ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടത്. നിരവധി തവണ ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പക്ഷെ, സംഭവത്തില്‍ രേഖാമൂലമുള്ള പരാതി തങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ഝാന്‍സി പോലീസ് അറിയിച്ചു.