Month: April 2025

  • Kerala

    അടിമക്കണ്ണാകാന്‍ ഇല്ല; ഗോഡ് ഫാദറില്ല, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എന്‍ പ്രശാന്ത്

    കൊച്ചി: ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താന്‍. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൃഷി വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസ് ചേരിപ്പോരിനെ തുടര്‍ന്ന് നിലവില്‍ സസ്പെന്‍ഷനിലാണ്. ഏപ്രില്‍ 16-ന് വൈകിട്ട് ഹിയറിങ്ങിന് ഹാജരാകാന്‍ എന്‍ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നും ചൂണ്ടിക്കാട്ടി എന്‍ പ്രശാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്‍ പ്രശാന്തിന്റെ കുറിപ്പ് ഓള്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി:പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു കഅട ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം.…

    Read More »
  • Kerala

    ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരേ കേസ്

    തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. പിന്നാലെയാണ് ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.  

    Read More »
  • Breaking News

    ക്യാപ്റ്റന്‍സിയിലും പിഴച്ചു; ഇനിയെന്താണു ധോണിയുടെ ഭാവി? ഗൗരവമായ ചോദ്യങ്ങളുന്നയിച്ച് മുഹമ്മദ് കെയ്ഫ്; തോറ്റെങ്കിലും മഞ്ഞപ്പടയ്ക്ക് തിരിച്ചുവരാന്‍ രണ്ടു സാധ്യതകള്‍; മുന്നിലുള്ളത് എട്ടു മത്സരങ്ങള്‍; കണക്കുകൂട്ടി കളിച്ചാല്‍ പ്ലേ ഓഫില്‍ എത്താന്‍ മാര്‍ഗമുണ്ട്

    ചെന്നൈ: കൊല്‍ക്കത്തയ്‌ക്കെതിരേ 103/9 എന്ന നിലയില്‍ തവിടുപൊടിയായ ചെന്നൈയില്‍ എം.എസ്. ധോണിയെന്ന ക്യാപ്റ്റന്റെ സ്ഥാനമെന്ത്? മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിന്റെ വാക്കുകള്‍ ഗൗരവത്തോടെയാണു ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം തുടര്‍ച്ചയായ കളികളില്‍ മോശം പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരു കളിയില്‍ മാത്രമാണ് ബാറ്റ്‌സ്മാന്‍മാര്‍ പ്രകടനം പുറത്തെടുത്തത്. എല്ലാവരും മികച്ച കളിക്കാരാണെങ്കിലും ഫോം കണ്ടെടുക്കാന്‍ കഴിയാത്തതാണു പ്രശ്‌നം. ഇതിനു പിന്നാലെയാണു ടീം ഫ്രാഞ്ചൈസിയെയും ധോണിയെയും വിലയിരുത്തി കെയ്ഫിന്റെ ഗൗരവമുള്ള നിരീക്ഷണം വന്നത്. ‘ഇതു ധോണിയുടെ അവസാന സീസണ്‍ ആണോ?’ ഇതു മാറ്റത്തിനുള്ള സമയമാണോ? എന്തുകൊണ്ടാണ് എതിരാളികള്‍ക്കു നരെയ്‌നെയും വരുണിനെയും പോലുള്ള സ്പിന്നര്‍മാരുള്ളപ്പോള്‍ ഹോം ഗ്രൗണ്ടില്‍ സ്ലോ പിച്ച് തെരഞ്ഞെടുത്തത്? ക്യാപ്റ്റന്‍സിയിലെ പിഴവിലേക്കടക്കം ഊന്നുന്നതാണു കെയ്ഫിന്റെ വിലയിരുത്തല്‍. ഏറ്റവുമൊടുവിലെ കഴിയില്‍ കോണ്‍വേ നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീടു ബാറ്റ്‌സ്മാന്‍മാര്‍ക്കു താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊയീന്‍ അലി കണക്കുകൂട്ടി പന്തെറിഞ്ഞതോടെ മെയ്ഡന്‍ ഓവറിനൊപ്പം കോണ്‍വെയെയും മടക്കി. രചിന്‍ രവീന്ദ്രയും പിന്നാലെ…

    Read More »
  • Social Media

    പെട്ട് പോയാല്‍ സ്വയം വിചാരിച്ചാലും ഊരി പോരാന്‍ പറ്റില്ല! സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം, രേണുവിന് വിമര്‍ശനം

    മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണു സുധി ശ്രദ്ധിക്കപ്പെടുന്നത്. സുധി വാഹനാപകടത്തില്‍ മരണപ്പെട്ടതോട് കൂടി രേണുവിനെ സഹായിക്കാനായി ആളുകള്‍ രംഗത്ത് വരികയും ചെയ്തു. ആദ്യം പിന്തുണച്ചിരുന്നവര്‍ പിന്നീട് ഇവരെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയയാവുന്ന വ്യക്തിയായി രേണു മാറുകയും ചെയ്തു. അതിന് പ്രധാന കാരണം രേണു അഭിനയ രംഗത്തേക്ക് വന്നതാണ്. അടുത്തിടെയാണ് ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ അഭിനയിച്ചിരുന്നു. നടിയുടെ വസ്ത്രധാരണവും ഇഴുകി ചേര്‍ന്നുള്ള അഭിനയമൊന്നും ആര്‍ക്കും അത്ര പിടിച്ചില്ല. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയിലൂടെ വിഷു ചിത്രങ്ങളുമായിട്ടും രേണു എത്തി. അതും സമാനമായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് രേണു എത്തിയത്. ഗോള്‍ഡന്‍ നിറമുള്ള ബ്ലൗസും പിങ്ക് നിറമുള്ള സ്‌കേര്‍ട്ടുമായിരുന്നു രേണുവിന്റെ വേഷം. എന്നാല്‍ ക്രോപ്പ് ടോപ്പ് ആയതിനാല്‍ വയറ് കാണിക്കുന്നുവെന്ന് പറഞ്ഞ് രേണുവിനെ പരിഹസിച്ച് കൊണ്ടാണ്…

    Read More »
  • Kerala

    ഫോണിലൂടെ മുത്തലാഖ്; ഭര്‍ത്താവിനെതിരേ കേസെടുത്ത് മലപ്പുറം പോലീസ്; ഗാര്‍ഹിക പീഡനത്തിനും നടപടി നേരിടേണ്ടിവരും; ഗര്‍ഭിണിയായതിനു ശേഷം തിരിഞ്ഞു നോക്കിയില്ല, കുഞ്ഞിനെ കാണാന്‍ പോലും എത്തിയില്ല; 30 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കിയില്ലെന്നും പരാതി

    മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. നിയമവിരുദ്ധമായരീതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പുറമേ ഗാര്‍ഹികപീഡനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെതിരേ കേസെടുത്തിരിക്കുന്നത്. 2023-ലാണ് യുവതിയും വീരാന്‍കുട്ടിയും വിവാഹിതരായത്. 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇതിനുപിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തംവീട്ടിലെത്തി. എന്നാല്‍, അന്നുമുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരുവിവരവും അന്വേഷിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. കുഞ്ഞുണ്ടായി മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് വീരാന്‍കുട്ടി യുവതിയെ മൊഴി ചൊല്ലുന്നതായി യുവതിയുടെ പിതാവിനെ ഫോണിലൂടെ വിളിച്ചറിയിച്ചത്. വിവാഹസമയത്ത് യുവതിയുടെ കുടുംബം 30 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഈ സ്വര്‍ണം തിരികെനല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.    

    Read More »
  • Crime

    കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിനുറുക്കുമ്പോള്‍ ഗര്‍ഭിണി; മീററ്റിലെ കശാപ്പുകാരി മുസ്‌കാന് ജയിലില്‍ പ്രത്യേക പരിചരണം നല്‍കും

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസില്‍ അറസ്റ്റിലായ ഭാര്യ മുസ്‌കാന്‍ റസ്തോഗി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയില്‍ സൂപ്രണ്ട്. കഴിഞ്ഞ ദിവസമാണ് മുസ്‌കാനെ സ്‌കാനിങ്ങിനു വിധേയയാക്കിയത്. മുസ്‌കാന്‍ ഗര്‍ഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് സ്‌കാനിങ്ങില്‍ വ്യക്തമായത്. ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലില്‍ പ്രത്യേക പരിചരണം നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശര്‍മ പറഞ്ഞു. ഭര്‍ത്താവ് സൗരഭ് രജ്പുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 19നാണ് മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായത്. സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഹിമാചല്‍ പ്രദേശിലേക്ക് പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അറസ്റ്റിന് ശേഷം മീററ്റ് ജില്ലാ ജയിലിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ മുസ്‌കാന്‍ കാണിച്ച് തുടങ്ങിയത്. പിന്നാലെയാണ് ഇവരെ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു വിധേയയാക്കിയത്. മാര്‍ച്ച് നാലിനാണ് മുസ്‌കാനും സഹിലും ചേര്‍ന്ന്…

    Read More »
  • Breaking News

    ജനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഉണ്ടെന്നത് ഇഡി മറക്കരുത്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; കേസ് ഡല്‍ഹിയിലേക്കു മാറ്റാനുള്ള ഹര്‍ജി പിന്‍വലിപ്പിച്ചു; നിര്‍ണായക പരാമര്‍ശം നിരവധി പരാതികള്‍ നിലനില്‍ക്കുമ്പോള്‍

    ന്യൂഡല്‍ഹി: ജനങ്ങള്‍ക്കു മൗലികാവകാശങ്ങളുണ്ടെന്നതു മറക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. ഛത്തീസഗഡിലെ സിവില്‍ സപ്ലൈസ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ന്യൂഡല്‍ഹിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച റിട്ട് പെറ്റീഷനിലാണു സുപ്രീം കോടതിയുടെ പ്രതികരണം. വ്യക്തികള്‍ക്കുവേണ്ടി ആര്‍ട്ടിക്കിള്‍ 32നു കീഴിലുള്ള വകുപ്പ് എങ്ങനെയാണു ഇഡിക്ക് ഉപയോഗിക്കാന്‍ കഴിയുന്നതെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ചോദിച്ചു. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ക്കു സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം നല്‍കുന്ന ഭരണഘനാ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 32. ഇതിനായി വ്യക്തികള്‍ക്കു നേരിട്ടു കോടതിയെ സമീപിക്കാനാകും. എന്നാല്‍, ഇഡിയും മൗലികാവശകാശങ്ങളുണ്ടെന്ന വിചിത്രമായ വാദം ഉന്നയിക്കുകയായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു. റിട്ട് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കോടതിയില്‍ അപേക്ഷയും നല്‍കി. ‘ഇഡിക്ക് മൗലികാവശകാശങ്ങളുണ്ട്. എന്നാല്‍, അവര്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങളെക്കുറിച്ചു കൂടി ചിന്തിക്കണം’- കോടതി പ്രതികരിച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുതാത്പര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും ഇഡിക്കെതിരേ വ്യാപക പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍നിന്ന് നിര്‍ണായകമായ പരാമര്‍ശം ഉണ്ടായത്.…

    Read More »
  • Breaking News

    കുതിച്ചുകുതിച്ച് സ്വര്‍ണവില; പവന് 70,000 കടന്നു; പണിക്കൂലിയും നികുതിയും അടക്കം 75,000 കടക്കും; പത്തു ശതമാനം പണിക്കൂലി വാങ്ങിയാല്‍ വില ഇനിയും ഉയരും; 18 കാരറ്റിനും വെള്ളിക്കും പ്രിയമേറുന്നു; ഡോളര്‍ വിലയിലും ഇടിവ്‌

    രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. 200 രൂപ വർധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ. 22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ്, വെള്ളി വിലകളും മുന്നേറുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (ഡോ.ബി. ഗോവിന്ദൻ വിഭാഗം) കണക്കുപ്രകാരം ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല…

    Read More »
  • Breaking News

    ഇത്തവണയെത്തുന്നത് മാർഷ്യൽ ആട്സുമായി, വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രത്തിൽ നായികാ-നായകന്മാരായി കല്യാണി പ്രിയദർശനും നസ്‌ലനും

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    Read More »
  • Breaking News

    രണ്ടു ജഡ്ജിമാരാണോ ഭരണഘടന തീരുമാനിക്കുന്നത്? ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല; ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടല്‍; ആദ്യം അവര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം എടുക്കട്ടെ: സുപ്രീം കോടതിക്കെതിരേ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍: കേരളത്തിലെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോ?

    തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് -ദ് ഹിന്ദുസ്ഥാന്‍ ടൈംസിനു- നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. ”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള…

    Read More »
Back to top button
error: