Month: April 2025
-
Breaking News
ഹാഷിം മൂസ മുന്‍ പാകിസ്താന്‍ പാരാ കമാന്‍ഡോ; പഹല്‍ഗാം ആക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഉദ്യോഗസ്ഥര്‍; ഇന്ത്യയില്‍ സഹായം നല്‍കിയ 15 പേരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പാക് തീവ്രവാദികളില്‍ ഉള്‍പ്പെട്ട ഹാഷിം മൂസ മുന്‍ പാക് സൈനികനെന്നു സൂചന. പാകിസ്താന്‍ സൈന്യത്തിന്റെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പി (എസ്എസ്ജി)ലെ പാരാ കമാന്‍ഡോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇയാളെ ലഷ്‌കറെ ഭീകരവാദികള്‍ ഒപ്പംകൂട്ടിയതാണെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെ സഹായിച്ചെന്നു സംശയിക്കുന്ന 15 പേര ചോദ്യം ചെയ്തതില്‍നിന്നാണു മൂസയുടെ പങ്കു വ്യക്തമാക്കുന്ന തെളിവു ലഭിച്ചത്. ഇവരാണു തീവ്രവാദികളുടെ സാധനങ്ങള്‍ എത്തിച്ചു നല്‍കിയതെന്നും രഹസ്യമായി വിവരങ്ങള്‍ നല്‍കിയതെന്നും കരുതുന്നു. പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ അറിവില്ലാതെ മൂസയ്ക്കു ലഷ്‌കറെയുടെ തീവ്രവാദ നീക്കങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു മുമ്പ് ഇന്ത്യയില്‍ നടന്ന പല ആക്രമണങ്ങളിലും ഐഎസ്‌ഐയുടെ പങ്ക് പുറത്തുവന്നിരുന്നു. 2024 ഒക്‌ടോബറില്‍ ഗഗന്‍ഗിറില്‍ നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുടാപത്രിയില്‍ നടന്നതാണ്. രണ്ട് സൈനികരും രണ്ടു സൈനിക പോര്‍ട്ടര്‍മാരുമാണ് അന്നു…
Read More » -
Breaking News
പഹല്‍ഗാം ആക്രമണം: 48 മണിക്കൂറിനുശേഷം പാക് സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടു? സ്വകാര്യ വിമാനത്തില്‍ കടന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരും; സ്ഥിതി വഷളായിട്ടും പ്രതികരണമില്ല; ഇന്ത്യക്കെതിരേ യുദ്ധം നല്ലതിനല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പെരുകുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടെന്നു സൂചന. ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. സൈനിക മേധാവി ജറല്‍ അസിം മുനീറും കുടുംബവും ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലോഷന്‍സ് ലഫ്. ജനറല്‍ അസിം മാലിക്ക്, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് കമ്മിറ്റി ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സ എന്നിവര്‍ സ്വകാര്യ വിമാനത്തിലാണു രാജ്യം വിട്ടതെന്നു വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബ്രിട്ടനിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമായി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം പാക് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു. ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ആസ്ഥാനമായി…
Read More » -
Breaking News
ആ സൂര്യോദയത്തിനു പിന്നില്‍ ഒരു ഗുരുവുണ്ട്; അങ്ങു ദൂരെ ബിഹാറില്‍! വൈഭവിന്റെ പ്രകടനത്തില്‍ ഒട്ടും അത്ഭുതമില്ലെന്ന് പരിശീലകന്‍ മനീഷ് ഓജ; ‘അന്നേ അവന്‍ പുലി, കഠിനാധ്വാനി, പരിശീലന കാലത്ത് എന്നും 300 ബോളുകള്‍ ബാറ്റ് ചെയ്തു’; ഈ മാച്ചിനു മുമ്പും വിളിച്ചു, ചെറിയൊരു ഉപദേശം നല്‍കിയെന്നും ഓജ
ജയ്പൂര്‍: ഇന്ത്യയിലെ പുതിയ സൂപ്പര്‍താരത്തിന്റെ പിറവിക്കു നാന്ദി കുറിച്ചെന്നാണു വൈഭവ് സൂര്യവന്‍ഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രകനത്തോടെ ക്രിക്കറ്റ് ലോകം ഒന്നാകെ വിലയിരുത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പതിനാലുകാരന്‍ അടിമുടി പൊളിച്ചു. തീപ്പൊരി സെഞ്ചുറിയുമായി റെക്കോഡുകള്‍ ഒന്നൊന്നായി കടപുഴക്കിയപ്പോള്‍ ഗാലറി ഒന്നാകെ എഴുന്നേറ്റുനിന്നാണു കൈയടിച്ചത്. 35 ബോളുകളിലാണ് ഐപിഎല്‍ സെഞ്ചുറി. ഇതിനു മുമ്പ് 30 ബോളില്‍ സെഞ്ചുറി നേടിയ ഗെയ്ല്‍ മാത്രമാണ് മുന്നില്‍. എന്നാല്‍, കൈയടി വൈഭവിനു മാത്രമല്ല ഇപ്പോള്‍ ലഭിക്കുന്നത്. വൈഭവിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജയ്ക്കും വലിയ അഭിനന്ദനങ്ങളാണു ലഭിക്കുന്നത്. ബിഹാറിലെ സമസ്തിപുരിലുള്ള ഒരു സ്ഥലത്തു ശാന്തനായിരുന്ന് വൈഭവിന്റെ പ്രകടനം കണ്ടതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരണത്തിനു മുതിര്‍ന്നതുതന്നെ. ‘അവന് ഒരിക്കല്‍ പോലും ഒരു ഷോട്ട് എടുക്കേണ്ടത് എങ്ങനെയെന്നു രണ്ടാമതു പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ അര്‍പ്പണബോധത്തോടെ പടിച്ചെടുക്കും. അവന്‍ നല്ലൊരു വിദ്യാര്‍ഥിയാണ്. അതുകൊണ്ടാണ് അവനു പരീക്ഷണങ്ങള്‍ ജയിക്കാന്‍ കഴിയുന്നത്’- ഓജ പറഞ്ഞു. 90 മീറ്റര്‍ ദൂരത്തില്‍…
Read More » -
Kerala
ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപത്തുവെച്ച് കണ്ണൂര്‍- തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന്റെ ടയറിന് തീപിടിച്ച് ബസ് ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വാഹനത്തില്‍ 36 യാത്രക്കാര്‍ ഉണ്ടായിരുന്നു. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ ബസ് ജീവനക്കാര്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ആറ്റിങ്ങലില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍ എസ്. ബി യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.എസ്.ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.ആര്‍.ചന്ദ്രമോഹന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്.കെ. സനു, ശ്രീനാഥ്.എസ്.ജെ, സജിത്ത്.ആര്‍, വിഷ്ണു ബി.നായര്‍, സജീവ്.ജി.എസ്, സാന്‍ ബി.എസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പ്രശാന്ത് വിജയ്, ഹോം ഗാര്‍ഡ് ബൈജു. എസ് എന്നിവര്‍ അരമണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
Read More » -
Breaking News
ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസം വ്യാജ ലഹരിക്കേസായി; കുറ്റസമ്മതം നടത്തി നാരയണാദാസ്; വിശദ ചോദ്യം ചെയ്യലിന് ശേഷം മരുമകളേയും സഹോദരിയേയും പ്രതിയാക്കും; ചാലക്കുടിയിലെ ഗൂഢാലോചന പുറത്തേക്ക്
തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്ന ഷീലാ സണ്ണിയെ വ്യാജമയക്കുമരുന്നുകേസില്‍ കുടുക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്ത്. കേസിലെ പ്രധാന പ്രതി കര്‍ണാടകയില്‍ പ്രത്യേകാന്വേഷണസംഘത്തിന്റെ പിടിയിലായതോടെയാണ് സംഭവം തെളിഞ്ഞത്. തൃപ്പൂണിത്തുറ സ്വദേശി എം.എന്‍. നാരായണദാസി (55)നെയാണ് പിടികൂടിയത്. ഷീലയെ കുടുക്കാന്‍ മകന്റെ ഭാര്യയുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് വ്യാജ ലഹരിക്കേസിന്റെ അടിസ്ഥാനം. ബെംഗളൂരുവില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നാണ് പിടികൂടിയതെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു. പ്രത്യേകാന്വേഷണ സംഘത്തിലെ മൂന്നുപേരാണ് നാരായണദാസിനെ തിരക്കി ബെംഗളൂരുവിലേക്ക് പോയിരുന്നത്. പ്രതിയെ ഇവിടെ കൊണ്ടുവന്നശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിശദ ചോദ്യം ചെയ്യലുമുണ്ടാകും. ഇതിലൂടെയാണ് യഥാര്‍ത്ഥ വസതുത കണ്ടെത്തുക. പ്രഥാമികമായി ഇയാള്‍ കുറ്റം സമ്മതിച്ചു. ഷീലാ സണ്ണിയുടെ മരുമകളും അവരുടെ സഹോദരിയും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. അതിനിടെ നാരായണദാസിനെ നേരത്തേ അറിയില്ലെന്ന് ഷീലാ സണ്ണി. സുപ്രീംകോടതിവരെയെത്തിയ കേസില്‍ ഇപ്പോള്‍ പ്രധാന വഴിത്തിരവുണ്ടായതില്‍ സന്തോഷമുണ്ടെന്ന് വെസ്റ്റ്‌കൊരട്ടിയില്‍ ബന്ധുവിന്റെ വീട്ടിലുള്ള ഷീല…
Read More » -
Crime
വിവാഹസദ്യയ്ക്ക് പനീര്‍ കിട്ടിയില്ല, പന്തലിലേക്ക് ബസ് ഓടിച്ചുകയറ്റി യുവാവിന്റെ പരാക്രമം; 6 പേര്‍ക്ക് പരിക്ക്
ലഖ്നൗ: വിവാഹസദ്യയ്ക്ക് പനീര്‍ കിട്ടാത്തതില്‍ രോഷം പൂണ്ട് ആളുകള്‍ക്കിടയിലേക്ക് മിനിബസ് ഓടിച്ചുകയറ്റിയും സാധനങ്ങള്‍ നശിപ്പിച്ചും യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീദ്പുരില്‍ ശനിയാഴ്ച നടന്ന വിവാഹത്തിനിടെയായിരുന്നു സംഭവം. രാജ്നാഥ് യാദവ് എന്ന വ്യക്തിയുടെ മകളുടെ വിവാഹത്തിനിടെയാണ് അനിഷ്ടസംഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വിവാഹഘോഷയാത്ര വിവാഹപ്പന്തലിലെത്തിച്ചേരുന്നതുവരെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. ഭക്ഷണം നല്‍കുന്നിടത്തേക്ക് കടന്നുവന്ന ധര്‍മേന്ദ്ര യാദവ് എന്ന യുവാവിന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുളളവരുടെ പാത്രത്തില്‍ പനീര്‍ കണ്ടതോടെ ‘ഹാലിളകി’. പനീറിന്റെ കാര്യം ചോദിച്ച് ധര്‍മേന്ദ്ര യാദവ് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ദേഷ്യത്തില്‍ പുറത്തിറങ്ങിപ്പോയ അയാള്‍ ബസോടിച്ച് വിവാഹത്തിനെത്തിയ അതിഥികള്‍ക്കിടയിലേക്ക് കയറ്റി. വരന്റെ അച്ഛനും വധുവിന്റെ അമ്മാവനും ഉള്‍പ്പെടെ പരിക്കേറ്റു. പരിക്കേറ്റവര്‍ വാരാണസിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ധര്‍മേന്ദ്ര അവിടെ നിന്ന് കടന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ വിവാഹച്ചടങ്ങുകളുമായി സഹകരിക്കാന്‍ സാധിക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ ശഠിച്ചു. തുടര്‍ന്ന് വധുവിന്റെ കുടുംബം…
Read More » -
Crime
വനിതാ നിര്‍മാതാവിനെതിരായ ലൈംഗികാതിക്രമം: കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്, ആന്റോ ജോസഫ് ഒന്നാം പ്രതി
കൊച്ചി: വനിതാ നിര്‍മാതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിര്‍മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാല് പ്രതികളാണുള്ളത്. കേസില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. രാകേഷാണ് രണ്ടാം പ്രതി. അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാഴക്കുഴി എന്നീ നിര്‍മാതാക്കളും കേസിലെ പ്രതികളാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് വനിതാ നിര്‍മാതാവ് പൊലീസിന് നല്‍കിയ പരാതി. ഈ പരാതി പിന്നീട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഈ അന്വേഷണ സംഘമാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ, അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. പരാതിക്കാരിയായ വനിതാ നിര്‍മാതാവിന്റെ മൊഴിയെടുക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ്…
Read More » -
Crime
പുലിപ്പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജന്‍; ഹിരണ്‍ദാസ് മുരളിക്ക് പകരം തെരഞ്ഞെടുത്ത് ‘വേടന്‍’ എന്ന് പേര്; ആരാധകരുടെ ചങ്കിടിപ്പായ റാപ്പര്‍ അകത്താകുമോ?
കൊച്ചി: പുലിപ്പല്ല് കേസില്‍ മൊഴിമാറ്റിയെങ്കിലും റാപ്പര്‍ വേടന്‍ കുരുക്കില്‍ തന്നെ. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരെത്തെ തായ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്‌ലാറ്റില്‍ നിന്ന് വടിവാള്‍, കത്തി, ത്രാസ്സ്, ക്രഷര്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു. വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്നലെ (തിങ്കള്‍) രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവന്‍ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുലിപ്പല്ല് ശ്രദ്ധയില്‍ പെട്ടത്. മലേഷ്യന്‍ പ്രവാസിയായ രഞ്ജിത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് നല്‍കിയതെന്നാണ് മൊഴി. തമിഴ് വംശജനായ ഇയാളെ കണ്ടെത്താന്‍ എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാന്‍ സാധ്യത ഏറെയാണ്. പുലിപ്പല്ല് കേസില്‍ മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം…
Read More » -
Kerala
ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചോദ്യംചെയ്യല്‍: ഫോണില്‍ ചാച്ചനോട് കയര്‍ത്ത് ഷൈന്‍; ബെഞ്ചില്‍ മയങ്ങി ശ്രീനാഥ് ഭാസി
ആലപ്പുഴ: ചോദ്യംചെയ്യലിനു തിങ്കളാഴ്ച രാവിലെ 10-ന് എത്താനാണ് നടന്മാരോടും മോഡലിനോടും എക്‌സൈസ് ആവശ്യപ്പെട്ടതെങ്കിലും മൂവരും നേരത്തേയെത്തി. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചതുപോലായിരുന്നില്ല പിന്നീടു നടന്നത്. മോഡല്‍ കെ. സൗമ്യയെ ചോദ്യംചെയ്യാന്‍ വിളിച്ചപ്പോള്‍ പത്തുമണി കഴിഞ്ഞു. ഷൈനും ശ്രീനാഥും കാത്തിരിപ്പ് തുടങ്ങി. ആറുമണിക്കൂര്‍ പിന്നിട്ടതോടെ ഷൈന്‍ ക്ഷുഭിതനായി. സിനിമ ലൊക്കേഷനില്‍നിന്നെത്തിയ ശ്രീനാഥാകട്ടെ ഉച്ചയോടെ ഓഫീസിലെ ബെഞ്ചില്‍ കിടന്നു മയങ്ങി. രാവിലെ 7.35-നു ഷൈനാണ് ആദ്യമെത്തിയത്. ഈ സമയത്ത് പതിവു ഡ്യൂട്ടി ഉദ്യോഗസ്ഥരേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിനകം വിടണമെന്നും ബെംഗളൂരുവിലെ ലഹരിമോചനകേന്ദ്രത്തില്‍നിന്നാണു വന്നതെന്നും അവരോടു ഷൈന്‍ പറഞ്ഞു. 8.10-ന് ശ്രീനാഥ് എത്തി. തനിക്കു പറയാനുള്ളത് ഉദ്യോഗസ്ഥരോടു പറഞ്ഞോളാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. 8.30-ന് മോഡല്‍ സൗമ്യയെത്തി. ക്രിസ്റ്റീനയെ (തസ്ലിമാ സുല്‍ത്താന) അറിയാമെങ്കിലും ലഹരിയിടപാടുമായി ബന്ധമില്ലെന്നു പറഞ്ഞശേഷമാണ് സൗമ്യ ഓഫീസില്‍ കയറിയത്. ഒന്‍പതു മണിയോടെ ഉദ്യോഗസ്ഥരെത്തി. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ആദ്യം സൗമ്യയെയാണു ചോദ്യംചെയ്യാന്‍ വിളിച്ചത്. 12.50-ഓടെ മൂവര്‍ക്കുമുള്ള ഭക്ഷണമെത്തിച്ചു. ഉച്ചകഴിഞ്ഞപ്പോഴാണ് കാത്തിരിപ്പിലെ അതൃപ്തി ഷൈന്‍ പ്രകടിപ്പിച്ചത്. സൗമ്യയെ…
Read More »
