KeralaNEWS

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപത്തുവെച്ച് കണ്ണൂര്‍- തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന്റെ ടയറിന് തീപിടിച്ച് ബസ് ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വാഹനത്തില്‍ 36 യാത്രക്കാര്‍ ഉണ്ടായിരുന്നു. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ ബസ് ജീവനക്കാര്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

ആറ്റിങ്ങലില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍ എസ്. ബി യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.എസ്.ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.ആര്‍.ചന്ദ്രമോഹന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്.കെ. സനു, ശ്രീനാഥ്.എസ്.ജെ, സജിത്ത്.ആര്‍, വിഷ്ണു ബി.നായര്‍, സജീവ്.ജി.എസ്, സാന്‍ ബി.എസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പ്രശാന്ത് വിജയ്, ഹോം ഗാര്‍ഡ് ബൈജു. എസ് എന്നിവര്‍ അരമണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

Back to top button
error: