Month: April 2025
-
Breaking News
സിഎംആര്‍എല്‍- എക്‌സാലോജിക് കരാര്‍: കള്ളപ്പണ ഇടപാടില്‍ കുറ്റം കണ്ടെത്താനാകാതെ ഒരുവര്‍ഷം മുമ്പ് അന്വേഷണം നിലച്ചു; ഇഡിക്ക് ഇപ്പോള്‍ പിടിവള്ളി 447-ാം വകുപ്പ്: രണ്ടു കമ്പനി ഉടമകള്‍ക്കും നഷ്ടമില്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കും? കേസ് ‘തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ എന്നു സംശയിച്ച് നിയമവൃത്തങ്ങള്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഇഡി തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ നിയമവൃത്തങ്ങള്‍ക്കിടയില്‍ സംശയങ്ങളും വര്‍ധിക്കുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ തിടുക്കത്തില്‍ അപേക്ഷ നല്‍കിയതോടെയാണ് നിയമാനുസൃതം നടന്ന ഇടപാടില്‍ ഇഡി എന്തു നടപടികള്‍ സ്വീകരിക്കുമെന്ന കൗതുകവും വര്‍ധിക്കുന്നത്. കുറ്റപത്രം പരിശോധിച്ചശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണു വിവരം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുമ്പോഴാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സ്വീകരിച്ചശേഷം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നാണു വിവരം. സമയം കളയാതെ ഇതിന്റെ പകര്‍പ്പ് കൈക്കലാക്കുന്നതിനുവേണ്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് അപേക്ഷ നല്‍കിയത്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡി എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഉറ്റു നോക്കുന്നത്. കമ്പനികാര്യ ചട്ടമെന്നത് കമ്പനിക്കുള്ളില്‍ മാത്രം നടക്കുന്ന അനധികൃത ഇടപാടാണ്. ഒരു കമ്പനിയുടെയോ ഏതെങ്കിലും സ്ഥാപനത്തിന്റെയോ കോര്‍പറേറ്റ്…
Read More » -
Breaking News
ഇരയുടെ ആരോപണം സത്യമായാല്‍ പോലും ഇതവള്‍ ക്ഷണിച്ചുവരുത്തിയത്! ഉത്തരവാദിയും അവള്‍തന്നെ: വീണ്ടും വിവാദ വിധിയുമായി ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതി; ബലാത്സംഗ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് അതിക്രമത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയ കോടതി ഉഭയസമ്മതി പ്രകാരമുള്ള ലൈഗിക ബന്ധമാണെന്ന പ്രതിയുടെ വാദം ശെരിവെച്ച് അയാള്‍ക്ക് ജാമ്യവും അനുവദിച്ചു. ഇരയുടെ ആരോപണം സത്യമാണെന്ന് അംഗീകരിച്ചാല്‍പോലും ഇത്തരമൊരു സംഭവം അവള്‍ ക്ഷണിച്ചുവരുത്തിയതാണെന്നും അതിനാല്‍ അവള്‍ തന്നെയാണ് ഉത്തരവാദിയെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നോയിഡയിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി അവളുടെ മൂന്ന് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ദല്‍ഹിയിലെ ഒരു റെസ്റ്റോറന്റില്‍ പോയി മദ്യപിച്ചു. അവിടെ വെച്ച് പ്രതി ഉള്‍പ്പെടെ ചില പുരുഷന്മാരെ അവര്‍ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് മദ്യപിച്ചതിനെത്തുടര്‍ന്ന് യുവതിക്ക് തിരികെ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പ്രതി യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് നിര്‍ബന്ധിച്ചു. യാത്രയ്ക്കിടെ പ്രതി തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും നോയിഡയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഗുഡ്ഗാവിലെ ഒരു ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ…
Read More » -
Crime
മാളയിൽ 6 വയസുകാരനായ യുകെജി വിദ്യാർത്ഥിയെ കുളത്തിൽ മുക്കി കൊന്നു, കൃത്യം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതിനു ശേഷമെന്ന് പൊലീസ്
ഹൃദയം നുറുങ്ങുന്ന ആ ക്രുരതയിൽ ഒരു നാടാകെ നടുങ്ങിപ്പോയി. തൃശൂർ മാള സ്വദേശി മഞ്ഞളി അജീഷിന്റെ മകന്‍ യുകെജി വിദ്യാർത്ഥിയായ 6 വയസുകാരൻ ഏബലിനെ അയൽവാസിയായ ജോജോ(20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് ഇന്നലെ സന്ധ്യയ്ക്ക്. പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴാണ് കുട്ടിയെ കൊന്നതെന്ന് പൊലീസ്. പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവത്രേ. ഏബലിൻ്റെ വീടിനു തൊട്ടടുത്താണ് ജോജോയുടെ താമസം. ബൈക്ക് മോഷണ കേസിൽ പ്രതിയായ ഇയാൾ ഈയടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്നിറങ്ങിയത്. വീടിനടുത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത കുട്ടി നിലവിളിച്ചുകൊണ്ട് വിവരം അമ്മയെ അറിയിക്കുമെന്നു പറഞ്ഞു. കുപിതനായ ജോജോ ‘എന്നാ പോയി പറയെടാ’ എന്ന് പറഞ്ഞ്…
Read More » -
Breaking News
അടിയോടടി; ചിന്നസ്വാമി സ്‌റ്റേഡിയം അന്തംവിട്ട പ്രകടനം; തോല്‍വിയില്‍നിന്ന് പഞ്ചാബിനെ കരകയറ്റി രാഹുല്‍; മുന്‍നിരക്കാര്‍ രണ്ടക്കം കടക്കാതെ പുറത്തായി; ആര്‍സിബിക്കും ഞെട്ടല്‍: വീഡിയോ
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കെഎല്‍ രാഹുല്‍ ഷോ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ രാഹുല്‍ 53 പന്തില്‍ 93 റണ്‍സുമായി മുന്നില്‍നിന്നും നയിച്ചു. 23 പന്തില്‍ നിന്നും 38 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് രാഹുലിന് ഒത്ത പിന്തുണനല്‍കി. നാലില്‍ നാലും വിജയിച്ച ഡല്‍ഹി എട്ടുറണ്‍സുമായി പോയന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയന്റുള്ള ആര്‍സിബി മൂന്നാമതാണ്. താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 58ന് നാല് എന്ന നിലയില്‍ പതുങ്ങിയിരുന്നു.ഫാഫ് ഡുപ്ലെസിസ് (2), ജേക്ക് ഫ്രേസര്‍ മഗര്‍ക്ക് (7), അഭിഷേക് പൊരേല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച കെഎല്‍ രാഹുല്‍-ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സഖ്യം ആര്‍സിബിയില്‍ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആര്‍സിബിക്കായി ഫില്‍ സോള്‍ട്ട് മിന്നും തുടക്കമാണ് നല്‍കിയത്. 17 പന്തില്‍ 37റണ്‍സെടുത്ത…
Read More » -
Breaking News
ഇന്ത്യലെത്തിച്ച ഇസ്ലാമിക തീവ്രവാദി തഹാവൂര്‍ റാണയുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ; തൂക്കിലേറ്റണമെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സുബേദാര്‍ മേജര്‍ പി.വി. മനേഷ്; റാണയെ ഇന്ത്യയില്‍ എത്തിച്ചത് 15 വര്‍ഷത്തെ അമേരിക്കന്‍ തടവിനുശേഷം
മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. എന്‍ഐഎ ചിത്രങ്ങള്‍ പുറത്തുവിട്ടു. തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക. എന്‍എസ്ജി, എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടെ സംഘമാണ് റാണയെ ഇന്ത്യയിലെത്തിച്ചതെന്ന് എന്‍ഐഎ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ലഷ്‌കറെ തോയ്ബ, ഹര്‍ക്കത്ത്-ഉള്‍-ജിഹാദി ഇസ്ലാമി തുടങ്ങിയ സംഘടനയുമായി ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയതെന്നും ഇരു സംഘടനകളെയും ഇന്ത്യ തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വര്‍ഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന്…
Read More » -
Breaking News
മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നാടുമുഴുവന്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ കണ്ണീര്‍ വാര്‍ത്ത
തൃശൂര്‍: മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ചനിലയില്‍. കുഴൂര്‍ സ്വര്‍ണപ്പള്ളം മഞ്ഞളി അജീഷിന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാള്‍ക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തില്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. താണിശ്ശേരി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ഏബല്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read More » -
Breaking News
ഓഹരികളും മ്യൂച്ച്വൽ ഫണ്ടുകളും ഈടായി നൽകിയാൽ പത്ത് മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന സേവനവുമായി ജിയോഫിൻ
ജിയോഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ധനകാര്യ സേവന (എൻബിഎഫ്‌സി) വിഭാഗമായ ജിയോഫിൻ ഓഹരി അധിഷ്ഠിത വായ്പ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. 9.99 ശതമാനം പലിശ നിരക്ക് മുതൽ, ഓഹരികൾ ഈടായി നൽകിയാൽ പൂർണമായും ഡിജിറ്റൽ വായ്പ ജിയോഫിന്നിൽ നിന്ന് ലഭ്യമാകും. വളരെ സുരക്ഷിതമായ വായ്പാ സേവനമാണ് ലോൺ എഗെയ്ൻസ്റ്റ് സെക്യൂരിറ്റീസ് (എൽഎഎൽ) എന്ന് ജിയോഫിൻ വ്യക്തമാക്കി. ഓഹരികൾ, മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയവയിലധിഷ്ഠിതമായാണ് വളരെ മികച്ച പലിശ നിരക്കിൽ ലോണുകൾ ലഭ്യമാകുക. വെറും പത്ത് മിനിറ്റിനുള്ളിൽ പൂർണമായും ഡിജിറ്റൽ പ്രക്രിയയിലൂടെ വായ്പ ഉപഭോക്താവിന് ലഭിക്കും. ഓഹരികൾ വിൽക്കാതെ തന്നെ അതുപയോഗപ്പെടുത്തി വായ്പ നേടാമെന്നതാണ് ഡിജിറ്റൽ ഫൈനാൻഷ്യൽ സേവനങ്ങളുടെ വൺസ്റ്റോപ്പ് സൊലൂഷനായ ജിയോഫിന്നിലൂടെ ഉപഭോക്താക്കൾക്ക് സാധ്യമാകുന്നത്. ഒരു കോടി രൂപ വരെയുള്ള വായ്പകൾ ഇതിലൂടെ ലഭിക്കും. ഓരോ വ്യക്തിയുടെയും റിസ്‌ക് പ്രൊഫൈലിന് അനുസരിച്ചാകും ലോണുകൾ ലഭിക്കുക. പരമാവധി മൂന്ന് വർഷമാകും വായ്പയുടെ കാലാവധി. അതേസമയം ഫോർക്ലോഷർ ചാർജുകൾ ഒന്നും തന്നെയില്ല. ഉപഭോക്താക്കൾ സാമ്പത്തിക…
Read More » -
Breaking News
ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസ്; മൊഴികള്‍ നിര്‍ണായകം: നടന്‍മാരെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്; പ്രതികള്‍ ലഹരി കടത്തിയത് കുടുംബ സമേതം; പാവത്താന്‍ ചമഞ്ഞു മുങ്ങിയ ഭര്‍ത്താവിന് രാജ്യാന്തര മയക്കുമരുന്ന് ബന്ധം
ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍ (43) നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്‌സൈസിനു ലഭിച്ചത്. അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്. മൂന്നു വര്‍ഷത്തോളമായി അക്ബര്‍ അലിയും സംഘവും കഞ്ചാവും സ്വര്‍ണവും കടത്തിയിരുന്നെന്ന് എക്‌സൈസ് പറയുന്നു. പരിശോധനകള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ മാരാരി ഗാര്‍ഡനില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന-43), സഹായി കെ.ഫിറോസ് (26) എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തുവരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തില്‍ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരനെന്നു കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.…
Read More » -
Breaking News
ഋതുരാജിനു പരിക്ക്; ഈ സീസണില്‍ ഇനി കളിക്കാനായേക്കില്ല; ചെന്നൈ തലവനായി ‘തല’; തലവര മാറുമോ ടീമിന്റെ? കരകയറണമെങ്കില്‍ ഇനി മത്സരങ്ങളില്‍ ജയമല്ലാതെ മറ്റു മാര്‍ഗമില്ല
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിന് സീസണ്‍ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ‘ഗുവാഹത്തിയില്‍ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നല്‍കിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളില്‍ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക” -ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്. ഇതില്‍ 142 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 90 എണ്ണത്തില്‍ തോറ്റു. അഞ്ചുതവണ കിരീടവും നേടി. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഓരോ ടീമും ‘ഐക്കണ്‍’ കളിക്കാരെ ടീമിലെത്തിക്കണമെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെന്നൈ പിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.…
Read More »