Month: April 2025
-
Health
കുറച്ച് വിനാഗിരി ഉണ്ടോ, മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍നിന്ന് ഈച്ചയെ അകറ്റാം
വീട്ടിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകള്‍. ഭക്ഷണസാധനങ്ങള്‍ തുറന്നുവയ്ക്കാന്‍ വയ്ക്കാത്ത അവസ്ഥയാണ്. ചക്കയും മാങ്ങയും അടക്കമുള്ള പഴങ്ങളില്‍ ഈച്ചകള്‍ എപ്പോഴും വന്ന് ഇരിക്കാറുണ്ട്. വീട്ടിനുള്ളിലെ ഈച്ചശല്യം ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണങ്ങളും പഴവര്‍ഗങ്ങളും അടച്ചുസൂക്ഷിക്കുകയെന്നതാണ്. അമിതമായി പഴുത്ത പഴങ്ങള്‍ വേഗം ഉപയോഗിക്കുക. ഇവയുടെ ഗന്ധം ഈച്ചയെ ആകര്‍ഷിക്കുന്നു. ഈച്ചശല്യം ഇല്ലാതാക്കാന്‍ ഈച്ചക്കണി തയ്യാറാക്കാനാകും. അത് എങ്ങനെയെന്ന് നോക്കിയാലോ? ഇതിനായി ആദ്യം വേണ്ടത് വിനാഗിരിയാണ്. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ആപ്പിള്‍ സിഡെര്‍ വിനാഗിരി ഒഴിക്കുക. അതിലേക്ക് പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കുകയും ആ ദ്രാവകത്തിലേക്ക് വന്നുവീഴുകയും ചെയ്യും. അതുപോലെ തന്നെ ചില സുഗന്ധവ്യഞ്ജനങ്ങളുടെയു ഔഷധച്ചെടികളുടെയും രൂക്ഷഗന്ധം പ്രാണികളെ അകറ്റിനിര്‍ത്തും. വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, പുതിനയില, ലെമണ്‍ഗ്രാ എന്നിവയെല്ലാം ഈച്ചയെ അകറ്റാന്‍ സഹായിക്കുന്നു. ഇവയുടെ ഗന്ധം ഈച്ചയ്ക്ക് ഇഷ്ടമല്ലയെന്നതാണ് അതിന് കാരണം. അടുക്കളയും ഊണുമുറിയും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. വേനല്‍ക്കാലത്ത് ഈച്ചകളുടെ വിഹാരകേന്ദ്രം…
Read More » -
NEWS
യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങള്‍; ഒരുമണിക്കൂര്‍ പരിശോധന, നാടകീയതക്കൊടുവില്‍ സത്യം പുറത്ത്
ലണ്ടന്‍: വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മൊബൈല്‍ ഫോണ്‍ യാത്രക്കാരന്‍ മോഷ്ടിച്ചെന്ന ആരോപണത്തെതുടര്‍ന്ന് വിമാനം വൈകിയത് ഒരുമണിക്കൂര്‍. ലണ്ടനില്‍ നിന്ന് ടിറാനയിലേക്കുള്ള ‘വിസ് എയര്‍’ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൂം അംഗങ്ങളാണ് മോഷണത്തെക്കുറിച്ച് യാത്രക്കാരെ അറിയിച്ചത്. പൊലീസ് പരിശോധനയും തുടര്‍ന്നുള്ള നടപടികള്‍ക്കും പിന്നാലെ വിമാനം ഒരുമണിക്കൂറിലധികം വൈകുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച് 3.10 ന് ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ നിന്ന വിമാനത്തിലാണ് എയര്‍ലൈന്‍ ജീവനക്കാരന്‍ മോഷണവിവരം പങ്കുവെച്ചത്. കാണാതായ ഫോണ്‍ യാത്രക്കാരന്‍ എടുക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ഫോണ്‍ കണ്ടെത്തുന്നവരുടെ വിമാനം പറന്നുയരില്ലെന്നും ക്രൂ അംഗങ്ങള്‍ അറിയിച്ചു. ”ഫോണ്‍ വിമാനത്തിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഈ വിമാനത്തിന്റേതല്ലാത്ത സാധനവുമായി യാത്രചെയ്യാന്‍ സാധിക്കില്ല. അത് സുരക്ഷാ പ്രശ്നമാണ്.സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോണ്‍ ആരെടുത്താലും അവര്‍ സ്വമേധയാ മുന്നോട്ട് വരമെന്നും” -ക്രൂ അംഗങ്ങള്‍ അറിയിപ്പ് നല്‍കി. എന്നാല്‍, ആരും മുന്നോട്ട് വന്നില്ല.ഒടുവില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസും വിമാനത്തിലേക്ക് വന്നു. പൊലീസ്…
Read More » -
Kerala
കുത്തിവയ്പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ?ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും…
Read More » -
Crime
കഞ്ചാവ് കേസില്‍ ‘വേടന്’ ജാമ്യം; പക്ഷേ, പുലിപ്പല്ലില്‍ കുടുങ്ങി; അന്വേഷണം തമിഴ്നാട്ടിലേക്ക്
കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തില്‍വിട്ടു. അതിനിടെ, മാലയില്‍നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതോടെ വേടനെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വേടന്‍ ധരിച്ചിരുന്നത് അഞ്ചുവയസ്സ് പ്രായമുള്ള പുലിയുടെ പല്ലാണെന്നാണ് വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
Read More » -
India
ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടഞ്ഞു; എസിപിക്ക് നേരെ കയ്യോങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് എസിപിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാന്‍ കയ്യോങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബെളഗാവിയില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയിലാണ് സംഭവം. കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ റാലി അലങ്കോലപ്പെടുത്തിയപ്പോള്‍, അരികില്‍ നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തു ചെയ്യുകയാണെന്ന് ചോദിച്ചെന്നും അടിക്കാനായി കൈ ഉയര്‍ത്തിയെങ്കിലും പിന്‍വലിച്ചെന്നുമാണ് പ്രചാരണം. വേദിയിലുണ്ടായിരുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ ശകാരിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന്, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മുഖ്യമന്ത്രിയെ അനുനയിപ്പിച്ചതോടെയാണ് പ്രസംഗം തുടര്‍ന്നത്. ബിജെപിയും ആര്‍എസ്എസും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ഇത്തരം നിലപാടു തുടര്‍ന്നാല്‍ സംസ്ഥാനത്തൊരിടത്തും അവരുടെ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാര്‍ മുന്നറിയിപ്പു നല്‍കി.
Read More » -
Breaking News
ഇതാണു മോനേ കളി! സൂര്യനായി വൈഭവ്; വെടിക്കെട്ടു ബാറ്റിംഗില്‍ സെഞ്ചുറി; പതിനാലുകാരന്‍ പഴങ്കഥയാക്കിയത് നിരവധി റെക്കോഡുകള്‍; ആകാശം നോക്കി മടുത്ത് ബൗളര്‍മാര്‍; അടിച്ചുകൂട്ടിയത് 11 സിക്‌സറുകള്‍
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്റെ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിങ് വെടിക്കെട്ട്. പതിനാലുകാരനായ യുവ ഓപ്പണര്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അടിച്ചെടുത്തത്. 38 പന്തില്‍ ഏഴ് ഫോറും 11 സിക്സും ഉള്‍പ്പെടെ 101 റണ്‍സാണ് യുവതാരം നേടിയത്. ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ടും യുവതാരം സൃഷ്ടിച്ചു. നിരവധി റെക്കോഡുകള്‍ കടപുഴക്കിയാണ് ഓപ്പണര്‍ കളം വിട്ടത്. Youngest to score a T20 1⃣0⃣0⃣ ✅ Fastest TATA IPL hundred by an Indian ✅ Second-fastest hundred in TATA IPL ✅ Vaibhav Suryavanshi, TAKE. A. BOW ✨ Updates ▶ https://t.co/HvqSuGgTlN#TATAIPL | #RRvGT | @rajasthanroyals pic.twitter.com/sn4HjurqR6 — IndianPremierLeague (@IPL) April 28, 2025 ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവിനായി. റാഷിദ് ഖാനെ സിക്സര്‍ പായിച്ച് സെഞ്ച്വറിയിലേക്കെത്തിയ താരം 35 പന്തിലാണ്…
Read More » -
Breaking News
ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം
ന്യൂഡല്‍ഹി: മുന്നൂറോളം ഇന്ത്യക്കാര്‍ 2016നുശേഷം ഔദ്യോഗിക രേഖകളുമായി പാകിസ്താനിലെത്തിയെന്നും ഇതില്‍ 40 പേരെങ്കിലും ഭീകരസംഘടനയില്‍ ചേര്‍ന്നെന്നും വിവരം. ഇവര്‍ പരിശീലനം നേടിയശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയെന്നും ദേശീയ മാധ്യമമായ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണ രേഖവഴിയാണ് ഇവര്‍ തിരികെയെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് കശ്മീരിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും സുരക്ഷാ വിഭാഗത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ ആക്രമണം നടത്തിയതില്‍ ആദില്‍ തോക്കര്‍ എന്ന ചെറുപ്പക്കാരനെയാണു പ്രധാന സംശയം. ഇയാള്‍ 2018 ഏപ്രിലില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പാകിസ്താനലിലേക്കു പോയിട്ടുണ്ട്. ഒരു പരീക്ഷയില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അട്ടാരി അതിര്‍ത്തിവഴിയാണ് ഇയാള്‍ പാകിസ്താനിലേക്കു കടന്നത്. തുടര്‍ന്നു ലഷ്‌കറെ തോയ്ബയില്‍ ചേര്‍ന്നു. മറ്റു ഭീകരര്‍ക്കൊപ്പം ഇയാള്‍ 2024ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണു കരുതുന്നത്. പാകിസ്താനില്‍നിന്ന് എത്തിയവര്‍ക്കു നിയമപരമായ സഹായം നല്‍കുന്നതിനൊപ്പം അവരെ നയിച്ചതും ഇയാളാണെന്നാണു സംശയിക്കുന്നത്. 2019നുശേഷം ഇന്ത്യന്‍ സൈന്യം 330 ഭീകരരെയാണു കൊലപ്പെടുത്തിയത്. ഇതില്‍ 270 പേര്‍…
Read More » -
Breaking News
പഹല്‍ഗാം ആക്രമണം: പാകിസ്താനെ ഞെരുക്കി മെരുക്കും; അണിയറയില്‍ ഒരുങ്ങുന്നത് നയതന്ത്ര യുദ്ധം; മോദിയെ വിളിച്ചത് ജോര്‍ദാന്‍ മുതല്‍ ജപ്പാന്‍വരെയുള്ള 16 രാഷ്ട്രത്തലവന്‍മാര്‍; നിര്‍ണായക സാമ്പത്തിക ഇടനാഴിക്ക് ഇസ്രയേല്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്ക്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും. ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്. also read : ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം…
Read More » -
Breaking News
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍മാര്‍ക്കു ബന്ധമില്ല; വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കും; തസ്ലീമയുമായുള്ള ഇടപാട് ലഹരിക്കു വേണ്ടിയല്ല; സിനിമാ മേഖലയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കമ്മീഷണര്‍
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന് അടിമ. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ പറഞ്ഞു. ചില സംശയങ്ങൾ തീർക്കാനാണ് മൂന്നു പേരെയും വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റി. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഇപ്പോൾ വിട്ടയച്ച ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന്…
Read More »
