Month: April 2025
-
Crime
നിറത്തിന്റെ പേരില്‍ പീഡനം, ജിസ്മോളുടെ ഫോണ്‍ ജിമ്മി വാങ്ങിവച്ചു; ഭര്‍തൃവീട്ടിലെ ക്രൂരത വെളിപ്പെടുത്തി കുടുംബം
കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം പുഴയില്‍ ചാടി ജീവനൊടുക്കിയ ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ പിതാവും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ജിസ്മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയമുണ്ട്. ജിസ്മോളെ പലതവണ ജിമ്മിയുടെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം ഇപ്പോള്‍ പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം എപ്പോഴാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്തേണ്ട എന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാല്‍, ക്നാനായ സഭ നിയമപ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണമെന്നാണ്. ഇതുസംബന്ധിച്ച് സഭാതലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരമനുസരിച്ച് മൂന്നുപേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ…
Read More » -
Crime
കളികാര്യമാകുമോ അളിയാ? ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണം; കൊച്ചി പൊലീസിന്റെ നോട്ടീസ്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോയെ കണ്ടെത്താനാകാത്തതിനാല്‍ നടന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് കൈമാറും. ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരിപരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടിരക്ഷപ്പെട്ടതെന്നാണ് അന്വേഷണ സംഘം പ്രധാനമായും ആരായുക. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ ഷൈന്‍ ടോം ചാക്കോ നിലവില്‍ തമിഴ്നാട്ടിലാണ് ഉള്ളതെന്നാണ് സൂചന. പൊള്ളാച്ചിയിലാണ് അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം…
Read More » -
Crime
കത്തി കൊണ്ട് യാത്രക്കാരെ കുത്തിവീഴ്ത്തി; വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ സഹയാത്രികന്റെ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: ചെറുയാത്രാവിമാനം റാഞ്ചാന്‍ ശ്രമിച്ച നാല്‍പ്പത്തൊമ്പതുകാരന്‍ സഹയാത്രികന്റെ വെടിയേറ്റുമരിച്ചു. കരീബിയന്‍ രാജ്യമായ ബെലീസില്‍ വ്യാഴാഴ്ചയാണ് സംഭവം. യുഎസ് പൗരനായ അകിന്‍യേല സാവ ടെയ്ലര്‍ എന്നയാളാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇയാള്‍ രണ്ട് സഹയാത്രികരെ മുറിവേല്‍പിക്കുകയും ചെയ്തു. വിമാനത്തില്‍ 14 യാത്രക്കാര്‍ ഉണ്ടായിരുന്നു. പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്ലര്‍ വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് യാത്രക്കാരില്‍ ഒരാള്‍ ടെയ്ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റതെന്ന് ബെലീസ് പോലീസ് അറിയിച്ചു. വിമാനം നിലത്തിറക്കിയതിന് പിന്നാലെ ടെയ്ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കോറോസലില്‍നിന്ന് സാന്‍ പെഡ്രോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഇതിനിടെയാണ് റാഞ്ചല്‍ ശ്രമമുണ്ടായത്. അതേസമയം, വിമാനം റാഞ്ചാന്‍ ടെയ്ലറെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല.
Read More » -
Kerala
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലു വയസ്സുകാരന്‍ മരിച്ചു. അടൂര്‍ കടമ്പനാട് അജിയുടെയും ശാരിയുടെയും മകന്‍ അഭിറാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണില്‍ പിടിച്ചപ്പോള്‍ തൂണ്‍ ഇളകി കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം കല്ലേരി അപ്പൂപ്പന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഫോട്ടോയെടുക്കാനായി തൂണില്‍ പിടിച്ച് കളിച്ചപ്പോഴാണ് തൂണ്‍ കുട്ടിയുടെ ദേഹത്തേക്കു വീണത്. ആനത്താവള സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. തൂണ്‍ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആനക്കോട്ട താല്‍കാലികമായി അടച്ചു. സംഭവത്തില്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
Read More » -
Breaking News
വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളുടെ മകന്റെ യാത്രാ വിലക്ക്: ദുബായ് കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി; ‘കടുത്ത മനുഷ്യാവകാശ ലംഘനം, ആ കോടതികള്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തം’
ന്യൂഡല്‍ഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്പതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീം കോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു തുല്യമാണെന്നും നിഷ്ഠൂരമാണെന്നും പറഞ്ഞു. ജസ്റ്റിസ് കാന്തിന്റെയും എന്‍. കോടീശ്വര്‍ സിംഗിന്റെയും ബെഞ്ചാണു ഹേബിയസ് കോര്‍പസ് കേസ് പരിഗണിക്കുന്നതിനിടെ പരാമര്‍ശം നടത്തിയത്. തന്റെ മുന്‍ഭാര്യ ദുബായിലെ വീട്ടില്‍നിന്നും അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയെന്നും ദുബായ് കോടതി കുട്ടിക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കുട്ടിയുടെ പിതാവിന്റെ ഹര്‍ജി. എന്നാല്‍, ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണു കോടതി ഉന്നയിച്ചത്. ‘നിങ്ങള്‍ അവളെ (ഭാര്യയെ) ഏതാണ്ട് ഏകാന്തതടവില്‍ പാര്‍പ്പിച്ച ഒരു കേസായിരുന്നു അത്, പിന്നെ നിങ്ങള്‍ ഒരു കോടതിയില്‍ നിന്ന് ഒരു ഉത്തരവ് നേടി, കാരണം ആ കോടതികള്‍ ഇത്തരത്തിലുള്ള ക്രൂരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തമാണ്. ഇത് മനുഷ്യാവകാശങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണ്. താമസസ്ഥലത്ത് തടവിലാക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്യുന്നതിന് തുല്യമാണ്. ഇത് വീട്ടുതടങ്കല്‍ എന്നറിയപ്പെടുന്നു.…
Read More » -
Breaking News
തിരുവനന്തപുരത്തെ റോഡിന് ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍; വെളിപ്പെടുത്തി പ്രമേയം അതരിപ്പിച്ച ബിജെപി നേതാവ്; ബോര്‍ഡ് മാറ്റിയത് അടുത്തിടെ
തിരുവനന്തപുരം: പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി, അവര്‍ നിര്‍മിച്ച കെട്ടിടത്തിന് ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കത്തിനെതിരേ വന്‍ പ്രക്ഷോഭമാണു കോണ്‍ഗ്രസു യൂത്ത് കോണ്‍ഗ്രസും ഇടതുമുന്നണിയും നടത്തിയത്. എന്നാല്‍, മൂന്നു പതിറ്റാണ്ടുമുമ്പ് തിരുവനന്തപുരത്തെ പ്രധാന റോഡിന് ഹെഡ്‌ഗേവാറിന്റെ പേരുനല്‍കാന്‍ മുന്‍പന്തിയില്‍ നിന്നത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുസ്ലിം ലീഗിലെ കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചു. 1992-93 കാലത്ത് കോര്‍പറേഷന്‍ കൗണ്‍സിലിലാണ് ഈ റോഡിന് ഗെഡ്‌ഗേവാറിന്റെ പേര് നല്‍കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ്, മുസ്ലിംലീഗ് കൗണ്‍സിലര്‍മാരും പ്രമേയത്തെ പിന്തുണച്ചിരുന്നുവെന്ന് അന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ എം.എസ്. കുമാര്‍ ഒരു ചാനലിനോടു പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയക്ക് മുന്നിലെ വാഴപ്പിള്ളിഫോര്‍ട്ട് ഹൈസ്‌കൂള്‍ റോഡിനാണ് ഹെഡ്‌ഗേവാറിന്റെ പേര്. ഈ റോഡിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കണമെന്ന പ്രമേയം അവതരിപ്പിച്ചത് തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലറും മുന്‍ സംസ്ഥാന വക്താവുമായ എം.എസ്. കുമാറാണ്. 1988ല്‍ 50 വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന…
Read More » -
Kerala
തൊടുപുഴയില്‍ കുരിശ് സ്ഥാപിച്ചതിന് വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയില്‍
ഇടുക്കി: തൊടുപുഴ നാരങ്ങാനത്ത് പള്ളിയുടെ സ്ഥലത്തു കുരിശു സ്ഥാപിച്ച സംഭവത്തില്‍ വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തു വനംവകുപ്പ് കേസെടുത്തു. വികാരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്നാരോപിച്ചാണു കേസെടുത്തത്. എന്നാല്‍, വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 700 മീറ്റര്‍ പുറത്തുള്ള കൈവശഭൂമിയിലാണു കുരിശു സ്ഥാപിച്ചതെന്നു നാട്ടുകാരും ഇടവകക്കാരും പ്രതികരിച്ചു. കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതുമാറ്റിയിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ, പിഴുതെടുത്ത കുരിശ് തൊണ്ടിമുതലായി മാറി. നിലവില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് കുരിശ്.
Read More » -
Crime
പോക്‌സോ അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണി; യുവാവ് രണ്ടാമതും പോക്‌സോ കേസില്‍ അറസ്റ്റില്‍; പിടികൂടിയത് കര്‍ണാടകയില്‍നിന്ന്
പത്തനംതിട്ട: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തതിന് എടുത്ത പോക്‌സോ കേസിലെ പ്രതി അതിജീവിതയ്ക്ക് ഭീഷണിയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചും സന്ദേശം അയച്ചതിന് വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. കവിയൂര്‍ വീഴല്‍ഭാഗം മുരിങ്ങൂര്‍കുന്നില്‍ വീട്ടില്‍ ആഷിക് സുധീഷ് (19) ആണ് അറസ്റ്റില്‍ ആയത്. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഇയാളെ പന്തളം പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അതിജീവിതയ്ക്ക് കഴിഞ്ഞ ജനുവരി 20 മുതല്‍ പ്രതി സോഷ്യല്‍ മീഡിയ വഴി സന്ദേശം അയ്ക്കാന്‍ തുടങ്ങി. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആറിന് തന്റെ നഗ്‌നചിത്രം ഇന്‍സ്റ്റാഗ്രാം വഴി കുട്ടിക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന്, കുട്ടിയോട് നഗ്‌ന ഫോട്ടോകള്‍ ഫോണിലൂടെ അയക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തിയത് അതിജീവിതയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. ഇതു സംബന്ധിച്ച് കഴിഞ്ഞ 12 ന് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കി.…
Read More »

