Month: April 2025
-
Crime
മദ്യവും മദിരാക്ഷിയുമല്ല, ഓഹരി വിപണിയില്‍ ട്രേഡിങ് ലഹരി; എഴുപുന്നയില്‍ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ കേസില്‍ പിടിയിലായത് കീഴ്ശാന്തി; തിരുവാഭരണം പണയം വച്ചത് ഏഴുലക്ഷം രൂപയ്ക്ക്
ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണ കേസില്‍ കീഴ്ശാന്തിക്കാരന്‍ പിടിയില്‍. വിഷുനാളിലാണ് തിരുവാഭരണം മോഷണം പോയത് അറിഞ്ഞത്. ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം ഈസ്റ്റ്കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയാണ് (42) പിടിയിലായത്. ഇയാളെ കുറിച്ച് ക്ഷേത്രത്തില്‍ രേഖകള്‍ ഇല്ലാതിരുന്നത് പൊലീസ് അന്വേഷണത്തിന് തടസ്സമായി. അരൂര്‍ പൊലീസ് മൂന്ന് ടീമായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. ഈ മാസം 15 ന് രാമചന്ദ്രന്‍ പോറ്റിയുടെ മൊബൈല്‍ പ്രവര്‍ത്തിച്ചതോടെ പൊലീസിന് ലൊക്കേഷന്‍ എറണാകുളത്താണെന്ന് മനസ്സിലായി. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തുടങ്ങി. ഫെഡറല്‍ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ചതും ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതും അന്വേഷണത്തില്‍ കണ്ടെത്തി. ഏഴ് ലക്ഷം രൂപയ്ക്കാണ് തിരുവാഭരണത്തിലെ സ്വര്‍ണ്ണം പണയം വെച്ചത്. ഫെഡറല്‍ ബാങ്കിന്റെ തേവര ബ്രാഞ്ചിലായിരുന്നു സ്വര്‍ണ്ണം പണയം വെച്ചത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതാണ് രാമചന്ദ്രന്റെ ഹോബി എന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായതായി പൊലീസ് പറഞ്ഞു. മദ്യപാനം, പുകവലി തുടങ്ങിയ…
Read More » -
Crime
വെറുതേ ഓടണ്ട ഷൈനേ! വേറെ പണിയുണ്ട്; തെളിവില്ല, നിലവില്‍ കേസുമില്ലെന്ന് പൊലീസ്
കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പൊലീസ്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിലവില്‍ കേസില്ലെന്ന് കൊച്ചി നാര്‍കോട്ടിക് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടിസ് നല്‍കുന്ന കാര്യം മേല്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ ആരോപണത്തില്‍ വിന്‍ സിയുടെ മൊഴിയെടുക്കാന്‍ കുടുംബത്തിന്റെ അനുമതി എക്‌സൈസ് തേടി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്‌സൈസിനെ അറിയിച്ചു. വിന്‍ സിയുടെ പിതാവാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. വിന്‍ സിയുടെ ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിന്‍ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണങ്ങളില്‍…
Read More » -
Breaking News
യെമനിലെ പ്രധാന തുറമുഖം തകര്‍ത്ത് അമേരിക്ക; അനധികൃതമായി എണ്ണക്കടത്തിനുള്ള കേന്ദ്രം അടഞ്ഞു; ഇറാനും ഹൂതികള്‍ക്കു രഹസ്യ പിന്തുണ നല്‍കുന്നവര്‍ക്കും ഉള്ള മുന്നറിയിപ്പുമെന്ന് യുഎസ്; 20 പേര്‍ കൊല്ലപ്പെട്ടു
യെമനിലെ റാസ് ഇസ തുറമുഖത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്ക് പരുക്കേറ്റെന്ന് ഹൂതി വിമതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തുറമുഖത്ത് ജോലി ചെയ്തിരുന്ന സാധാരണക്കാരായ ജനങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഹൂതികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 15ന് ശേഷം യെമനില്‍ യുഎസ് നടത്തുന്ന ഏറ്റവും വലിയ ആക്രമണം ആണിത്. തുറമുഖത്തിന് നേരെ കനത്ത വ്യോമാക്രമണം നടത്തിയെന്നും ഹൂതികളുടെ സാമ്പത്തിക അധികാര കേന്ദ്രം തകര്‍ത്തുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. ആക്രമണം നടത്തിയെന്ന് വിശദമാക്കുന്ന പ്രസ്താവനയും സെന്‍ട്രല്‍ കമാന്‍ഡ് സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. അനധികൃതമായി എണ്ണ വിറ്റാണ് ഹൂതികള്‍ യുഎസിനെ ആക്രമിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും ഈ ഇന്ധനമത്രയും എത്തുന്നത് റാസ് ഇസയിലാണെന്നും യുഎസ് പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി റാസ് ഇസ അടക്കി വാണ ഹൂതികളുടെ ആധിപത്യത്തിന് അറുതി വരുത്തിയെന്നും തുറമുഖം സൈന്യം തകര്‍ത്തുവെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. യെമനിലെ ജനങ്ങളെ ഉപദ്രവിക്കുകയെന്ന ഉദ്ദേശം യുഎസിനില്ലെന്നും ഹൂതികള്‍ സ്വന്തം…
Read More » -
Crime
വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജിതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജിതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ജിതിനൊപ്പം ഒരു ബിഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. താനാണ് കഞ്ചാവ് ചെടികള്‍ നട്ടതെന്ന് പറഞ്ഞ് ജിതിന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്സൈസ് പിടിച്ചെടുത്തു.
Read More » -
LIFE
40 ശതമാനം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം, ചികിത്സതേടുന്നത് 10% പേര്‍ മാത്രം!
തിരുവനന്തപുരം: സംസ്ഥാനത്ത് 40% സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം) വില്ലനാകുന്നു. മൂന്നരമാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വാര്‍ത്തകളില്‍ നിറയുകയും ഒടുവില്‍ കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശി ദിവ്യ ജോണിയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്റെ ഒടുവിലത്തെ ഇര. ചികിത്സതേടുന്നത് 10% മാത്രം.ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കാണിത്.ലക്ഷണങ്ങള്‍ അവഗണിക്കുന്നതും മാനസികാരോഗ്യ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ ചികിത്സതേടാന്‍ മടിക്കുന്നതും രോഗം സങ്കീര്‍ണമാക്കുന്നു. 20-35 പ്രായക്കാരാണ് രോഗികളാകുന്നവരിലേറെയും. ‘സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ’; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ഇരയായ ദിവ്യാ ജോണി മരിച്ച നിലയില്‍ യഥാസമയം ചികിത്സിച്ചാല്‍ രോഗമുക്തി നേടാം. പ്രസവാനന്തരം ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ 80% സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ബ്യൂസ് എന്ന വിഷാദ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് നാലാഴ്ചക്കുള്ളില്‍ മാറും. അതിനുശേഷവും വിഷാദാവസ്ഥ തുടരുന്നതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. കാലക്രമേണ മാറുമെന്ന് കരുതി വീട്ടുകാര്‍ നിസാരവത്കരിക്കും. ഇത് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്ന അതിസങ്കീര്‍ണമായ അവസ്ഥയിലെത്തിക്കും. കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്നതും സ്വയം ജീവനൊടുക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്. സൈക്യാട്രിസ്റ്റിനെ കാണില്ല!…
Read More » -
Kerala
വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത മൂന്ന് പേര്‍ ഉള്‍പ്പടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ
തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു.സമരം ചെയ്ത മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് അഡൈ്വസ് ലഭിച്ചത്. പോക്‌സോ വിഭാഗത്തില്‍ വന്ന 300 ല്‍ 28 ഉം പൊലീസ് അക്കാദമിയില്‍ നിന്നും പോയ 13 ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്. വനിത സിപിഒ റാങ്ക് ഹോള്‍ഡര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ 17 ദിവസമായിഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണിവര്‍. അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 500 ലധികം ആളുകളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.
Read More » -
Kerala
ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു, പകലിനെപ്പോലും ഭയന്നു; ഒടുവില്‍ പീഡനപരാതി വ്യാജമെന്ന് ‘ഇര’
കോട്ടയം: ”എത്രകാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയത്”- കല്ലറ മധുരവേലി ചാന്തുരുത്തില്‍ സി.ഡി. ജോമോ(48)ന്റെ വാക്കുകളാണിത്. വ്യാജ പീഡനപരാതിമൂലം ഏഴു വര്‍ഷത്തിലധികം വേട്ടയാടപ്പെട്ട ജോമോനിത് ഉയിര്‍പ്പിന്റെ കാലം. താന്‍ നല്‍കിയത് വ്യാജപരാതിയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് ജോമോന് ആശ്വാസമായത്. ”സത്യം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എല്ലാവരും കുറ്റവാളിയെപ്പോലെ നോക്കുന്ന ദയനീയസ്ഥിതി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പകലിനെപ്പോലും ഭയന്നു. സ്വന്തം സ്ഥാപനം തകര്‍ന്നു. പെയിന്റിങ്ങിനും കൂലിപ്പണിക്കും പോയി. ഭാര്യയെയും മക്കളെയും നോക്കണമല്ലോ. കുടുംബം ഒപ്പം നിന്നത് മാത്രമായിരുന്നു ആശ്വാസം.” -ജോമോന്‍ പറയുന്നു. സംഭവം ഇങ്ങനെ-ജോമോന്‍ കുറുപ്പന്തറയില്‍ സ്വന്തമായി പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു. ഒട്ടേറെ കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഒരു വിദ്യാര്‍ഥിനി, സ്ഥാപനം ഉടമയും അധ്യാപകനുമായ ജോമോന് എതിരേ പീഡനപരാതി നല്‍കി. പരാതി നല്‍കുന്നതിനു മുമ്പേ പണം ആവശ്യപ്പെട്ട് പലരും ഇദ്ദേഹത്തെ വിളിച്ചിരുന്നു. പണം നല്‍കിയില്ല. ജോമോന്‍ അറസ്റ്റിലായി. ഒരുമാസം കോട്ടയം ജില്ലാ ജയിലില്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വേണ്ടപ്പെട്ടവര്‍പ്പോലും തള്ളിപ്പറയാന്‍ തുടങ്ങി.…
Read More »


