KeralaNEWS

തൊടുപുഴയില്‍ കുരിശ് സ്ഥാപിച്ചതിന് വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയില്‍

ഇടുക്കി: തൊടുപുഴ നാരങ്ങാനത്ത് പള്ളിയുടെ സ്ഥലത്തു കുരിശു സ്ഥാപിച്ച സംഭവത്തില്‍ വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തു വനംവകുപ്പ് കേസെടുത്തു. വികാരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്നാരോപിച്ചാണു കേസെടുത്തത്.

എന്നാല്‍, വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 700 മീറ്റര്‍ പുറത്തുള്ള കൈവശഭൂമിയിലാണു കുരിശു സ്ഥാപിച്ചതെന്നു നാട്ടുകാരും ഇടവകക്കാരും പ്രതികരിച്ചു. കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതുമാറ്റിയിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ, പിഴുതെടുത്ത കുരിശ് തൊണ്ടിമുതലായി മാറി. നിലവില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് കുരിശ്.

Signature-ad

 

Back to top button
error: