Month: April 2025

  • Kerala

    അക്ഷര നഗരമേ കരയരുതേ…! ജിസ്മോളുടെയും മക്കളുടെയും അന്ത്യയാത്ര ഇന്ന് 3.30 ന്: മൃതദേഹങ്ങൾ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോകില്ല

        കോട്ടയം  ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങൾ രാവിലെ 9 മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ പൊതുദർശനമുണ്ടാകും. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല. ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ പൊതുദർശനം നടത്താൻ ധാരണയായത്. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം…

    Read More »
  • Breaking News

    ഇനി ‘സൈലന്റ് മോഡി’ല്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടപെടലില്‍ യുഡിഎഫില്‍ അതൃപ്തി; പ്രതികരണം നിര്‍ത്തിവച്ച് പി.വി. അന്‍വര്‍; കനഗോലു ഷൗക്കത്തിനൊപ്പം; കീറാമുട്ടിയായി സ്ഥാനാര്‍ഥി നിര്‍ണയം

    നിലമ്പൂര്‍: താല്‍ക്കാലത്തേക്ക് മാധ്യമങ്ങളുമായി ആശയവിനിമയം നിര്‍ത്തിവയ്ക്കുന്നതായി പി.വി. അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെയാണ് തീരുമാനമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ മനസ് ആര്‍ക്കൊപ്പമാണന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുളള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എ സ്ഥാനാനം രാജിവച്ച വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട പി.വി. അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളോട് അതേ നിലപാട് ആവര്‍ത്തിച്ചു. മലയോര മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് വി.എസ്. ജോയിയെ പിന്തുണച്ചതെന്നും ഇനി സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസിനു തീരുമാനിക്കാമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.   നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ അന്‍വറിന്റെ ഇടപെടല്‍ യുഡിഎഫില്‍ ഉണ്ടാക്കിയ അസ്വാരസ്യമാണ് താത്കാലികമായ മൗനത്തിലേക്ക് നയിക്കുന്നതെന്നാണു വിവരം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ നിലമ്പൂരില്‍ രണ്ടുവട്ടം നടത്തിയ സര്‍വേയില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിനെയാണു നിര്‍ദേശിച്ചത്.…

    Read More »
  • Breaking News

    എന്താണ് ആര്‍ട്ടിക്കിള്‍ 142? ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ജനാധിപത്യത്തിനു മേലുള്ള ‘ആണവ മിസൈല്‍’ എന്നു പറയാന്‍ കാരണമെന്ത്? ഭരണഘടന സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്നത് വിശാലമായ വിവേചനാധികാരം; കശ്മീര്‍ വിധി വന്നപ്പോള്‍ ഇല്ലാത്ത വിമര്‍ശനമെന്ന് കപില്‍ സിബല്‍

    ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി വിവിധ നിയമവൃത്തങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും കേരള ഗവര്‍ണറും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും രൂക്ഷമായാണു വിമര്‍ശിച്ചത്. കേരള ഗവര്‍ണര്‍ അര്‍ലേക്കറെ അപേക്ഷിച്ച് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിന് എതിരായ ആണവ ബോംബെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, സുപ്രീം കോടതിക്ക് മുന്നിലുള്ള ഒരു കേസില്‍ ‘പൂര്‍ണ നീതി’ ഉറപ്പാക്കാന്‍ ആവശ്യമായ ഏതൊരു ഉത്തരവും പുറപ്പെടുവിക്കാന്‍ വിശാലമായ വിവേചനാധികാരം നല്‍കുന്നു. ഒരു തര്‍ക്കം സമഗ്രമായി പരിഹരിക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ മറികടക്കാനോ നിയമപരമായ വിടവുകള്‍ നികത്താനോ ഈ വ്യവസ്ഥ സുപ്രീം കോടതിയെ അനുവദിക്കുന്നു. നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും, ഉത്തരവുകള്‍ നടപ്പാക്കുന്നതിനും, രേഖകള്‍ ഹാജരാക്കാന്‍…

    Read More »
  • Breaking News

    തോക്കുമായി ഇന്‍സ്റ്റഗ്രാമില്‍ റീല്‍; സിക്രയ്ക്കു പിന്നാലെ പോലീസ്; കുനാലിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ എന്നും സൂചന; ‘ലേഡി ഡോണ്‍’ സോഷ്യല്‍ മീഡിയയിലെ വൈറല്‍ തലൈവി

    ന്യൂഡല്‍ഹി: പതിനേഴുകാരന്‍ കുനാലിനെ മാതാപിതാക്കളുടെ മുന്നിലിട്ടു കുത്തിക്കൊന്നു കേസില്‍ ലേഡി ഡോണ്‍ സിക്രയെ പൂട്ടാനുറച്ച് പോലീസ്. തോക്കെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്തു മുങ്ങിയ സിക്രയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ് പറയുന്നതെങ്കിലും ഇവര്‍ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. തോക്കുമായി ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. റീലുകള്‍ എടുക്കുക, പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന ഫോട്ടോകള്‍ പോലും സ്വന്തം സമൂഹമാധ്യമത്തിലിടുക എന്നിവ സിക്രയുടെ ഹരമാണ്. പതിനേഴുകാരന്‍ കുനാലിനെ പിതാവിന്റെ മുന്‍പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് സിക്രയെയും സഹോദരന്‍ സാഹിലിനെയും തിരയുന്നത്. സിക്രയും കൂട്ടാളികളും സീലംപൂരില്‍ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്തുകൂടിയാണ് സിക്ര. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതടക്കം കേസുകളില്‍ പ്രതിയുമാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സിക്രയെ പിന്തുടരുന്നത്. നേരത്തേ, ബാബയുടെ ഭാര്യ സോയയുടെ ബൗണ്‍സറായിട്ടാണ് സിക്ര കളത്തിലിറങ്ങിയത്. ഡല്‍ഹി ‘ലോക്കല്‍ അണ്ടര്‍വേള്‍ഡിലെ’ താരമാണ് സിക്ര. നാടന്‍ പിസ്റ്റളും വിദേശനിര്‍മിതമായ തോക്കുകളടക്കം…

    Read More »
  • Breaking News

    ‘സഞ്ജുവും ദ്രാവിഡുമായുള്ള ശീതയുദ്ധം ടീമിനെ തകര്‍ക്കും; സംഗക്കാര കോച്ചായി തിരിച്ചെത്തണം’: വിമര്‍ശനവുമായി ആരാധകര്‍; തീരുമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കാഴ്ചക്കാരനായി ക്യാപ്റ്റന്‍; പരിക്കിന്റെ പേരില്‍ പുറത്തിരിക്കാനും സാധ്യത

    ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അടുത്ത മത്സരം നിര്‍ണായകമായിരിക്കേ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള പടലപ്പിണക്കവും ടീമിനെ വലയ്ക്കുന്നു. വലത്തേ അടിവയറ്റിലാണു സഞ്ജുവിനു കടുത്ത വേദനയെന്നും സ്‌കാന്‍ ഫലത്തിനായി കാത്തിരിക്കുകയുമാണെന്നാണു കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള മത്സരത്തിനിടെയാണു സഞ്ജുവിനു പരിക്കേറ്റത്. വിപ്‌രാജ് നിഗമിനെ കട്ട് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ പുറത്തേക്കും പോകേണ്ടിയും വന്നു. കുഴപ്പമില്ലെങ്കിലും അടുത്ത മത്സരം കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കമന്റേറ്റര്‍മാരുടെ ചോദ്യത്തിനു സഞ്ജു മറുപടി പറഞ്ഞിരുന്നു.  ഐപിഎല്‍ പാതി ദൂരം പിന്നിട്ടിട്ടും ടീമിനു താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കളിക്കളത്തിലും പുറത്തും ടീമിനെ വലയ്ക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നും വിമര്‍ശനമുണ്ട്. സഞ്ജുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്ന വീഡിയോ രംഗങ്ങളും പുറത്തുവന്നിരുന്നു. റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടന്നപ്പോള്‍ താരങ്ങള്‍ക്കു ദ്രാവിഡ്…

    Read More »
  • Breaking News

    രാജുവേട്ടാ…! മേയറുടെ വിളിയില്‍ നിറചിരിയുമായി പൃഥ്വിരാജ്; സൗഹൃദവും വാത്സല്യവും നിറഞ്ഞ രംഗത്തിനു കൈയടിച്ച് സൈബര്‍ ലോകം; വീഡിയോ പങ്കുവച്ച് ആര്യ

    തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലെ ഹൃദയഹാരിയായ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൃഥ്വിരാജും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമാണ് വിഡിയോയിലുളളത്. മികച്ച നടനുള്ള അവാര്‍ഡ് നേടിയ പൃഥ്വിരാജിനോട് ആര്യ തമാശ പറയുന്നതും അതുകേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആര്യ തന്നെയാണ് തന്റെ ഫെയ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. രാജുവേട്ടന്‍ എന്ന അടിക്കുറിപ്പോടെയാണ് ആര്യ വിഡിയോ പങ്കുവച്ചത്. ദീര്‍ഘനാളത്തെ സൗഹൃദവും വാത്സല്യവും നിറഞ്ഞ മുഹൂര്‍ത്തം വളരെ പെട്ടെന്ന് തന്നെ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങി. മുന്‍പ് തിരുവനന്തപുരത്തുവച്ചു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. അന്ന് ആര്യയുമായുളള രസകരമായ സൗഹൃദസംഭാഷണത്തെ പറ്റി പൃഥ്വിരാജ് വേദിയില്‍ പറഞ്ഞു. ‘ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ വരണം എന്ന് പറഞ്ഞു ക്ഷണിക്കുന്നത്’ എന്നായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. പീന്നീട് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ആ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കുന്ന കാഴ്ച്ചയാണു വീഡിയോയില്‍. അതേസമയം പൃഥ്വിയുടെ മനംനിറഞ്ഞുളള ചിരിക്കുമുണ്ട്…

    Read More »
  • Crime

    അപ്പോള്‍ നാളെ രാവിലെ 10 മണി! ഷൈന്‍ വീട്ടിലില്ല, നോട്ടീസുമായി നേരിട്ടെത്തി പൊലീസ്; ഓലപ്പാമ്പെന്ന് ‘ചാച്ചന്‍’

    കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടീസ്. ഷൈന്റെ തൃശൂര്‍ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. ഷൈന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് പൊലീസ് നോട്ടീസ് കൈമാറി. ഷൈന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കുടുംബം അറിയിച്ചെന്നും പൊലീസ് പറഞ്ഞു. ഷൈനിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും ഓണ്‍ ആണ്. സമൂഹമാധ്യമങ്ങളിലും നടന്‍ സജീവമാണ്. നാളെ രാവിലെ പത്തിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിര്‍ദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്ക് ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഷൈന്‍ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക. അതേസമയം, ഷൈന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ മാധ്യമങ്ങളോടു പറഞ്ഞു. ഇങ്ങനെ പല ഓലപ്പാമ്പുകള്‍ വരുെമന്നും കേസാകുമ്പോള്‍ നോക്കാമെന്നും പിതാവ് പ്രതികരിച്ചു. രാവിലെ 10ന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ തൃശൂര്‍…

    Read More »
  • Breaking News

    കോലിയൊക്കെ എന്ത്! ബാബര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകും; പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വന്‍ ദുരന്തമായിട്ടും പ്രശംസയ്ക്കു കുറവില്ല; വിവിയര്‍ റിച്ചാര്‍ഡിനേക്കാള്‍ വലിയ താരമാകുമെന്ന് ഫ്രാഞ്ചൈസി ഉടമ

    ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സല്‍മി ടീമിന്റെ നായകനായ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെ പൊക്കിയടിച്ച് ഫ്രാഞ്ചൈസി ഉടമ. ആദ്യ രണ്ടു കളിയിലും വമ്പന്‍ പരാജയമായിട്ടും ഇന്ത്യന്‍ താരം കോലിക്കും മുകളിലെത്തുമെന്ന പ്രശംസ സോഷ്യല്‍ മീഡിയയിലും വന്‍ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. മറ്റൊരു ഫ്രാഞ്ചൈസിയായ കറാച്ചി കിംഗ്‌സിന്റെ ഉടമായ സല്‍മാന്‍ ഇഖ്ബാലാണു പോഡ്കാസ്റ്റിലൂടെ പ്രശംസിച്ചത്. നേരത്തേ കറാച്ചി ടീമിന്റെ ഭാഗമായിരുന്നു ബാബര്‍. ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ ബാബര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണു പുറത്തായത്. ഇതിനിടയാണു മികച്ച ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോലിക്കും മുകളിലെത്തുമെന്നും കാത്തിരിക്കൂ എന്നും പറഞ്ഞത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോള്‍ ബാബര്‍ ആസമിന്റെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും ഫോമിലേക്കു മടങ്ങിയെത്തിയാല്‍ ഇതിഹാസമായി മാറുമെന്നുമാണ് സല്‍മാന്‍ ഇഖ്ബാല്‍ പറയുന്നത്. ‘എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, അസം തിരിച്ചെത്തിയാല്‍ വിരാട് കോലിയടക്കം ലോകത്തെ ഏറ്റവും വമ്പന്‍ താരത്തേക്കാളും…

    Read More »
  • Kerala

    പുകഴ്ത്തല്‍ പുലിവാലായി! ദിവ്യ എസ് അയ്യര്‍ സര്‍വീസ് ചട്ടം ലംഘിച്ചു; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

    കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കേ ഇന്ത്യയില്‍ മന്ത്രിയുടെ ഷൂ ലേസ് കെട്ടിക്കിടക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മള്‍ പത്രമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ഇവിടെ പരോക്ഷമായി വാക്കു കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ…

    Read More »
  • Kerala

    വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു, പിന്നില്‍ അധ്യാപകരെന്ന് ആരോപണം; പരാതി നല്‍കി കണ്ണൂര്‍ സര്‍വകലാശാല

    കണ്ണൂര്‍: വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു; പിന്നില്‍ അധ്യാപകരെന്നാണ് ആരോപണം. കണ്ണൂര്‍ സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കി. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന് കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ രണ്ടിന് നടന്ന അവസാന പരീക്ഷയില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.

    Read More »
Back to top button
error: