Breaking NewsLead NewsLIFELife StyleSocial MediaTRENDING

ഒമ്പതുമാസം; 20 കിലോ കുറച്ച് കിടിലന്‍ ലുക്കില്‍ നടി ഖുശ്ബു; 54ല്‍ നിന്ന് 35ലേക്ക് ഒറ്റച്ചാട്ടം! നെഗറ്റീവ് കമന്റിനും ചുട്ട മറുപടി; ‘നിങ്ങളെപ്പോലുള്ളവര്‍ മുഖം കാണിക്കാറില്ല, കാരണം നിങ്ങള്‍ ഉള്ളുകൊണ്ട് വിരൂപന്‍, മാതാപിതാക്കളോടും സഹതാപം’

ചെന്നെ: ഖുശ്ബുവിനോടുള്ള ആരാധനമൂത്ത് അമ്പലം വരെ സ്ഥാപിച്ചവരാണ് തമിഴകത്തെ ആരാധകര്‍. സിനിയിലും സിനിമയില്‍നിന്നു വിട്ടുനിന്നപ്പോഴുമെല്ലാം അവര്‍ എല്ലാവരുടെയും ആരാധനാ കേന്ദ്രമായിരുന്നു. പിന്നീടു രാഷ്ട്രിയത്തിലും അവര്‍ വളരെയധികം ശ്രദ്ധനേടി. ഇപ്പോള്‍, തന്റെ പുതിയ മേക്കോവറിലൂടെ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ് താരം. തന്റെ ശരീരഭാരം കുറച്ച ചിത്രങ്ങളാണ് ഖുശ്ബു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

54 വയസ്സുള്ളപ്പോള്‍ ഖുശ്ബു കുറച്ചിരിക്കുന്നത് 20 കിലോയാണ്. 9 മാസങ്ങളുടെ ശ്രമഫലമായാണ് നടി ഈ നേട്ടം കൈവരിച്ചത്. പങ്കുവച്ച ചിത്രത്തില്‍ അതീവ ആത്മവിശ്വാസത്തോടെയായിരുന്നു നടി. ‘ബാക്ക് ടു ദി ഫ്യൂച്ചര്‍’ എന്ന കാപ്ഷനോടുകൂടിയാണ് ഖുശ്ബു ചിത്രം പങ്കുവച്ചത്.

Signature-ad

നിമിഷങ്ങള്‍ക്കകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. എന്നാല്‍ പലരും നടിയെ പ്രശംസിച്ച് കമന്റുകളിട്ടപ്പോള്‍ മറ്റുചിലര്‍ നെഗറ്റീവ് കന്റുകളായും രംഗത്തെത്തി. ‘ഇത്തരത്തില്‍ ഭരം കുറയാന്‍ കാരണം മൗന്‍ജാരോ ഇഞ്ചക്ഷന്റെ മായാജാലമാണ്. ഇക്കാര്യം ആരാധകരും അറിഞ്ഞാല്‍ അവര്‍ക്കും ഇത് ഉപയോഗിക്കാം’ എന്നായിരുന്നു കമന്റ്.

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം ഉപയോഗിക്കുന്ന ഒരു കുത്തിവയ്പ്പ് മരുന്നാണ് മൗന്‍ജാരോ. എന്നാല്‍ അധികം വൈകാതെ തന്നെ ഖുശ്ബു ഇതിന് മറുപടിയുമായെത്തി. ‘നിങ്ങളെപ്പോലുള്ളവര്‍ എത്ര വേദനാജനകമാണ്. നിങ്ങള്‍ ഒരിക്കലും മുഖം കാണിക്കാറില്ല, കാരണം നിങ്ങള്‍ ഉള്ളില്‍ നിന്ന് വിരൂപനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു’. ഇതായിരുന്നു താരത്തിന്റെ മറുപടി.

2020ല്‍ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഖുശ്ബു ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നത്. അന്ന് 93 കിലോ ആയിരുന്നു അവരുടെ ഭാരം. ചിട്ടയായ വ്യായാമം, ഭക്ഷണനിയന്ത്രണം, യോഗ, അച്ചടക്കമുള്ള ദിനചര്യ എന്നിവയൊൊക്കെയാണ് കുശ്ബുവിനെ ഈ നേട്ടത്തിന് സഹായിച്ചത്. ടെല്‍മൈസ്റ്റോറിയുമായുള്ള ഒരു അഭിമുഖത്തില്‍ ഖുശ്ബു ഇത് വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ രാവിലെ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യും, പിന്നെ വൈകുന്നേരം 4550 മിനിറ്റ് നടക്കും. നടക്കാന്‍ കഴിയാതെ പോയാല്‍ വ്യായാമം ഇരട്ടിയാക്കും’ എന്നാണ് ഖുശ്ബു പറഞ്ഞിരുന്നത്. തന്റെ അമ്പതുകളെ എത്ര ഭംഗിയായയാണ് നടി സ്വീകരിച്ചത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍.

 

Back to top button
error: