Month: April 2025
-
Breaking News
ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം! പ്ലേ ഓഫ് പ്രതീക്ഷയില്ലെന്ന് ധോണി; ലക്ഷ്യം അടുത്ത സീസണ്‍; മഞ്ഞപ്പട പ്ലേ ഓഫ് കാണുമെന്നു പറഞ്ഞ അമിത് മിശ്രയെ ട്രോളി സേവാഗ്
ചെന്നൈ: ഇനി പ്ലേഓഫ് പ്രതീക്ഷയില്ലെന്നും അടുത്ത സീസണിലേക്കുള്ള പദ്ധതികളാണു സിഎസ്‌കെയ്ക്കു വേണ്ടതെന്നും മഞ്ഞപ്പടയുടെ നായകന്‍ എം.എസ്. ധോണി. ഈ സീസണിലെ കരുത്ത് മോശമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പ്ലേയിംഗ് 11 കണ്ടെത്താനാണ് ഇനി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ക്യാപ്റ്റന്‍സിയിലുമടക്കം സകല മേഖലകളിലും വന്‍ പരാജയമായിരുന്നു ചെന്നൈ ടീം. ആദ്യം മുതല്‍ കെട്ടുറപ്പില്ലായിരുന്നു. ഇടയ്‌ക്കൊരു വിജയത്തോടെ പ്രതീക്ഷ നല്‍കിയെങ്കിലും തുടരെത്തുടരെ തോല്‍വിയായിരുന്നു ഫലം. പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയതോടെ തുടര്‍ന്നുള്ള കളികളില്‍ അടുത്ത സീസണ്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം. ആദ്യ മത്സരങ്ങളില്‍ പിന്നോട്ടുപോയ മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ആര്‍സിബിയും മികച്ച പ്രകടനം നടത്തുന്നു. ഇതിനിടെ സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്നു പറഞ്ഞ മുന്‍ താരം അമിത് മിശ്രയെ സേവാഗ് ട്രോളിയതും വൈറലായി. എട്ടു മത്സരങ്ങളില്‍ രണ്ടുവട്ടം മാത്രം ജയിച്ച സിഎസ്‌കെ ജയിക്കുമെന്നു ക്രിക്ബസില്‍ നടത്തിയ അഭിമുഖത്തിനിടെയാണു അമിത് മിശ്ര പറഞ്ഞത്. എന്നാല്‍,…
Read More » -
Breaking News
അടുത്ത മാര്‍പാപ്പ: പ്രവചനവുമായി ചാറ്റ് ജിപിടി; പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കു സാധ്യത; ആ നിഗമനത്തിന് യുക്തിസഹമായ കാരണവുമുണ്ട്
വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ സംബന്ധിച്ച് ചര്‍ച്ച തുടരവേ പ്രവചനവുമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ). കര്‍ദിനാള്‍മാരായ പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കാണു ചാറ്റ്ജിപിടി സാധ്യത കല്‍പിച്ചത്. 37 ശതമാനം സാധ്യതയാണു കര്‍ദിനാള്‍ പിയെട്രോ പരോലിന് എ.ഐ. കല്‍പിക്കുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിലിന് 33 ശതമാനവും. മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടക്കാനിരിക്കുന്നതേയുള്ളൂ. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശമുള്ളത്. 70 വയസുകാരനായ കര്‍ദിനാള്‍ പിയെട്രോ പരോലിനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു. ഇറ്റലിയുടെ പ്രതിനിധിയാണ് അദ്ദേഹം. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം. നാലു കര്‍ദിനാള്‍മാരുടെ പേരുകള്‍ സഭാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാമെന്നാണു ചാറ്റ്ജിപിടിയുടെ നിഗമനം. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തില്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് മത്സരിക്കാം. പക്ഷേ, മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍നിന്നാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 108 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയാണു നിയമിച്ചത്. ഇത് മുന്‍ മാര്‍പാപ്പയോട് അടുപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി…
Read More » -
Kerala
കളരിപ്പയറ്റിലൂടെ യുവതലമുറയെ ശാക്തീകരിക്കാൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ; പരിശീലന പരിപാടിക്ക് തുടക്കം
മാനന്തവാടി: പാരമ്പര്യ കലയായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയും, ഒപ്പം ജീവിത നൈപുണ്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്ന പരിശീലന പരിപാടിക്ക് മാനന്തവാടിയിൽ തുടക്കം. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും കടത്തനാടൻ കളരി ഫൗണ്ടേഷൻ വയനാടും ചേർന്നാണ് നിർധനരായ കുട്ടികൾക്കായി കളരിപ്പയറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പത്മശ്രീ മീനാക്ഷി ഗുരുക്കളുടെ മുഖ്യആതിഥേയത്തിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. പരിമിതമായ പരിശീലന സൗകര്യങ്ങളും വിദഗ്ധ പരിശീലകരുടെ കുറവും മൂലം കളരിപ്പയറ്റിന്റെ വ്യാപകമായ പ്രചാരണത്തിന് തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന്റെ ഇടപെടൽ. ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടിയിൽ 15 വയസ്സിന് താഴെയുള്ള 150 കുട്ടികൾ പങ്കെടുക്കും. മാനന്തവാടി, അമ്പലവയൽ (വയനാട്), ഒഞ്ചിയം (കോഴിക്കോട്) എന്നിവിടങ്ങളിലെ കുട്ടികളെയാണ് പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത് . കുട്ടികൾക്ക് ശാരീരിക പരിശീലനം മാത്രമല്ല, മാനസികാരോഗ്യം, പോഷകാഹാര വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം തടയൽ തുടങ്ങിയ അവശ്യ ജീവിത നൈപുണ്യങ്ങളും നൽകുന്നതിന് ലക്ഷ്യമിട്ടാണ്…
Read More » -
Breaking News
തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്രത്തെ മലര്‍ത്തിയടിച്ച് ‘കേരള ജിംഖാന’; പഴുതുകള്‍ മുതലെടുത്ത് നിര്‍ണായക നീക്കം; എല്ലാം രാഷ്ട്രീയക്കളിയെന്ന് പറഞ്ഞു മുങ്ങിയ സുരേഷ് ഗോപിയുടെ പൊടിപോലുമില്ല; പ്രതിസന്ധി തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കിയതില്‍ ദേവസ്വങ്ങള്‍ക്കും അതൃപ്തി
തൃശൂര്‍: പൂരം അടുത്തെത്തിയിട്ടും വെടിക്കെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയാതെ വന്നതോടെ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പെസോയുടെ നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് വെടിക്കെട്ടിനു സാഹചര്യമൊരുക്കിയതാണു കൈടയി നേടുന്നത്. വെടിക്കെട്ടു വിഷയത്തില്‍ നിരന്തരം ഇടപെട്ടിരുന്ന സുരേഷ് ഗോപിയെയും കേന്ദ്രസര്‍ക്കാരിനെയും നോക്കുകുത്തിയാക്കി മലര്‍ത്തിയടിച്ചിരിക്കുകയാണു ‘കേരള ജിംഖാന’. പെസോയുടെ പുതിയ ഭേദഗതികള്‍ വെടിക്കെട്ടിനു തടസമാകുമെന്നു പലവട്ടം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സുരേഷ് ഗോപി ആദ്യം ഇടപെട്ടതും പൂരം വെടിക്കെട്ടിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ തൃശൂരില്‍ കൊണ്ടുവന്ന് ചര്‍ച്ച നടത്തുകയും പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെങ്കിലും പുതിയ നിയമഭേദഗതി വന്നതോടെ കേന്ദ്രത്തിന് പിന്നീട് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി അവസരം ഒരുക്കിയിരുന്നുവെങ്കിലും പുതിയ ഭേദഗതി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വീണ്ടും ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്ക് കൊണ്ടുപോയി…
Read More » -
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരം: തൃശൂരില്‍ ഇന്ന് അനുസ്മരണ റാലി; സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അനുസ്മരണ ദിനമായി ആചരിക്കും. വൈകീട്ടു നാലിനു പുത്തന്‍പള്ളി ബസിലിക്ക ദേവാലയത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയിലെ മുഴുവന്‍ വൈദികരും അല്‍മായ പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കും. ബസിലിക്ക ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന അനുസ്മരണ പ്രാര്‍ഥനാ റാലി നഗരംചുറ്റി തൃശൂര്‍ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരന്‍ ചത്വരത്തില്‍ സമാപിക്കും. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ അനുസ്മരണ പ്രഭാഷണം നടത്തും. മതമേലധ്യക്ഷന്‍മാരും സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കും. ഇടവകകളില്‍നിന്ന് റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ആര്‍ച്ച്ബിഷപ് ഹൗസ് വളപ്പ്, ഡിബിസിഎല്‍സി, പുത്തന്‍ പള്ളി ബൈബിള്‍ ടവര്‍, ലൂര്‍ദ് കത്തീഡ്രല്‍, എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
Read More » -
Breaking News
എന്‍സിപിയിലെ പൊട്ടിത്തെറി ജില്ലാ ഘടകങ്ങളിലേക്കും; മുന്‍ എംഎല്‍എ പി.ആര്‍. ഫ്രാന്‍സിസിന്റെ മകള്‍ മോളി ഫ്രാന്‍സിസ് തൃശൂരില്‍ ജില്ല പ്രസിഡന്റ് സ്ഥാനം രാജിവച്ചു; 30ന് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും
തൃശൂര്‍: മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്ന പി.ആര്‍. ഫ്രാന്‍സിന്റെ മകള്‍ മോളി ഫ്രാന്‍സിസ് എന്‍സിപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍. ഏപ്രില്‍ 30ന് ഡിസിസി നേതൃത്വ യോഗത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കും. കഴിഞ്ഞ കാലങ്ങളില്‍ പല അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് പി.ആര്‍. ഫ്രാന്‍സിസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ മകളെ തിരിച്ചെത്തിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോഫസ് ടാജറ്റ് പറഞ്ഞു. ആരെയും ഒഴിവാക്കലല്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തലാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആശയം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെയും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതിന് പാര്‍ട്ടിയിലേക്ക് വിട്ടുപോയവരെ തിരികെ കൊണ്ടുവരുക എന്നുള്ളതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. രാജിവച്ച പി.സി. ചാക്കോയ്ക്കു പകരം പുതിയ എന്‍സിപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം പാര്‍ട്ടിയിലെ പ്രതിസന്ധിക്കിടെയാണു മോളിയുടെ രാജി.…
Read More » -
Breaking News
തൃശൂരിലെ മഴക്കെടുതി: രണ്ടാംഘട്ടമായി 5.68 കോടി ധനസഹായം നല്‍കും; ആകെ ധനസഹായം 14.56 കോടി; 70 ശതമാനത്തിനു മുകളില്‍ നാശമുള്ളവര്‍ക്കു മുഴുവന്‍ പണവും ലഭിക്കും
തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കു നാശം സംഭവിച്ചവര്‍ക്കു വിതരണം ചെയ്യാന്‍ 5.68 കോടികൂടി അനുവദിച്ചു. 23 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെന്നു റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. 2024-ലെ കനത്തമഴയില്‍ വീടുകള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചിരുന്നു. എസ്ഡിആര്‍എഫ് വിഹിതമായി 8.88 കോടി നേരത്തേ അനുവദിച്ചിരുന്നു. പ്രത്യേക ദുരന്തമായി സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്കാണു എസ്ഡിആര്‍എഫ് വിഹിതത്തോടൊപ്പം സിഎംഡിആര്‍എഫില്‍നിന്നുള്ള വിഹിതംകൂടി ചേര്‍ത്തു പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലും തൃശൂര്‍ ജില്ലയിലെ വീടുകള്‍ക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുവദിച്ച ആകെത്തുക 14.56 കോടിയാകുമെന്നും 1810 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞതു 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്കാണ് സഹായം. 70 ശതമാനത്തിനു മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്കു പൂര്‍ണമായി നഷ്ടം കണക്കാക്കിയാണു തുക അനുവദിച്ചത്. നാലുലക്ഷം രൂപ ഇവര്‍ക്കു ലഭിക്കും. 1,80,000…
Read More » -
LIFE
വെറും ചരടല്ല, കെട്ടുന്നതിന് മുന്‍പ് ഉറപ്പാക്കുക…
പലരും കയ്യിലും കഴുത്തിലും അരയിലുമുള്‍പ്പെടെ ശരീരത്തില്‍ ചരട് ധരിക്കാറുണ്ട്. സ്‌റ്റൈലിനായി ധരിക്കുന്നത് മുതല്‍ മതാചാരപ്രകാരം ധരിക്കുന്നതുവരെ ഇതില്‍പ്പെടും. എന്നാല്‍, ജ്യോതിഷ ശാസ്ത്രപ്രകാരം ചില നക്ഷത്രക്കാര്‍ കറുത്ത് ചരട് ധരിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. എന്നാല്‍, മറ്റുചിലര്‍ക്ക് ഈ ചരട് ധരിക്കുന്നത് വളരെ നല്ലതുമാണ്. ഇതേപ്പറ്റി വിശദമായറിയാം. മേടം രാശിയില്‍പ്പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രക്കാരാണ് ചരട് ധരിക്കാന്‍ പാടില്ലാത്തവര്‍ എന്നാണ് വിശ്വാസം. ഇവര്‍ കറുത്ത ചരട് ധരിച്ചാല്‍ ജീവിതത്തില്‍ നിന്ന് ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ല. ചൊവ്വയാണ് ഈ രാശിയുടെ അധിപന്‍. ചൊവ്വയുടെ നിറം ചുവപ്പാണ്. അതിന് വിപരീതമാണ് കറുപ്പ്. അതിനാലാണ് കറുപ്പ് ധരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് കറുപ്പിന് പകരം ചുവന്ന നിറത്തിലുള്ള ചരടുകള്‍ ധരിക്കാവുന്നതാണ്. വൃശ്ചികം രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരും കറുത്ത ചരട് ധരിക്കുന്നത് ദോഷം വരുത്തുന്നു. അതേസമയം, കുംഭം രാശിയില്‍ വരുന്ന അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ കറുത്ത ചരട്…
Read More » -
Breaking News
‘ആദായ നികുതി അടയ്ക്കാത്ത ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരെ കണ്ടെത്തണം’; മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ വിചിത്ര ഉത്തരവ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു; വിവരാവകാശ അപേക്ഷ വായിച്ചു നോക്കാതെ നടപടിക്ക് ഇറങ്ങിയെന്നും ആരോപണം
അരീക്കോട്: മതം നോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകര്‍ ആരെന്ന് അറിയിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ലഭിച്ചതോടെ പിന്‍വലിച്ചു തടിയൂരി. ആദായനികുതി അടക്കേണ്ടവരെല്ലാം കൃത്യമായി അടക്കണമെന്നതില്‍ തര്‍ക്കമില്ലെങ്കിലും ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടവാക്കാത്തവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന സര്‍ക്കുലറാണു വിവാദമായത്. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രില്‍ 20ലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ നിന്ന് വിവരം തേടുന്നതെന്നാണ് വിശദീകരണം. പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് ലഭിച്ച് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 13 ന് ഡിപിഐയുടെ ഓഫീസ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകരെയും ജീവനക്കാതെയും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു എന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോഴിക്കോട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ വായിച്ചുപോലും നോക്കാതെ തുടര്‍ നടപടി നിര്‍ദേശിച്ചതാണോ അതോ വിദ്യാഭ്യാസ വകുപ്പ് വന്‍വീഴ്ച വരുത്തിയതാണോ എന്നാണ് ഇനി അറിയേണ്ടത്. ഏതായാലും വിചിത്രവും…
Read More » -
Breaking News
ദിവസങ്ങള്‍ക്കുമുമ്പ് ഭീഷണി സന്ദേശമെത്തി, സൈന്യം അവഗണിച്ചു; വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; കൂട്ടത്തില്‍ മുന്‍ സൈനികന്‍, ഹെല്‍മെറ്റില്‍ ക്യാമറ; പാക് സൈന്യത്തിന്റെ ആസൂത്രണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍; ബിജെപിയെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖറും
ജമ്മു: ദിവസങ്ങള്‍ക്കു മുമ്പു ലഭിച്ച ഭീഷണി സന്ദേശം അവഗണിച്ചതാണു ഭീകരാക്രമണത്തിനു വഴിവച്ചതെന്നു വിമര്‍ശനം. പഹല്‍ഗാമില്‍ 26 പേരുജെ ജീവന്‍ നഷ്ടമായ ആക്രമണത്തിനുമുമ്പ് പാക് അധീന കാശ്മീരില്‍നിന്നുളള ഭീകരവാദികളിലൊരാള്‍ സൂചനകള്‍ നല്‍കിയിരുന്നെന്നും സുരക്ഷാ സേന ഇതു ഗൗരവമായി കരുതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ, പരിശീലനം ലഭിച്ച സംഘമാണ് ആക്രമണം നടത്തിയത്. കൂട്ടത്തില്‍ മുന്‍പാക് സൈനികനുണ്ടായിരുന്നതു തെളിവായും ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനില്‍നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തെരഞ്ഞെടുത്തതിലുംവരെ പാക് തന്ത്രമുണ്ട്. ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ…
Read More »