Breaking NewsLead NewsSportsTRENDING

ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം! പ്ലേ ഓഫ് പ്രതീക്ഷയില്ലെന്ന് ധോണി; ലക്ഷ്യം അടുത്ത സീസണ്‍; മഞ്ഞപ്പട പ്ലേ ഓഫ് കാണുമെന്നു പറഞ്ഞ അമിത് മിശ്രയെ ട്രോളി സേവാഗ്

ചെന്നൈ: ഇനി പ്ലേഓഫ് പ്രതീക്ഷയില്ലെന്നും അടുത്ത സീസണിലേക്കുള്ള പദ്ധതികളാണു സിഎസ്‌കെയ്ക്കു വേണ്ടതെന്നും മഞ്ഞപ്പടയുടെ നായകന്‍ എം.എസ്. ധോണി. ഈ സീസണിലെ കരുത്ത് മോശമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പ്ലേയിംഗ് 11 കണ്ടെത്താനാണ് ഇനി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ക്യാപ്റ്റന്‍സിയിലുമടക്കം സകല മേഖലകളിലും വന്‍ പരാജയമായിരുന്നു ചെന്നൈ ടീം. ആദ്യം മുതല്‍ കെട്ടുറപ്പില്ലായിരുന്നു. ഇടയ്‌ക്കൊരു വിജയത്തോടെ പ്രതീക്ഷ നല്‍കിയെങ്കിലും തുടരെത്തുടരെ തോല്‍വിയായിരുന്നു ഫലം. പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയതോടെ തുടര്‍ന്നുള്ള കളികളില്‍ അടുത്ത സീസണ്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.

ആദ്യ മത്സരങ്ങളില്‍ പിന്നോട്ടുപോയ മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ആര്‍സിബിയും മികച്ച പ്രകടനം നടത്തുന്നു. ഇതിനിടെ സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്നു പറഞ്ഞ മുന്‍ താരം അമിത് മിശ്രയെ സേവാഗ് ട്രോളിയതും വൈറലായി.

Signature-ad

എട്ടു മത്സരങ്ങളില്‍ രണ്ടുവട്ടം മാത്രം ജയിച്ച സിഎസ്‌കെ ജയിക്കുമെന്നു ക്രിക്ബസില്‍ നടത്തിയ അഭിമുഖത്തിനിടെയാണു അമിത് മിശ്ര പറഞ്ഞത്. എന്നാല്‍, നിനക്കു വട്ടാണെന്നും ഒരിക്കലും നടക്കില്ലെന്നും പറഞ്ഞാണു സേവാഗ് ട്രോളിയത്.

‘സിഎസ്‌കെ ഇനി പ്ലേ ഓഫിലെത്തില്ല. ഇപ്പോള്‍ അവര്‍ കളിക്കുന്നത് അത്തരത്തിലുള്ള പ്രകടനമാണ്. നിലവിലെ ടീമിന്റെ കരുത്ത് നോക്കുമ്പോള്‍ ശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിക്കാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെ സംഭവിക്കാണ് എല്ലാ മേഖലയിലും സിഎസ്‌കെ ഒരുപോലെ മികവ് കാട്ടേണ്ടതായുണ്ട്. ധോണി ടോപ് ഓഡറിലേക്കെത്തി കുറഞ്ഞത് 30 പന്തെങ്കിലും കളിക്കാന്‍ തയ്യാറാകണമെന്നും സേവാഗ് പറഞ്ഞു. എല്ലാം ധോണിയുടെ ഇഫക്ടാണെന്നും സെവാഗ് പരിഹസിച്ചു.

Back to top button
error: