Month: April 2025
-
Crime
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ‘രക്തക്കറ’, രണ്ട് ബിരുദാനന്തര ബിരുദം, അപകടകാരിയായ ‘സീരിയല്‍ കില്ലര്‍’
തിരുവനന്തപുരം: ദൃക്സാക്ഷികളില്ലാതിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍. കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായത് ദൈവത്തിന്റെ കയ്യൊപ്പ് എന്നു വിശേഷിപ്പിക്കാവുന്ന രക്തക്കറയാണ്. തെളിവുകള്‍ അവശേഷിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി അതിവിദഗ്ധമായാണ് വിനീതയെ കൊലപ്പെടുത്തുന്നത്. എന്നാല്‍, കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് പ്രതിയുടെ കൈ മുറിയുകയും ഒരു തുള്ളി രക്തം കെട്ടിടത്തില്‍ ചുമരില്‍ പടരുകയും ചെയ്തിരുന്നു. ആ രക്തത്തുള്ളിയില്‍ നിന്നാണ് പ്രതി അവിടെയെത്തിയതിന്റെയും പ്രതി രാജേന്ദ്രനാണ് കൊലപാതകം നടത്തിയത് എന്നതും തെളിയിക്കാനായത്. വിനീതയെ മുന്‍ പരിചയമില്ലെന്നും നാലര പവന്റെ ഒരു സ്വര്‍ണമാലയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. പ്രതി രാജേന്ദ്രന്‍ അപകടകാരിയായ കൊലയാളിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ആദ്യം മറ്റൊരു സ്ത്രീയെയാണ് ലക്ഷ്യമിട്ടത്. ഈ സ്ത്രീയെ പിന്തുടരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് ആ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.…
Read More » -
Breaking News
ഷൈന്‍ ടോമിന് എതിരായ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം; ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്; ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മുമ്പ് ബി. ഉണ്ണിക്കൃഷ്ണന്റെ വാര്‍ത്താ സമ്മേളനം ദുരൂഹം; ‘ആക്ഷന്‍’ സീനിലേക്ക് പോലീസും; ലഹരി ഉപയോഗക്കാരുടെ പട്ടിക തയാര്‍; വിവരം ലഭിച്ചാല്‍ സ്വമേധയാ കേസ്
കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റില്‍പ്പറത്തിയെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളാണു പുറത്തുവന്നത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈനില്‍നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് ഇന്റേണല്‍ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിന്‍സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറ പ്രവര്‍ത്തകരില്‍നിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിര്‍മാതാവിനെയും ഫെഫ്ക ഓഫീസില്‍ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നല്‍കുകയാണ് വേണ്ടതെന്നും ഉള്‍പ്പെടെയുള്ള ബി. ഉണ്ണികൃഷ്ണന്റെ വാര്‍ത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടല്‍ അട്ടിമറിയെന്നാണ് ആരോപണം. വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാര്‍ശ സഹിതം ഐ.സി…
Read More » -
Crime
ജയിലിലായതോടെ കാമുകി കൈയൊഴിഞ്ഞു, ജനിച്ചയുടന്‍ മരിച്ച കുഞ്ഞിനെ കാണാനാകാതിരുന്നത് പക ഇരട്ടിപ്പിച്ചു; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതിയുടെ മൊഴി
കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാന്‍ അമിതിന് നാട്ടിലേക്കുപോകാന്‍ സാധിച്ചില്ല. ഇതും പക വളര്‍ത്തിയെന്നാണ് മൊഴിയില്‍ വ്യക്തമാകുന്നത്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍ (65), ഭാര്യ ഡോ മീര വിജയകുമാര്‍ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ, കൊലപാതകത്തിന്റെ പിറ്റേന്ന് രാവിലെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. അന്തിയുറങ്ങാന്‍ അഭയംതേടിയാണ് പ്രതി അമിത്, സഹോദരന്‍ ?ഗുണ്ടുറാങ് ജോലി ചെയ്യുന്ന കോഴിഫാമിലെത്തുന്നത്. സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിഫാമിലെത്തിയ അമിത് ഒറാങ്…
Read More » -
Crime
വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ; പട്ടാപ്പകല്‍ തിരുവനന്തപുരത്തെ നടുക്കിയ അരുംകൊല
തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്. ഏപ്രില്‍ പത്തിന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. വിനീതയുടെ കഴുത്തില്‍ക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ്…
Read More » -
Health
പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ വ്യാപകം: ഉപ്പേരിയും പലഹാരങ്ങളും പതിവായി കഴിക്കുന്നവർ അറിയുക, ഇത് ക്യാൻസറിനു കാരണമാകുന്നു
കൊല്ലം നഗരത്തിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത് ഇന്നലെയാണ്. നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. ‘പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. പ്ലാസ്റ്റിക്ക് ഉരുകുമ്പോൾ ഡയോക്സിൻ, ബിപിഎ, ഫോർമാമിഡിൻ തുടങ്ങിയ രാസപദാർത്ഥങ്ങളെല്ലാം ആഹാരത്തിൽ ചേരും. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഹോർമോൺ വ്യാതിയാനവും ഉണ്ടാകാം. കൂടാതെ, തെെറോയ്ഡ്, കിഡ്നി തകരാർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഗർഭിണികളാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ കഴിക്കുന്നതെങ്കിൽ ജനനവെെകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. കുട്ടികളിൽ പ്രതിരോധശേഷി കുറയ്ക്കുന്നതിനും ഇത് ഇടയാക്കും. ആന്തരിക അവയവങ്ങളിലും തകരാർ ഉണ്ടാക്കാം. വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം കഴിക്കുക. ഭക്ഷണത്തിൽ നിന്ന് അസാധാരണ രുചി അനുഭവപ്പെട്ടാൽ കഴിക്കരുത്…’ അബുദാബി ഷെയ്ഖ്…
Read More » -
Breaking News
ഒടുവില്‍ ആശ്വാസ തീരത്ത്; റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന വടക്കാഞ്ചേരി സ്വദേശിക്ക് മോചനം: ജെയിന്‍ കുര്യന്‍ ഉടന്‍ വീട്ടിലെത്തും; ടിക്കറ്റ് എടുത്തു നല്‍കിയത് റഷ്യന്‍ മലയാളികള്‍
തൃശൂര്‍ : റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശിയായ യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. മലയാളികളുടെ സഹായത്തോടെയാണു നാട്ടിലേക്കു തിരിക്കാനായതെന്നു ജെയ്ന്‍ പറഞ്ഞു. പട്ടാള ക്യാമ്പിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ഉദ്യോഗസ്ഥര്‍ ബുക്ക് ചെയ്തു നല്‍കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകും എന്നു പറഞ്ഞാണ് ഡിസ്ചാര്‍ജ് ആയതിനുശേഷം ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിയത്. അവിടെനിന്നും മലയാളികളെ സമീപിക്കുകയായിരുന്നു. അവരാണ് ടിക്കറ്റ് എടുത്ത് നല്‍കിയതെന്നും ജെയിന്‍ പറഞ്ഞു. ജെയിന്‍ തിരികെ നാട്ടിലെത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജെയിനിന്റെ കുടുംബം പറഞ്ഞു. റഷ്യയില്‍ മരിച്ച ബിനിലിന്റെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനിലിന്റെ ഭാര്യാമാതാവ് അല്‍ഫോന്‍സ പറഞ്ഞു. റഷ്യന്‍ കൂലിപട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന…
Read More » -
Breaking News
കശ്മീര്‍ ഭീകരാക്രമണം: കടുപ്പിച്ച് ക്രിക്കറ്റ് ലോകവും; പാകിസ്താനുമായി ഇനി കളിക്കില്ലെന്ന് ഇന്ത്യ; ഐസിസി മത്സരങ്ങളില്‍ മാത്രം പങ്കെടുക്കും; ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ ഇറങ്ങുക കറുത്ത ബാന്‍ഡ് ധരിച്ച്
ബംഗളുരു: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളികളും ഭാവിയിലുണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ബിസിസിഐ. 2012-13 ശേഷ ഇന്ത്യയും പാകിസ്താനും മാത്രം ഉള്‍പ്പെടുന്ന മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതു ഭാവിയിലും കര്‍ശനമായി തുടരുമെന്ന സൂചനയാണു വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നല്‍കുന്നത്. അമ്പതോവര്‍ മത്സരത്തിന് ഇന്ത്യയിലെത്തിയതിനുശേഷം പാകിസ്താനും ഇന്ത്യയും മാത്രം ഉള്‍പ്പെടുന്ന കളികള്‍ നടന്നിട്ടില്ല. 2008ല്‍ ആണ് ഇന്ത്യ അവസാനമായി പകിസ്താനില്‍ കളിക്കുന്നത്. പിന്നീട് 2023ല്‍ ഇന്ത്യയില്‍ ലോകകപ്പിലും പാകിസ്താനുമായി ഏറ്റുമുട്ടി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് പാകിസ്താനില്‍ പോകില്ലെന്ന് അറിയിച്ചതിനു പിന്നാലെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയിരുന്നു. ഞങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരകളാണ്. സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും ഞങ്ങള്‍ ചെയ്യും. ഇന്ത്യയും പാകിസ്താനും മുള്ള ഉഭയകക്ഷി മത്സരങ്ങള്‍ ഇനി കളിക്കില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമുള്ള മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനാകില്ല. അവര്‍ക്കു സാഹചര്യങ്ങളെന്തെന്നു വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയില്‍ ക്രിക്കറ്റ് ലോകത്തിന് ആശങ്കയുണ്ടെന്ന് ബിസിസിഐ…
Read More » -
Crime
വാക്കുതര്‍ക്കത്തിനിടെ 73 കാരിയുടെ കൈയ്യും കാലും കോടാലിക്ക് അടിച്ചൊടിച്ചു; മകന്‍ അറസ്റ്റില്‍
ഇടുക്കി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും കോടാലികൊണ്ട് അടിച്ചൊടിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയില്‍ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം. അമ്മയെ ക്രൂരമായി ആക്രമിച്ച മകന്‍ പ്രസാദിനെ (44) കട്ടപ്പന പോലിസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രസാദും ഭാര്യയും വര്‍ഷങ്ങളായി കമലമ്മയുമായി വഴക്കാണ്. അച്ഛന്‍ ദിവാകരനെ ഭീഷണിപ്പെടുത്തി പ്രസാദും ഭാര്യയും ചേര്‍ന്ന് വീട് എഴുതിവാങ്ങിയശേഷം ഇരുവരേയും വീട്ടില്‍നിന്ന് പുറത്താക്കിയതായി മുമ്പ് കമലമ്മ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. വീട്ടില്‍ നിന്നും പുറത്താക്കിയതോടെ വീടിനോടുചേര്‍ന്ന് താത്കാലികമായി മുറി പണിത് അവിടെയാണ് കമലമ്മ താമസിച്ചിരുന്നത്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് അച്ഛന്‍ ദിവാകരനും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം കമലമ്മയുടെ മുറിയിലേക്ക് എത്താനുള്ള വഴിയില്‍ മകനും മരുമകളും കോഴിക്കൂട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കോഴിക്കൂട് കമലമ്മ തകര്‍ത്തെന്ന് ആരോപിച്ച് രാവിലെ പ്രസാദും കമലമ്മയും തമ്മില്‍…
Read More »

