Month: April 2025

  • Kerala

    പഹല്‍ഗാം ബലിദാനി രാമചന്ദ്രന് വിടചൊല്ലാന്‍ നാട്; വീട്ടില്‍ പൊതുദര്‍ശനം, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

    കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടിലേക്ക് എത്തിച്ചു. റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ ഏഴു മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. നിരവധിപേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എറണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവരും എത്തി. അന്ത്യകര്‍മങ്ങള്‍ക്കു ശേഷം 12 മണിയോടെ ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാരത്തിനു ശേഷം 12.30ന് ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗം നടക്കും. ഇന്നലെയും രാമചന്ദ്രന്റെ വീട്ടിലേക്ക് ഒട്ടേറെപ്പേരെത്തി. മന്ത്രി ആര്‍.ബിന്ദു, മുന്‍ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാമചന്ദ്രന്റെ…

    Read More »
  • NEWS

    ‘നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ രാത്രി മുഴുവന്‍ കരഞ്ഞുതീര്‍ത്ത നടി; മകന്‍ മാനക്കേടുണ്ടാക്കിയതോടെ നിലപാടിലും മാറ്റം വന്നു’

    നടി മാലാ പാര്‍വതി അപഹാസ്യ കഥാപാത്രമായി മാറിയെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പൊതുസമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ നീതിയുടെ പക്ഷത്തുനിന്ന് പലപ്പോഴും അവര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്നവരെ പൊതുസമ്മതയായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ ആദരവും സ്നേഹവും നടിക്ക് നിലനിര്‍ത്തിപ്പോകാന്‍ കഴിഞ്ഞില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ‘സമൂഹത്തില്‍ നല്ല പേരും അഭിപ്രായവും നേടിയെടുക്കാന്‍ ചിലപ്പോള്‍ ഒരു ജന്മം പോരെന്ന് വരും. എന്നാല്‍ കഷ്ടപ്പെട്ട് നേടിയെടുത്ത സല്‍പ്പേര് അല്ലെങ്കില്‍ വിശ്വാസം കളഞ്ഞുകുളിക്കാന്‍ നിമിഷങ്ങള്‍ മതിയാകും. ഇപ്പോഴത്തെ അവരുടെ അവസ്ഥ പറയാന്‍ വിഷമമുണ്ട്. എങ്കിലും പറഞ്ഞുപോകുകയാണ്. പൊതുസമൂഹത്തില്‍ ഒരു അപഹാസ്യ കഥാപാത്രമായി അധഃപതിച്ചുവെന്ന് പറയാതെ വയ്യ. ഷൈന്‍ ടോം ചാക്കോയുടെ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി നടത്തിയ രൂക്ഷമായ വിമര്‍ശനം അതിനുദാഹരണം മാത്രമാണ്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് വിഷയം. ഷൈന്‍ അച്ചടക്കമുള്ള നടനാണ്, ബ്ലൗസൊന്ന് ശരിയാക്കാന്‍ ഞാന്‍ കൂടെ വരട്ടേയെന്ന് ചോദിച്ചത് അത്ര വല്യ സ്ട്രസ് ആയിപ്പോയോ എന്നാണ് ഇതിനെ നിസാരവത്കരിച്ചുകൊണ്ട്…

    Read More »
  • India

    ‘പഹല്‍ഗാമി’ലെ പണിക്ക് വരമ്പത്ത് കൂലി! ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരി ഭീകരരുടെ വീട് തകര്‍ത്തു, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

    ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീട് തകര്‍ത്തു. കശ്മീര്‍ സ്വദേശികളായ ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകര്‍ത്തത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പുല്‍വാമയിലെ ത്രാല്‍, അനന്ത്‌നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. അതിനിടെ പാക് പോസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലേക്ക് വെടിവെപ്പ് ഉണ്ടായി. പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായ റിപ്പോര്‍ട്ടുകളും…

    Read More »
  • Crime

    ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്; തസ്ലിമയ്ക്ക് സിനിമക്കാരുമായി ഉറ്റബന്ധം

    ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹാജരാകാന്‍ ചാനല്‍ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്‌സൈസിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവര്‍ത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. പാലക്കാടു സ്വദേശിനിയും കൊച്ചിയില്‍ താമസക്കാരിയുമായ മോഡലുമായും തസ്ലിമയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവര്‍ക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെണ്‍വാണിഭ ഇടപാടുകളാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പലരുടെയും പേരുണ്ട്. സിനിമ മേഖലയിലെ മറ്റൊരാള്‍ക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും പെണ്‍വാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു.  

    Read More »
  • Crime

    ലക്ഷദ്വീപ് കപ്പലില്‍ നാലര വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍; കൊണ്ടുപോയത് മീനുകളെ കാണിച്ചുതരാം എന്നുപറഞ്ഞ്

    കൊച്ചി: ലക്ഷദീപ് യാത്രക്കപ്പലായ ‘പറളി’ യില്‍ വെച്ച് നാലര വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ കപ്പലിലെ യാത്രക്കാരനായ കടമത്ത് ദ്വീപ് സ്വദേശി സമീര്‍ ഖാനെ (20) ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു. കപ്പലില്‍ അമ്മയ്ക്കൊപ്പം ലക്ഷദ്വീപില്‍നിന്നു കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബാലനെ അമ്മ ഉറങ്ങുന്ന സമയത്ത് മീനുകളെ കാണിച്ചുതരാം എന്നുപറഞ്ഞ് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് കപ്പലിലെ ഓഫീസര്‍മാരോട് പരാതിപ്പെടുകയും കപ്പലില്‍നിന്നു പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.

    Read More »
  • Kerala

    കേരളത്തില്‍ പാക്ക് പൗരന്മാര്‍ 102 പേര്‍, ഉടന്‍ തിരിച്ചുപോകാന്‍ നിര്‍ദേശം; കശ്മീരില്‍ കുടുങ്ങിയ 73 മലയാളികളെ ബന്ധപ്പെടാനായില്ല

    തിരുവനന്തപുരം: നിലവില്‍ കേരളത്തിലുള്ള പാക്ക് പൗരന്‍മാര്‍ 102 പേര്‍. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വിസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരന്‍മാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി. പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാര്‍ഥി വീസയിലും മെഡിക്കല്‍ വീസയിലും എത്തിയവര്‍ ഉള്‍പ്പെടെ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരര്‍ക്കു നിലവില്‍ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കല്‍ വീസ ലഭിച്ചവര്‍ക്കു മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. സാര്‍ക്ക് വിസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരര്‍ക്ക് ഇന്ത്യയില്‍…

    Read More »
  • Breaking News

    ഭീകരാക്രമണത്തെ അപലപിച്ചിട്ടും പാക് ജനപ്രിയ നടന്‍ ഫവാദ് ഖാന്റെ സിനിമയ്ക്കു വിലക്ക്; ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല; ഇന്ത്യ- പാക് ബന്ധം വഷളായപ്പോഴെല്ലാം വില കൊടുക്കേണ്ടി വന്ന താരം; കഥ ഇങ്ങനെ

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികളുടെ പട്ടികയില്‍ ഫവാദ് ഖാന്‍ എന്ന പേരുമുണ്ട്. ഫവാദ് ഖാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ജനപ്രിയ സിനിമാതാരമാണ്. ഫവാദ് ഖാന്റ ഏറ്റവും പുതിയ ഹിന്ദി ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. മെയ് 9ന് ആഗോള റിലീസ് നടക്കേണ്ട ചിത്രം ഇന്ത്യയില്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ ഫവാദ് ഖാനും സോഷ്യല്‍ മീഡിയയില്‍ അപലപിച്ചിരുന്നു. മനുഷ്യത്വഹീനമായ ആക്രമണം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നുവെന്നും ഈ ഭീകരാക്രമണത്തിനിരയായവര്‍ക്കൊപ്പം എല്ലാവിധ പ്രാര്‍ഥനകളെന്നും അദ്ദേഹം കുറിച്ചു. ദുര്‍ഘടഘട്ടത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് കരുത്തു നല്‍കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അബിര്‍ ഗുലാല്‍ സിനിമയില്‍ ഫവാദ് ഖാന്റെ സഹതാരമായ വാണി കപൂറും ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ചു.   View this post on Instagram   A post shared by Vaani Kapoor (@vaanikapoor) പക്ഷേ ഫവാദ്…

    Read More »
  • Breaking News

    മൂന്നു സീസണുകളില്‍ വിയര്‍ത്തു കളിച്ചിട്ടും കടുത്ത അപമാനം; ഗോയങ്കയോടു മിണ്ടാന്‍ കൂട്ടാക്കാതെ രാഹുല്‍; പക വീട്ടാനുള്ളതാണെന്നു സോഷ്യല്‍ മീഡിയ; അര്‍ധ സെഞ്ച്വറിക്കു പിന്നാലെ കാമക്കണ്ണുകള്‍ പകര്‍ത്തിയത് കൗതുക ദൃശ്യങ്ങള്‍

    മുംബൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ എട്ടുവിക്കറ്റ് ജയത്തിനുശേഷം കെ.എല്‍. രാഹുലിനൊപ്പം കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ ഐപിഎല്ലിലെ മൂന്നാം അര്‍ധ സെഞ്ചറിയും കുറിച്ച് വിജയിച്ച് എല്‍എസ്ജിക്കെതിരെ ജയിച്ച് മടങ്ങിയ രാഹുലിന് ഇത് മധുരപ്രതികാര നിമിഷം കൂടിയാണ്. അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ബാറ്റ് പിന്നിലേക്ക് വച്ച് ജഴ്‌സിയിലെ നമ്പറില്‍ തൊട്ട് ആഘോഷിക്കാനും രാഹുല്‍ മറന്നില്ല. ജയിച്ചു മടങ്ങിയ രാഹുലിനെ അഭിനന്ദിക്കാന്‍ എല്‍എസ്ജി ഉടമയായ സഞ്ജീവ് ഗോയങ്കയും മകന്‍ ശാശ്വതും പുഞ്ചിരിയോടെ കാത്തുനിന്നുവെങ്കിലും തണുപ്പന്‍ പ്രതികരണമാണ് രാഹുലില്‍ നിന്നുണ്ടായത്. കൈ കൊടുത്തെങ്കിലും ഒരുവാക്കും മിണ്ടാതെ രാഹുല്‍ മടങ്ങി. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ തവണ എല്‍എസ്ജിക്കുവേണ്ടി ഇറങ്ങിയ രാഹുലിനെ വിട്ടുകളഞ്ഞത് ഏറെ വിഷമമുണ്ടാക്കിയിരുന്നു. മൂന്ന് ഫോറും ആറ് സിക്‌സുമടക്കം 42 പന്തുകളില്‍ നിന്ന് 57 റണ്‍സാണ് രാഹുല്‍ ഡല്‍ഹിക്കായി നേടിയത്. ഇതോടെ ഐപിഎല്ലില്‍ അതിവേഗം 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററും രാഹുലായി. 130ാം ഇന്നിങ്‌സിലാണ് രാഹുലിന്റെ നേട്ടം.…

    Read More »
  • Breaking News

    നീലക്കുപ്പായത്തില്‍ വിക്കറ്റ് കാക്കാന്‍ ഇന്ത്യക്കായി ആരിറങ്ങും? ഗംഭീറിനു മുന്നില്‍ എട്ടുപേര്‍; അഞ്ചുപേര്‍ ഒന്നിനൊന്നു മെച്ചം; തീപ്പൊരി മത്സരം രണ്ടുപേര്‍ തമ്മില്‍; ഇനിയുള്ള കളികള്‍ നിര്‍ണായകം

    ബംഗളുരു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു കാത്തിരിക്കുന്നത് എട്ടുപേര്‍. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ടൂര്‍ണമെന്റില്‍ കീപ്പര്‍മാരുടെ പ്രകടനം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിനു മുന്നിലാണ് എട്ടുപേരുകളുള്ളത്. ഈവര്‍ഷം ടി20 ഏഷ്യാ കപ്പും അടുത്തവര്‍ഷം ലോകകപ്പും നടക്കും. വിക്കറ്റിനു പിന്നിലും ബാറ്റിംഗിലും പൂര്‍ണമായി വിശ്വസിക്കാവുന്ന രണ്ടുപേരെയാണു പരിഗണിക്കുക. എന്നാല്‍, മികച്ച ഫോമിലുള്ളവരില്‍നിന്ന് രണ്ടുപേരെ കണ്ടെത്തുക എളുപ്പമല്ല. ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഡല്‍ഹിയുടെ അഭിഷേക് പോറല്‍, പഞ്ചാബിന്റെ പ്രഭ്‌സിമ്രന്‍ സിംഗുമാണ്. ഓപ്പണിംഗില്‍ ഇരുവരും വെടിക്കെട്ടു തുടക്കമാണു നല്‍കുന്നത്. എട്ടു മത്സരങ്ങളില്‍ പോറെലിന് 146.10 ആണു സ്‌ട്രൈക്ക് റേറ്റ്. 225 റണ്‍സ് നേടി. ഒരു ഫിഫ്റ്റിയും ഇതിലുണ്ട്. പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറായ പ്രഭ്സിമ്രന്‍ മുന്‍ സീസണുകള്‍ പോലെ തന്നെ ഇത്തവണയും സാന്നിധ്യമറിയിച്ചു. എട്ട് ഇന്നിങ്സുകളില്‍ നിന്നും 168.54 സ്ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 209 റണ്‍സാണ്. ധ്രുവ് ജുറേല്‍ രാജസ്ഥാനുവേണ്ടി എട്ട്…

    Read More »
  • Kerala

    പെൺകുട്ടിയെ വച്ച് വ്ലോളോഗർ പൈസ ചോദിച്ചു., എനിക്കിതിരെ ഒരുകൂട്ടം വ്‌ളോഗേഴ്‌സ് ക്യാമ്പയിൻ നടത്തുന്നു..കേസ് കെട്ടിച്ചമച്ചതാണ്., തെളിവുകൾ കയ്യിലുണ്ട്.!! പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ

    കൊച്ചി: പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. വാർത്ത കണ്ട് ഞെട്ടിയിരിക്കുകയാണ്. കേസ് കള്ളമാണെന്ന് തെളിയിക്കാനുള്ള സകല തെളിവുകളും കയ്യിൽ ഉണ്ട്. എനിക്കിതിരെ ഒരുകൂട്ടം വ്‌ളോഗേഴ്‌സ് ക്യാമ്പയിൻ നടത്തുന്നു. കോടതിയിൽ കേസുള്ളത് കൊണ്ട് കൂടുതൽ പ്രതികരിക്കാനില്ല. വ്‌ളോഗർ പെൺകുട്ടിയെ വച്ച് പൈസ ചോദിച്ചുവെന്നും മുകേഷ് വിഡിയോയിൽ പറയുന്നു. അതേസമയം മുകേഷ് എം നായര്‍ക്കെതിരേ പോക്‌സോ കേസെടുത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്‌പര്‍ശിച്ചെന്നുമുള്ള പരാതിയിൽ മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷ് എം നായർക്കെതിരെ പരാതി നൽകിയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്…

    Read More »
Back to top button
error: