Month: April 2025
-
India
48 മണിക്കൂറിനിടെ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകള്‍; ബിഎസ്എഫ് ജവാന്‍ ഇപ്പോഴും പാക്ക് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിറ്റേന്ന് പിടിയിലായ ജവാന്‍ പൂര്‍ണം സാഹു ഇപ്പോഴും പാക്ക് കസ്റ്റഡിയില്‍തന്നെ. 48 മണിക്കൂറിനുള്ളില്‍ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകള്‍ നടത്തിയിട്ടും ഫലമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് ചൗധരി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ വിവരം അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ബുധനാഴ്ച അബദ്ധത്തില്‍ രാജ്യാന്തര അതിര്‍ത്തി കടന്നതിന് 40കാരനായ പൂര്‍ണം സാഹുവിനെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് 182 ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുര്‍ സെക്ടറിലായിരുന്നു പൂര്‍ണം. മൂന്നാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു തിരികെപ്പോയത്. അതിര്‍ത്തിയില്‍ കര്‍ഷകരുടെ തുണയ്ക്കായുള്ള ‘കിസാന്‍ ഗാര്‍ഡ്’ ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാന്റെ പിടിയിലായത്. വേനല്‍ക്കാലത്ത് അതിര്‍ത്തിക്കും സീറോ ലൈനിനുമിടയില്‍ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളില്‍ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതല്‍ 5 മണിവരെ ബിഎസ്എഫിന്റെ നിരീക്ഷണത്തില്‍ ഇവിടെ കര്‍ഷകര്‍ക്കു സഞ്ചരിക്കാം. യൂണിഫോമില്‍ സര്‍വീസ് റൈഫിളുമായി സാഹു തണലുള്ള പ്രദേശത്ത് വിശ്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » -
Breaking News
ബ്ലെസിയുടേയും ദിലീപിന്റേയും സാന്നിദ്ധ്യത്തിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യുകെ ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. കൊച്ചി, കലൂരിലെ ഐഎംഎ ഹാളിലായിരുന്നു പ്രകാശനം. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചിത്രത്തിലെ നായിക സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും…
Read More » -
Breaking News
കോന്നി ഡിവിഷനിലെ മരംമുറി: ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി; ‘ടെന്‍ഡര്‍ വിളിക്കാനും റദ്ദാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്, കോടതികളുടെ ഇടപെടല്‍ പരിമിതം’; ഭാവി പദ്ധതികള്‍ക്കും നിര്‍ണായകമെന്ന് നിയമവൃത്തങ്ങള്‍
ന്യൂഡല്‍ഹി: ഗുരുതരമായ ക്രമക്കേട് കണ്ടെത്തുന്ന സാഹചര്യങ്ങളിലൊഴികെ ടെന്‍ഡര്‍ വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാനുള്ള അവകാശം പരിമിതമാണെന്നു സുപ്രീം കോടതി. കോന്നി ഡിവിഷനിലെ മരംമുറിയുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതിയുടെ ഇടപെടലിനെതിരേയാണു ജസ്റ്റിസ് ബേല എം. ത്രിവേദി, പ്രസന്ന ബി. വരളെ എന്നിവരുടെ വിധി. സര്‍ക്കാരിനു ടെന്‍ഡറുകള്‍ വിളിക്കാനും ഏതു സമയത്തും റദ്ദാക്കാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 2020 മേയ് 25നു കോന്നിയിലെ മരംമുറിയുമായി ബന്ധപ്പെട്ടു ടെന്‍ഡര്‍ വനംവകുപ്പ് റദ്ദാക്കിയിരുന്നു. 2020 ഒക്‌ടോബര്‍ 31നു പുതിയ ടെന്‍ഡര്‍ വിളിച്ചു. കോവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്നു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മറ്റു കരാറുകാര്‍ പരാതി നല്‍കിയതോടെയാണു റദ്ദാക്കിയത്. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്തവര്‍ ഇതിനെതിരേ രംഗത്തുവരികയായിരുന്നു. സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു ഇതെന്നും തുറന്ന മത്സരങ്ങള്‍ ഇല്ലാതാക്കുമെന്നും അവര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ആദ്യം സിംഗിള്‍ ബെഞ്ചും തുടര്‍ന്നു ഡിവിഷന്‍ ബെഞ്ചും കരാറുകാരുടെ വാദം അംഗീകരിച്ചു. ആദ്യ ടെന്‍ഡറുമായി മുന്നോട്ടു പോകണമെന്നും വനംവകുപ്പിനോടു നിര്‍ദേശിച്ചു. സര്‍ക്കാരിനു മികച്ച തുക ലഭിക്കുമെന്ന കാരണംകൊണ്ട് പുതുക്കിയ…
Read More » -
Business
മീന്‍ വില കുതിച്ചുയരുന്നു; പിന്നില്‍ തമിഴ്നാടിന്റെ ഈ തീരുമാനം
കൊച്ചി: വേനല്‍ച്ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് മീന്‍വിലയും കുതിച്ചുയരുന്നു. അയല, മത്തി, കേര, നെയ്മീന്‍ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 280 മുതല്‍ 320വരെയും 1000ന് താഴെയായിരുന്ന നെയ്മീന് 1250 മുതല്‍ 1550വരെയുമായിരുന്നു ഇന്നലെ മാര്‍ക്കറ്റ് വില. കേരള തീരത്ത് കഴിഞ്ഞ കുറേ നാളുകളായി ചെറിയ മത്തി (ചാള) മാത്രമാണ് വള്ളക്കാര്‍ക്ക് ലഭിക്കുന്നത്. 10 മുതല്‍ 12 വരെ സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള മത്തിക്ക് പൊതുവേ ഡിമാന്‍ഡും കുറവാണ്. അയല, വലിയ മത്തി, നെയ്മീന്‍, കേര തുടങ്ങിയവ തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. കടലില്‍ 33 ഡിഗ്രി ചൂട് അന്തരീക്ഷോഷ്മാവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതുമാണ് പെട്ടന്നുള്ള വിലവര്‍ദ്ധനവിന് കാരണം. തീരക്കടലില്‍ 32 മുതല്‍ 33 ഡിഗ്രിവരെ ചൂടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഏപ്രില്‍ 15മുതല്‍ ജൂണ്‍ 15വരെ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനമാണ്.…
Read More » -
Kerala
രണ്ടാം നിലയിലെ സണ്‍ഷേഡില്‍ ആട്; പണിപ്പെട്ട് താഴെയിറക്കി ഫയര്‍ഫോഴ്സ്
കൊച്ചി: ഏലൂരില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ മുട്ടനാടിനെ സുരക്ഷിതമായി താഴെയിറക്കി ഫയര്‍ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കളമശേരിയിലുള്ള ജോസഫിന്റെ വീടിന്റെ സണ്‍ഷേഡിലാണ് ആട് കുടുങ്ങിയത്. അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിയ ആട് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആടിനെ താഴെയിറക്കാന്‍ കഴിയാതെ വന്നതോടെ ആളുകള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂര്‍ അഗ്നിരക്ഷാനിലയത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ആടിനെ പുറത്തെത്തിച്ചത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആടാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. താഴെയിറക്കാനെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന് നേരെ ആട് ഇടിക്കാന്‍ ശ്രമിച്ചു. അരമണിക്കൂറോളം സമയമെടുത്താണ് ആടിനെ കയറില്‍ കെട്ടി താഴെയിറക്കിയത്. ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്നത്ര സ്ഥലം മാത്രമാണ് സണ്‍ഷെയ്ഡിനുണ്ടായിരുന്നത്. ആട് സണ്‍ഷെയ്ഡിലൂടെ നീങ്ങാന്‍ ശ്രമിച്ചതും ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ആട് സണ്‍ഷേഡില്‍ കയറിയെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സ്റ്റീഫന്‍ എം വി, മഹേഷ് എം, ശ്യാംകുമാര്‍ എം എസ്, സജിത്…
Read More » -
Crime
പത്തനംതിട്ടയില്‍ 17-കാരന്‍ പീഡിപ്പിച്ചത് സഹോദരിമാരായ 3 പേരെ; ലൈംഗികപീഡനം അവധിക്കാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോള്‍
പത്തനംതിട്ട: സഹോദരിമാരും പ്രായപൂര്‍ത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 13, 12, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത് .ഇവരുടെ അമ്മ ജോലിക്കു പോകുമ്പോള്‍ വീട്ടിലെത്തി 17-കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ബാലികാസദനത്തില്‍ കഴിയുമ്പോള്‍ കൗണ്‍സലിങ്ങിനിടെയാണ് മൂത്തകുട്ടി വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമസമിതിയെ അറിയിച്ചു. പിന്നീട് മൂഴിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പത്തനംതിട്ട വനിതാ എസ്ഐ കെ.ആര്‍.ഷെമിമോള്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. 17-കാരനോട് സഹോദരന്റെ സാന്നിധ്യത്തില്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പിന്നീട് കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read More » -
Kerala
ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു. 1932 ഓഗസ്റ്റ് ഇരുപതിന് മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി ജനനം. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു. പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ.…
Read More » -
LIFE
സര്‍പ്പങ്ങളുടെ കാവല്‍ക്കാരനായി സുബ്രഹ്‌മണ്യ സ്വാമി; സര്‍പ്പദോഷം മാറ്റാന്‍ എത്തുന്നത് ഭക്തലക്ഷങ്ങള്‍
ക്ഷേത്രങ്ങള്‍ളുടെ നാടാണ് തമിഴ്‌നാട്. സുബ്രഹ്‌മണ്യ സ്വാമിയുടെ ആറുവാസ സ്ഥലങ്ങള്‍ (ആറുപടൈ വീടുകള്‍) എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തമിഴ്നാട്ടിലാണ്. തിരുപ്രംകുണ്ഡം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോല എന്നിവയാണ് ആ ക്ഷേത്രങ്ങള്‍. എന്നാല്‍, മുരുക ക്ഷേത്രങ്ങള്‍ക്ക് അത്ര പ്രശസ്തമല്ലാത്ത കര്‍ണാടകയില്‍ ഏറ്റവും വരുമാനം നേടുന്നത് ഒരു സുബ്രഹ്‌മണ്യ ക്ഷേത്രം എന്ന വിവരം അറിയാമോ? ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രമാണത്. ബെംഗളുരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. കര്‍ണാടകയില്‍ നിന്ന് മാത്രമല്ല കേരളം, തമിഴ്നാട്, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. 2024-25 വര്‍ഷത്തില്‍ 155.95 കോടിയാണ് ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചത്. സര്‍പ്പങ്ങളെ കാക്കുന്ന സുബ്രഹ്‌മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കുമാരപര്‍വതത്തിന്റെ അടിവാരത്തില്‍ കുമാരധാര നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരുഡന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ സര്‍പ്പരാജാവായ വാസുകി ശിവനെ തപസു ചെയ്തുവെന്നും…
Read More » -
Crime
അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ കമ്പി കൊണ്ട് പൊള്ളലേല്‍പ്പിച്ചു; പത്തനാപുരത്ത് അച്ഛന്‍ അറസ്റ്റില്‍
കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ പൊള്ളലേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍. കാരന്മൂട് സ്വദേശി വിന്‍സു കുമാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റ കുട്ടിക്ക് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയതിനാണ് 11കാരനോട് അച്ഛന്റെ ക്രൂരത. കളിച്ച ശേഷം തിരികെ വീട്ടില്‍ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പില്‍ വെച്ച ഇരുമ്പ് കമ്പി കൊണ്ട് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ ഇടത് തുടയിലും കാല്‍മുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. തുടര്‍ന്ന് മകനും അമ്മയും പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ എത്തി വിന്‍സു കുമാറിനെതിരെ പരാതി നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിന്‍സു കുമാര്‍ നേരത്തെയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ പതിനൊന്നുകാരന് ചികിത്സയും കൗണ്‍സിലിംങും നല്‍കുന്നുണ്ട്.
Read More »
