Month: April 2025
-
Kerala
സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം! ബാലന്റെ കുടിയിറക്കല്‍ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം
പാലക്കാട്: മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലനെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി. ഉണ്ണി. പാര്‍ട്ടി ചുമതലയില്‍നിന്ന് ഒരാള്‍ ഒഴിവായാല്‍ കുടിയിറക്കമാണെന്നു തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവര്‍ക്കാണെന്നാണ് വിമര്‍ശനം. നേരത്തെ പ്രായപരിധി നിബന്ധന കാരണം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായപ്പോള്‍, ‘ഞാന്‍ കുടിയിറക്കലിന്റെ വക്കിലാണ്’ എന്നു പറഞ്ഞുകൊണ്ട് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു. എ.കെ.ജി. ഫ്‌ലാറ്റില്‍നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് എ.കെ. ബാലന്‍ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയിരുന്നത്. ഈ കുടിയിറക്കം എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ് പി. ഉണ്ണിയുടെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എ കെ ജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാര്‍ക്ക് സംഭവിക്കും എന്ന് മുന്‍കൂട്ടി കണ്ടിട്ട് തന്നെയാണെന്നും ഉണ്ണി വിമര്‍ശിക്കുകയുണ്ടായി. പി. ഉണ്ണിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ‘കുടിയിറക്കല്‍’ ഇല്ല. സ്വന്തം കാര്യത്തേക്കാള്‍…
Read More » -
Kerala
പാറയിലിരുന്നപ്പോള്‍ കാല്‍വഴുതി പുഴയില്‍ വീണു; പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട് 19കാരി മരിച്ചു
എറണാകുളം: പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയില്‍നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണാണ് അപകടം. ഇവര്‍ക്കൊപ്പം വെള്ളത്തില്‍ വീണ സഹോദരി ഫര്‍ഹത്തിനെ (15)രക്ഷപ്പെടുത്തി. പുഴയരികില്‍ നടക്കാന്‍ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയില്‍ വിശ്രമിക്കുമ്പോഴാണ് കാല്‍വഴുതി വെള്ളത്തില്‍ വീണത്. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാള്‍ ഫര്‍ഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളജിലെയും ഫര്‍ഹത് മുടിക്കല്‍മേരി സ്‌കൂളിലെയും വിദ്യാര്‍ഥികളാണ്.
Read More » -
Breaking News
‘ഇന്ത്യക്കു വട്ടായി, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമും!’: ഇന്ത്യ പുറത്തുവിട്ട രേഖാചിത്രം ഉപയോഗിച്ച് പാകിസ്താനില്‍ വ്യാപക പ്രചാരണം; പൊളിച്ചടുക്കി പാക് മാധ്യമം
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വ്യാജ വിവരങ്ങളുടെ പരമ്പരയാണു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യക്കെതിരേ വ്യാപക അധിക്ഷേപമാണു പാകിസ്താനില്‍ നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തെന്നവരുടെ കൂട്ടത്തില്‍ പാകിസ്താനില്‍ ആ സമയത്തു ക്രിക്കറ്റ് കളിച്ചിരുന്ന ബാബര്‍ അസമുമുണ്ടോ എന്ന തരത്തിലായിരുന്നു പരിഹാസം. ഇന്ത്യ പുറത്തുവിട്ടെന്നു പറയുന്ന രേഖാചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കളിയാക്കല്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള മാധ്യമമായ ഡോണ്‍ തന്നെ ഇക്കാര്യം ‘ഫേക്ക്’ ആണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 26 പേരാണു മുസ്ലില്‍ ഭൂരിപക്ഷ പ്രദേശമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ‘ദ റസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയും ഏറ്റെടുത്തിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു വലിയ വിവരങ്ങളില്ലായിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതിനെതിരേയായിരുന്നു അക്രമമെന്നാണു സംഘടന അവകാശപ്പെടുന്നത്. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള നിരവധി ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്) യൂസര്‍മാര്‍ പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോട്ടുകളാണു പരിശോധിക്കുന്നത്. ഇന്ത്യ ടുഡേയുടെ എക്‌സ്…
Read More » -
Breaking News
‘ഈ മൊഴി ഞാന്‍ കൊടുത്തിട്ടില്ല, സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് പറഞ്ഞിട്ടുമില്ല’: സിഎംആര്‍എല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് വീണാ വിജയന്‍; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ടി വീണ. ‘ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അതവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു’- വീണ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു വീണയുടെ പ്രസ്താവന പുറത്തുവരുന്നത്. വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ…
Read More » -
Breaking News
വെള്ളം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കും; ഇന്ത്യക്കു ഭീഷണിയുമായി പാക് പ്രധാനമന്ത്രി; പ്രതിഷേധക്കാരുടെ കഴുത്തറക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍; ഹമാസ് ആക്രമണമെത്ത അനുസ്മരിപ്പിക്കുന്നു എന്ന് ഇസ്രയേല്‍ പൗരന്‍മാര്‍
ഇസ്ലാമാബാദ്: ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്താന്റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം.ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. Army & Air Adviser Col. Taimur Rahat of Pakistan. He is behaving like rogue rowdy gesturing Pakistan muslim terrorists will behead Indians in UK. PM of UK @Keir_Starmer have already allowed Pak muslim grooming gang to molest & r@pe girls in UK under the supervision of Rahat. pic.twitter.com/dbf5UnjNK2…
Read More » -
Breaking News
ഭീകരാക്രമണം: കേരളത്തിലുള്ള പാക് പൗരന്‍മാര്‍ മടങ്ങുന്നു; ദീര്‍ഘകാല വിസയുള്ളവര്‍ക്ക് തുടരാം; ആകെ 104 പാക് പൗരന്‍മാര്‍, കൂടുതല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍
തിരുവനന്തപുരം: കേരളീയരെ വിവാഹംകഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ത്തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍ പൗരര്‍ക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താന്‍കാര്‍ ചൊവ്വാഴ്ചയ്ക്കുമുന്‍പ് രാജ്യംവിടണം. ഇത്തരത്തില്‍ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേര്‍ മടങ്ങി. പോലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതില്‍ നഗരപരിധിയിലുള്ളയാള്‍ക്ക് ദീര്‍ഘകാല വിസയുണ്ട്. സൗദിയില്‍നിന്നെത്തിയ പാക് യുവതി തിരിച്ചുപോയി മലപ്പുറം: സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ യുവതി തിരിച്ചുപോയി. തിരൂര്‍ക്കാട് സ്വദേശിയെ വിവാഹംകഴിച്ച യുവതി ഏതാനുംദിവസംമുന്‍പാണെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്…
Read More » -
Breaking News
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം, അതിജീവന മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന വരുടെ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ അതിജീവനത്തിൻ്റേയും പോരാട്ടത്തിൻ്റേയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രമാണ് നരിവേട്ടയെന്ന് ചിത്രത്തിൻ്റെ പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങൾ കാട്ടിത്തരുന്നു. ഒരു മാസ് എൻ്റെർടൈനറാണീച്ചിത്രമെന്നു വ്യക്തമാക്കുന്നതാണ് ട്രയിലർ. പ്രേക്ഷകർക്കിടയിൽ വലിയ ആകർഷണമാണ് ട്രയിലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം എന്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ്…
Read More » -
Breaking News
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’, സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.…
Read More » -
Crime
ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; അകത്തായത് ചാള ബാബു
കോഴിക്കോട്: ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ ചോലക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(ചാള ബാബു, 37) ആണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരമാണ് ഷബീര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പൊലീസ് പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളില്‍ മോഷണം പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസ് നിലവിലുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പരപ്പനങ്ങാടിക്കടുത്തുള്ള ഉള്ളണത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയടക്കം മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വൈക്കത്തെ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റില്‍; ഫോണില്‍ സ്ത്രീകളുടെ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും
ആലപ്പുഴ: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയായ വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍.എ.അരുണാണ് (35) അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശികളായ എട്ടു പേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ ഡിവൈഎഫ്ഐ വൈക്കം ടിവിപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. പെണ്‍കുട്ടികളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടില്‍നിന്ന് ചിത്രങ്ങള്‍ കോപ്പി ചെയ്ത ശേഷം മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുക ആയിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുത്ത പോലിസ് ഇന്നലെ അരുണിനെ വീട് വളഞ്ഞ് പിടികൂടുക ആയിരുന്നു. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ വിശദ അന്വേഷണം നടത്തിയ പോലിസ് സംഭവത്തിന് പിന്നില്‍ അരുണ്‍ ആണെന്ന് കണ്ടെത്തുക ആയിരുന്നു, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ…
Read More »