Month: April 2025

  • Crime

    ഹോം നേഴ്സിന്റെ കൊടുംക്രൂരത; അടൂരില്‍ അല്‍ഷിമേഴ്സ് രോഗിയെ നഗ്‌നനാക്കി വലിച്ചിഴച്ച് മര്‍ദ്ദിച്ചു

    പത്തനംതിട്ട: അല്‍ഷിമേഴ്സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്സ്. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ക്രൂരകൃത്യത്തിന് ഇരയായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം. പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണു എന്ന ഹോം നഴ്സാണ് ഇദ്ദേഹത്തെ ഉപദ്രവിച്ചത്. സംഭവം നടക്കുമ്പോള്‍ ശശിധര പിള്ളയുടെ മറ്റ് ബന്ധുക്കള്‍ തിരുവനന്തപുരത്തായിരുന്നു. അല്‍മിഷേഴ്സ് രോഗിയായ ശശിധര പിള്ളയെ നഗ്‌നനാക്കി വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് ശശിധര പിള്ള അബോധാവസ്ഥയിലായി. നിലത്തുവീണ് ബോധം പോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. തിരുവനന്തപുരത്ത നിന്ന് ബന്ധുക്കള്‍ എത്തി അടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി. പരിശോധനയില്‍ ശശിധര പിള്ളയുടെ ശരീരത്തിലുള്ള പരിക്കുകള്‍ നിലത്ത് വീണപ്പോള്‍ സംഭവിച്ചതല്ലെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍ സിസിടിവി പ്രരിശോധിച്ചപ്പോഴാണ് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അടൂരിലെ ഒരു സ്വകാര്യ നഴ്സിങ് ഏജന്‍സി വഴിയാണ് വിഷ്ണു ജോലിക്കെത്തിയത്. കൊടുമണ്‍ പോലീസ…

    Read More »
  • Crime

    വിവാഹത്തിനെത്തിയത് കൂട്ടുകാരനെ മാത്രം കൂട്ടി; ആവശ്യപ്പെട്ടത് 50 ലക്ഷവും 100 പവനും: ഒടുവില്‍ അരുംകൊല

    തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 24 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെയാണ് (32) നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവും വിധിച്ചു. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ കുമാരി (52) ആണ് 2020 ഡിസംബര്‍ 26ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. അവിവാഹിതയായി തുടര്‍ന്ന ശാഖാകുമാരിയെ അരുണ്‍ പ്രണയിച്ചു. തുടര്‍ന്ന് ഇവര്‍ 2020 ഒക്ടോബര്‍ 29-ന് വിവാഹിതരവയി. വിവാഹത്തിന് ശാഖാകുമാരിയുടെ വീട്ടുകാരും ബന്ധുക്കളും പങ്കെടുത്തെങ്കിലും അരുണും ഒരു സുഹൃത്തും മാത്രമാണുണ്ടായിരുന്നത്. വീട്ടുകാര്‍ അറിഞ്ഞാല്‍ വിവാഹം മുടക്കുമെന്നു പറഞ്ഞാണ് അരുണ്‍ വീട്ടുകാരെ വിവാഹത്തിനു കൊണ്ടുവരാതിരുന്നത്. വിവാഹിതരാകുമ്പോള്‍ ശാഖാകുമാരിയ്ക്ക് 52 വയസ്സും പ്രതിയായ അരുണിന് 28 വയസ്സുമായിരുന്നു പ്രായം. വിവാഹശേഷം അരുണ്‍, ശാഖാകുമാരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹം രഹസ്യമായിരിക്കണമെന്നും ഫോട്ടോ,…

    Read More »
  • Crime

    ശോഭ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയവര്‍

    തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

    Read More »
  • Breaking News

    പൊന്നിയന്‍ സെല്‍വനിലെ വീര രാജ വീര ഗാനം കോപ്പിയടി? ഡല്‍ഹി കോടതിയില്‍ എ.ആര്‍. റഹ്‌മാനു തിരിച്ചടി; റഹ്‌മാനും നിര്‍മാതാവും രണ്ടുകോടി വീതം കെട്ടിവയ്ക്കണം; സംഗീത സംവിധായകരായി പരാതിക്കാരുടെ പേരു ചേര്‍ക്കണം

    ന്യൂഡല്‍ഹി: പാട്ടിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാനും അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ മദ്രാസ് ടാക്കീസിനും തിരിച്ചടി. 2023ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 (പിഎസ് 2)ല്‍ ഉള്‍പ്പെടുത്തിയ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പകര്‍പ്പവകാശ ലംഘന കേസിലാണു ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്തിമ വിധി വരുന്നതുവരെ റഹ്‌മാനും നിര്‍മാണക്കമ്പനിയും രണ്ടുകോടി വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 2023-ല്‍ പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായകനുമായ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍, തന്റെ പിതാവ് നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും അമ്മാവന്‍ സാഹിറുദ്ദീന്‍ ദാഗറും ചേര്‍ന്ന് രചിച്ച ‘ശിവ സ്തുതി’ എന്ന ഗാനത്തില്‍ നിന്ന് ഗാനത്തിന്റെ രചന പകര്‍ത്തിയതാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. റഹ്‌മാനും മദ്രാസ് ടാക്കീസും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ധാര്‍മ്മിക അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും ഉത്തരവിടണമെന്നായിരുന്നു ആവശ്യം.…

    Read More »
  • Breaking News

    ഭീകരാക്രമണം: ഇന്ത്യക്കാര്‍ മടങ്ങുന്നു; പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം പ്രതിസന്ധിയില്‍; എന്‍ജിനീയര്‍മാരും ക്യാമറമാന്‍മാരും തിരികെയെത്തും; പ്ലേയര്‍ ട്രാക്കിംഗ് മുഴുവന്‍ ഇന്ത്യക്കാര്‍; ഫാന്‍കോഡ് വെബ്‌സൈറ്റില്‍നിന്ന് ഉള്ളടക്കങ്ങള്‍ നീക്കി

    ന്യൂഡൽഹി/ ഇസ്ലമാബാദ്‌: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർധിച്ചതിനാൽ പാകിസ്ഥാൻ സൂപ്പർ ലീഗുമായി(പിഎസ്എൽ) ബന്ധപ്പെട്ട് പാകിസ്ഥാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരൻമാരും മടങ്ങും. ഇത്‌ വരും ദിവസങ്ങളിൽ പിഎസ്എൽ സംപ്രേഷണം പ്രതിസന്ധിയിലാക്കും. പിഎസ്എല്ലിന്റെ പ്രൊഡക്ഷൻ, ബ്രോഡ്കാസ്റ്റ് ക്രൂവിൽ രണ്ട് ഡസനിലധികം ഇന്ത്യൻ പൗരന്മാരാണുള്ളത്‌. എഞ്ചിനീയർമാർ, പ്രൊഡക്ഷൻ മാനേജർമാർ, ക്യാമറാമാൻമാർ, പ്ലെയർ-ട്രാക്കിംഗ് വിദഗ്ധർ എന്നിങ്ങനെയുള്ള ടീം ആണ് പിഎസ്എല്‍ ബ്രോഡ്കാസ്റ്റിങ് നടത്തുന്നത്. ഇതില്‍ പ്ലേയര്‍ ട്രാക്കിങ് നടത്തുന്നത് മുഴുവന്‍ ഇന്ത്യക്കാരാണ്. ക്രൂ അംഗങ്ങൾ നാട്ടിലേക്ക്‌ മടങ്ങുന്നതോടെ പിഎസ്‌എൽ സംപ്രഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. വ്യാഴാഴ്ച ഇസ്ലാമാബാദിൽ നടന്ന യോഗത്തിന് ശേഷം ദേശീയ സുരക്ഷാ കൗൺസിൽ പാകിസ്ഥാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തിന് ശേഷം, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് വെബ്‌സൈറ്റിൽ നിന്ന് പിഎസ്എല്ലിന്റെ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തു. കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ്…

    Read More »
  • Breaking News

    ‘അടിയൊക്കെ കൊള്ളാം, പക്ഷേ മോന്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും’; വൈഭവിന് മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്; ‘ഒരു കളികൊണ്ടു പ്രശസ്തരായവരെ എനിക്കറിയാം, അവര്‍ക്ക് എന്തു സംഭവിച്ചെന്നും’

    മുംബൈ: പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി വെടിക്കെട്ടു പ്രകടനം കാഴ്ചവയ്ക്കുന്ന രാജസ്ഥാന്‍ താരം വൈഭവ് സൂര്യവന്‍ഷിക്കു മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്. സഞ്ജു സാംസണു പരിക്കേറ്റതോടെയാണ് ഓപ്പണറായി വൈഭവിന് അവസരം കിട്ടിയത്. ആദ്യ നേരിട്ട പന്ത് സിക്‌സര്‍ പറത്തിയാണ് വൈഭവ് ഞെട്ടിച്ചത്. എന്നാല്‍ ആര്‍സിബിക്കെതിരേ വലിയ മികവ് കാട്ടാന്‍ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച വൈഭവ്, 12 പന്തില്‍ രണ്ട് സിക്സറടക്കം 16 റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിനെ സിക്സര്‍ പറത്തിയ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ബൗള്‍ഡായി. ഇതോടെയാണു സേവാഗ് മുന്നറിയിപ്പുമായി എത്തിയത്. താരത്തിന്റെ പ്രായം പരിഗണിച്ചാണ് ഇത്തരമൊരു ഉപദേശം സെവാഗ് നല്‍കിയിരിക്കുന്നത്. ‘നീ നല്ല പ്രകടനം നടത്തുമ്പോള്‍ പ്രശംസിക്കുമെന്നും മോശമാവുമ്പോള്‍ വിമര്‍ശിക്കുമെന്നും തിരിച്ചറിയാന്‍ സാധിക്കണം. എപ്പോഴും ലാളിത്യം കൈവിടാതിരിക്കുക. ഒന്നോ രണ്ടോ മത്സരംകൊണ്ട് പ്രശസ്തരായ നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് അവര്‍ ഒന്നുമല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്. അതിന് കാരണം അവര്‍ സ്വയം താനൊരു വലിയ സംഭവമാണെന്ന് കരുതുന്നതുകൊണ്ടാണ്’…

    Read More »
  • Breaking News

    ‘നായിന്റെ മക്കളേ, ആയുധം താഴെ വയ്ക്കൂ, ബന്ദികളെ വിട്ടയയ്ക്കൂ’: ഹമാസിനെതിരേ പൊട്ടിത്തെറിച്ച് പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്; ‘ഗാസയില്‍ ഹമാസ് വരുത്തിയത് ഗുരുതര നാശം; കൂട്ടക്കൊലകള്‍ അവസാനിക്കാന്‍ സ്ഥലംവിടണം’

    ഗസ: ഇസ്രയേല്‍- ഹമാസ് യുദ്ധം രക്തരൂക്ഷിതമായി തുടരുന്നതിനിടെ ഹാമസിനെതിരേ രൂക്ഷമായ പരാമര്‍ശവുമായി പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ‘നായിന്റെ മക്കളായ ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ഇസ്രായേല്‍ ബന്ദികളെ വിട്ടയയ്ക്കണ’മെന്നും ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ കൂട്ടക്കൊല അവസാനിപ്പിക്കുകയാണു ആദ്യം വേണ്ടത്. ഹമാസ് ഇസ്രയേലികളെ ബന്ദികളാക്കിയതു മറയാക്കിയാണ് ആക്രമണം അഴിച്ചുവിടുന്നത്. ‘നായിന്റെ മക്കളെ, നിങ്ങള്‍ ബന്ദികളെ വിട്ടയയ്ക്കൂ, അങ്ങനെ അവരുടെ ന്യായീകരണത്തിന് അന്ത്യമിടൂ’ എന്നും അബ്ബാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍നിന്ന് സുദീര്‍ഘമായ ടെലിവിഷന്‍ പ്രസംഗത്തിനിടെയാണു അബ്ബാസിന്റെ രൂക്ഷമായ പരാമര്‍ശം. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും പ്രതിരോധത്തിനുവേണ്ടിയും ഹമാസിനെ ഇല്ലാതാക്കാനും വേണ്ടിയാണു യുദ്ധമെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് അബ്ബാസിന്റെ പ്രസംഗവും പുറത്തുവന്നത്. പാലസ്തീന്‍ നേതാക്കളില്‍നിന്ന് അടുത്തിടെ പുറത്തുവന്നതില്‍ ഏറ്റവും ശക്തമായ ഹമാസ് വിമര്‍ശനമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് നായ്ക്കള്‍ ഹറാമാണ്. അതുമായി ചേര്‍ത്തുള്ള പരാമര്‍ശം ഏറെ അധിക്ഷേപാര്‍ഹമായിട്ടാണ് കണക്കാക്കുന്നതും. ആദ്യഘട്ട വെടിനിര്‍ത്തലിനുശേഷം ബന്ദികളെ കൈമാറുന്നതില്‍ ഹാമസ് വിമുഖത…

    Read More »
  • Breaking News

    പോലീസില്‍നിന്ന് പടിയിറക്കം; പിറന്നാള്‍ ദിനത്തില്‍ ഐ.എം. വിജയന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍; മൂന്നുനാള്‍ കഴിഞ്ഞാല്‍ വീണ്ടും കളിക്കളത്തിലേക്ക്; പടിയിറങ്ങുന്നത് ഇന്ത്യകണ്ട ഇതിഹാസം

    മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ്‌ സേന ഔദ്യോ​ഗിക യാത്രയയപ്പ്‌ നൽകി. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്. ഇന്ന്‌ രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ്‌ മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ്‌ വിജയന്റെ സർവീസ്‌ കാലാവധി പൂർത്തിയാവുക. തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന്‌ തൃശൂർ കോലോത്തുംപാടം…

    Read More »
  • NEWS

    സൗദി അറേബ്യയിലെ മലയാളികൾക്കു തിരിച്ചടി: 41  മേഖലകളിൽ കൂടി സൗദിവത്ക്കരണം, വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത്  തങ്ങുന്നവർക്ക് കനത്ത ശിക്ഷ

          റിയാദ്: സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ തൊഴിൽ അന്വേഷകരായ മലയാളികളുടെ പറുദീസയാണ്. ലക്ഷകണക്കിനു മലയാളികളാണ് ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.   ഗൾഫ് പണം നിലച്ചാൽ മലയാളിയുടെ അടുക്കള പുകയില്ല എന്നതു പോകട്ടെ, കേരളം തന്നെ പാപ്പരാകും. വസ്തുത ഇതായിരിക്കെ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ദൃതഗതിയിൽ നടപ്പിലാക്കി വരുകയാണ്. ഇതുമൂലം പതിനായിരകണക്കിനു പ്രവാസികളാണ് തൊഴിൽ രഹിതരായി നാട്ടിലേയ്ക്കു മടങ്ങുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിൽ പല മേഖലകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി സ്വകാര്യസ്ഥാപനങ്ങളിൽ ടൂറിസവുമായി ബന്ധപ്പെട്ട 41 തൊഴിൽ മേഖലകൾ കൂടി സൗദിവത്ക്കരിക്കുന്നു. ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം  മൂന്ന് ഘട്ടങ്ങളായി ഈ തീരുമാനം നടപ്പിലാക്കും. ഈ സൗദിവൽക്കരണ പദ്ധതി പ്രകാരം പ്രധാനമായും ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ, ടൂറിസം ഡെവലപ്‌മെന്റ്…

    Read More »
  • Breaking News

    ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം; ശനിയാഴ്ച യാത്ര പുറപ്പെടും മുമ്പ് ശ്രദ്ധിക്കണം; കോട്ടയംവഴിയുള്ള നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴിയാക്കി; മെമു സര്‍വീസ് റദ്ദാക്കി; മലബാര്‍ എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളിലും മാറ്റം

    കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 26) ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സതേണ്‍ റെയില്‍വേ. തിരുവനന്തപുരം ഡിവിഷന് കീഴില്‍ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പര്‍ 174ന്റെ ഗാര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം. കൊല്ലം-എറണാകുളം മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാര്‍, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക. 26ന് വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നതിനാല്‍ ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകള്‍ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാര്‍ എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കിയപ്പോള്‍ പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്…

    Read More »
Back to top button
error: