CrimeNEWS

പത്തനംതിട്ടയില്‍ 17-കാരന്‍ പീഡിപ്പിച്ചത് സഹോദരിമാരായ 3 പേരെ; ലൈംഗികപീഡനം അവധിക്കാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോള്‍

പത്തനംതിട്ട: സഹോദരിമാരും പ്രായപൂര്‍ത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 13, 12, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത് .ഇവരുടെ അമ്മ ജോലിക്കു പോകുമ്പോള്‍ വീട്ടിലെത്തി 17-കാരന്‍ പീഡിപ്പിക്കുകയായിരുന്നു.

ബാലികാസദനത്തില്‍ കഴിയുമ്പോള്‍ കൗണ്‍സലിങ്ങിനിടെയാണ് മൂത്തകുട്ടി വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമസമിതിയെ അറിയിച്ചു. പിന്നീട് മൂഴിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പത്തനംതിട്ട വനിതാ എസ്ഐ കെ.ആര്‍.ഷെമിമോള്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

Signature-ad

17-കാരനോട് സഹോദരന്റെ സാന്നിധ്യത്തില്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പിന്നീട് കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Back to top button
error: