Social MediaSportsTRENDING

ഏഴാം തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സിഇഒ പോയത് മദ്യഷോപ്പിലേക്കോ?

ബെംഗളുരു: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ആര്‍.സി.ബിക്കെതിരായി നടന്ന മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സി.ഇ.ഒ: ജേക് ലുഷി മക്രത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങിയ മക്രം മറ്റൊരു ഉദ്യോഗസ്ഥനൊപ്പം മദ്യഷോപ്പിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ആര്‍.സി.ബി ആരാധകനാണ് പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മ ീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

ഇംഗ്ലണ്ടുകാരനായ മക്രം 2017ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് 20201ല്‍ സി.ഇ.ഒയായി ചുമതലയേറ്റു. ഐ.പി.എല്ലില്‍ ഇത്തവണ രാജസ്ഥാന്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഇന്നലത്തേത് രാജസ്ഥാന്റെ സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണ്. ആകെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴാംതോല്‍വിയം. രണ്ടുവിജയങ്ങളില്‍ നിന്ന് നാലുപോയിന്റ് മാത്രമാണ് രാജസ്ഥാന് ഇതുവരെ നേടാനായത്.

Signature-ad

https://x.com/sumukh_ananth/status/1915485039955247110?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1915485039955247110%7Ctwgr%5E59aa2a2a13cad2bcb1a7f2ea169f946a4e204314%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1523312u%3Dsportsfbclid%3DIwY2xjawJ5S7dleHRuA2FlbQIxMQBicmlkETF4TjBvcEFHSFM1SkNNYTdKAR4EX85vZVTX48FHwWMa3-6sD2AtuLTcTC19JSH-LBPa8FaWHg6_ecQ2FJEX8g_aem_SCUoeWOGLrvx3lXbppo6Mg

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്റെ മറുപടി 194/9ലൊതുങ്ങുകയായിരുന്നു. മറുപടിക്കിറങ്ങിയ രാജസ്ഥാന് വേണ്ടി യശസ്വി ജയ്സ്വാള്‍ (49), ധ്രുവ് ജുറേല്‍ (47) എന്നിവര്‍ പൊരുതിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ കൂട്ടത്തോടെ പൊഴിഞ്ഞത് തിരിച്ചടിയായി. സഞ്ജു സാംസണ്‍ പരിക്കുമൂലം കളിക്കാതിരുന്ന മത്സരത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്.

Back to top button
error: