CrimeNEWS

അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ കമ്പി കൊണ്ട് പൊള്ളലേല്‍പ്പിച്ചു; പത്തനാപുരത്ത് അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ പൊള്ളലേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍. കാരന്മൂട് സ്വദേശി വിന്‍സു കുമാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊള്ളലേറ്റ കുട്ടിക്ക് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയതിനാണ് 11കാരനോട് അച്ഛന്റെ ക്രൂരത. കളിച്ച ശേഷം തിരികെ വീട്ടില്‍ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പില്‍ വെച്ച ഇരുമ്പ് കമ്പി കൊണ്ട് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതി.

Signature-ad

കുട്ടിയുടെ ഇടത് തുടയിലും കാല്‍മുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. തുടര്‍ന്ന് മകനും അമ്മയും പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ എത്തി വിന്‍സു കുമാറിനെതിരെ പരാതി നല്‍കി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിന്‍സു കുമാര്‍ നേരത്തെയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ പതിനൊന്നുകാരന് ചികിത്സയും കൗണ്‍സിലിംങും നല്‍കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: