Month: April 2025

  • Breaking News

    ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ കടന്നുപിടിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് യുവതിയുടെ ബന്ധുക്കൾ എത്തിയപ്പോൾ

    തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ജീവനക്കാരന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്ന് പിടിച്ചെന്നാണ് പരാതി.ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. ഐസിയു ജീവനക്കാരനായ ഇയാൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവിൽ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കൾ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിനു നൽകി.

    Read More »
  • Breaking News

    ഷൈനിനു പിന്നാലെ യുവ സംവിധായകരും, ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ

    കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

    Read More »
  • Breaking News

    വീണ്ടും നഷ്ടക്കണക്കുകള്‍; മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നേട്ടമുണ്ടാക്കിയത് എംപുരാന്‍ മാത്രം; 15 സിനിമകള്‍ നഷ്ടത്തില്‍; ആറു സിനിമകളുടെ കളക്ഷന്‍ ഒരുലക്ഷം രൂപ!

    കൊച്ചി: മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മ്മാതാക്കള്‍. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റര്‍ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാര്‍ച്ച് മാസം ലാഭം നേടിയത് എമ്പുരാന്‍ മാത്രം. എംപുരാന്റെ ബജറ്റ് 175.65 കോടി രൂപ. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ വാരി. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷന്‍ അറിയിച്ചു. അഭിലാഷം, എമ്പുരാന്‍, വടക്കന്‍, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. മാര്‍ച്ച് മാസം റിലീസ് ആയതില്‍ ആറ് സിനിമകളുടെ കളക്ഷന്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. 85 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്. സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തില്‍…

    Read More »
  • Breaking News

    ഈ ബാലിസ്റ്റിക് മിസൈലുകള്‍ നിങ്ങളെ ലക്ഷ്യമിട്ടാണ്, വെള്ളം മുട്ടിച്ചാല്‍ യുദ്ധം: ഇന്ത്യക്കെതിരേ ആണവ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി; വ്യോമയാന വിലക്കു തുടര്‍ന്നാല്‍ ഇന്ത്യ വിമാനക്കമ്പനികള്‍ പാപ്പരാകുമെന്നും പരിഹാസം

    ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് പാക്മന്ത്രി ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നല്‍കിയെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലവിതരണം നിര്‍ത്തിയാല്‍ യുദ്ധത്തിന് തയാറെടുക്കും. വ്യോമാതിര്‍ത്തി അടച്ചിടല്‍ പാകിസ്താന്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തകരുമെന്നും പാക് റെയില്‍വേ മന്ത്രി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചുകൊണ്ട് പാകിസ്താനിലെ ജലവിതരണം നിര്‍ത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍ അത് ഒരു പൂര്‍ണ തോതിലുള്ള യുദ്ധത്തിന് തയാറെടുക്കണമെന്ന് അബ്ബാസി പറഞ്ഞു. പാകിസ്താന്റെ ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങള്‍ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാല്‍ ആക്രമിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.”അവര്‍ നമുക്കുള്ള ജലവിതരണം നിര്‍ത്തിയാല്‍, അവര്‍ ഒരു യുദ്ധത്തിന് തയാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങള്‍, മിസൈലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങള്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകള്‍, അവയെല്ലാം നിങ്ങളെ ലക്ഷ്യം…

    Read More »
  • Breaking News

    നിങ്ങള്‍ക്കു പ്രത്യേകം ഇളവില്ല: പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതു വിലക്കി പിണറായി വിജയന്‍; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു പങ്കെടുക്കാമെന്നിരിക്കേ അസാധാരണ നിലപാട്; മൗനം പാലിച്ച് എം.എ. ബേബി

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതിക്ക് വിലക്ക്. പി.കെ. ശ്രീമതി ഡല്‍ഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേരളഘടകത്തില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നു. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് 19ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്ന് ശ്രീമതി വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാമെന്നിരിക്കെ അസാധാരണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തില്‍ പറഞ്ഞതായാണ് സൂചന. ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മറ്റിയില്‍ ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ പി.കെ.ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നത് പിണറായിയെ…

    Read More »
  • Breaking News

    ഹൈബ്രിഡ് കഞ്ചാവിന്റെ പുകയില്ലെങ്കില്‍ എന്ത് സിനിമ ചര്‍ച്ച! സംവിധായകന്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു; സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

    കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെയോടെയാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഇരുവരും പിടിയിലായത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിരുന്നു. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, കേസില്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും എക്‌സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഒരുക്കിനല്‍കുന്നതും കുറ്റമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു പറഞ്ഞു. സംവിധായകര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയത് ഷാലിഫാണെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഷാലിഫില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പുതിയ ട്രെന്‍ഡിലേക്ക് മാറുന്നുവെന്നാണ് എക്‌സൈസ് നിഗമനം. സിന്തറ്റിക് ലഹരിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് മാറ്റമെന്നും എക്‌സൈസ് പറയുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയവയാണ്…

    Read More »
  • Breaking News

    ഭീകരാക്രമണം ക്രിക്കറ്റിനെയും ഉലയ്ക്കുന്നു; ഇന്ത്യയില്‍ കളിക്കാനില്ലെന്ന് വനിതാ പാക് ക്രിക്കറ്റ് താരം; ഏഷ്യ കപ്പ് പ്രതിസന്ധിക്കു പിന്നാലെ ലോകകപ്പിലും ആശങ്ക; ദുബായിലോ ശ്രീലങ്കയിലോ കളിക്കുന്നത് ഇരു ക്രിക്കറ്റ് ബോര്‍ഡിനും വന്‍ നഷ്ടം

    ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പോര് ക്രിക്കറ്റിലേക്കും എത്തിയിരുന്നു. ഭാവിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി മത്സരങ്ങള്‍ നടക്കില്ലെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കിയിരുന്നു. ഐസിസിടെയു മത്സരങ്ങളുടെ പട്ടികയിലുള്ള എഷ്യാ കപ്പാണ് അടുത്തതായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനുള്ളത്. എന്നാല്‍, പ്രശ്‌നങ്ങള്‍ മുറുകിയതോടെ ഐസിസി മത്സരങ്ങളില്‍ പോലും പാകിസ്താന്‍ കളിക്കുമോ എന്നതു വിദൂര സ്വപ്‌നമാണ്. ഈ വര്‍ഷം ഏതാനും ഇന്ത്യ-പാക് മത്സരങ്ങള്‍ നടക്കേണ്ടതുണ്ട്. സെപ്റ്റംബറില്‍ പുരുഷ ടീം ഏഷ്യ കപ്പില്‍ പാകിസ്താനെ നേരിടും. എന്നാല്‍, വനിതാ ടീം വണ്‍ഡേ ലോകകപ്പില്‍ പാകിസ്താനെയും നേരിടേണ്ടിവരും. രണ്ടു ടൂര്‍ണമെന്റുകളും ഇന്ത്യയിലാണു നടക്കേണ്ടത്. ഇതാണു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. നിലവില്‍ ഏഷ്യ കപ്പ് ടൂര്‍ണമെന്റും ഐസിസി മത്സരങ്ങളും കളിക്കാമെന്ന് ധാരണയിലെത്തി നില്‍ക്കുമ്പോഴാണു ഇന്ത്യയില്‍ മത്സരത്തിനില്ലെന്ന് പാകിസ്താന്റെ പ്രഖ്യാപനം. ഇരു ടൂര്‍ണമെന്റുകളും ഹൈബ്രിഡ് മോഡലിലാണു നടക്കേണ്ടത്. ഇന്ത്യയും പാകിസ്താനുമില്ലെങ്കില്‍ മത്സരത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാകില്ല. ഇതു ബിസിസിഐയും പിസിബിയെയും മാത്രമാകില്ല ബാധിക്കുന്നതും. ഇതിനിടെയിലാണ് പാകിസ്താന്‍ വനിതാ ടീം…

    Read More »
  • Breaking News

    ഇതുവരെ കണ്ടതു വച്ചു നോക്കിയാല്‍ വരാനിരിക്കുന്നത് ഡിജിറ്റല്‍ യുദ്ധം! അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ണയിച്ചത് ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; ‘വാട്‌സ്ആപ്പ് പ്രമുഖ്’ വിജയമെന്ന് ബിജെപി; തെലങ്കാനയില്‍ ടിഡിപിക്ക് ഒന്നരലക്ഷം ഗ്രൂപ്പുകള്‍! ടീം ജനഗണമന, കാമല്‍ കണക്ട്, സരള്‍ ആപ്പ്, നേഷന്‍ വിത്ത് നമോ; അണികളെ ഏകോപിപ്പിക്കാന്‍ ആപ്പുകളും പലവിധം

    ന്യൂഡല്‍ഹി: വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലത്തിലേക്കു കടക്കുകയാണ് ഇന്ത്യ. വന്‍ പ്രചാരണ കോലാഹലങ്ങള്‍ക്കു സാക്ഷിയാകാറുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും കോര്‍ണര്‍ യോഗങ്ങളും മാസ് റാലികളും മാത്രം കണ്ടുപരിചയിച്ചവര്‍ക്ക് അണിയറയിലെ കഥകള്‍ പെട്ടെന്നു ദഹിക്കില്ല. പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാണാന്‍ പോകുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങള്‍ക്കാണ്. മൊബൈലിലും ഇന്റര്‍നെറ്റിലും സദാസമയം തലപൂഴ്ത്തിയിരിക്കുന്ന വോട്ടര്‍മാര്‍ എവിടേക്കു മറിയുമെന്നു കൃത്യമായി അറിയാവുന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞരാണ് ഇനിയങ്ങോട്ടു ചുക്കാന്‍ പിടിക്കുകയെന്നതും വ്യക്തമാണ്. തെറ്റിദ്ധരിപ്പിച്ചും ആരോപണങ്ങളുടെ പരമ്പര സൃഷ്ടിച്ചും പാതി സത്യങ്ങള്‍ വിളിച്ചു പറഞ്ഞും ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നത് കോവിഡിനുശേഷമുള്ള സ്ഥിതിവിശേഷമാണ്. വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാകും. 2014ല്‍ സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് (നിലവില്‍ എക്‌സ്) ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ളതാണ്. നിലവില്‍ 88 കോടി ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്…

    Read More »
  • Breaking News

    ലേലം മുതല്‍ പാളി; ചെന്നൈ തകര്‍ന്നടിഞ്ഞിതിനു കാരണമുണ്ട്; കോടികള്‍ മുടക്കി നിലനിര്‍ത്തിയ ‘വയസന്‍’ താരങ്ങള്‍ ബാധ്യതയായി; ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ കുറ്റസമ്മതത്തിനു കാരണവും മറ്റൊന്നല്ല

    ചെന്നൈ: അഞ്ചുവട്ടം ഐപിഎല്‍ കിരീടം ഉയര്‍ത്തിയിട്ടും അതിന്റെ പാതിക്കളിപോലും പുറത്തെടുക്കാന്‍ കഴിയാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരലേലത്തിലും പാളിച്ച പറ്റിയെന്ന സൂചന നല്‍കി ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ‘ലേലത്തിലെ തന്ത്രങ്ങള്‍ പൂര്‍ണമായി വിജയിച്ചെന്നു പറയാന്‍ വയ്യ. ഞങ്ങളുടെ കളിയെക്കുറിച്ചുള്ള സമഗ്ര പരിശോധന നടത്തുകയാണ്. എങ്ങനെയാണു മത്സരങ്ങള്‍ പുരോഗമിക്കുന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇതത്ര എളുപ്പമല്ല. എന്നാല്‍, ഓവറോള്‍ റെക്കോഡില്‍ അഭിമാനമുണ്ട്. ദീര്‍ഘകാലം സ്ഥിരതയുളള ടീമായിരുന്നു. ആ സ്ട്രാറ്റജിയില്‍നിന്ന് പെട്ടെന്നു വഴിതിരിയുകയെന്നത് എളുപ്പമല്ല’ അദ്ദേഹം പറഞ്ഞു. ‘താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ലേലത്തിന്റെ സമയം നിര്‍ണായകമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സാധ്യമായില്ല. ഇതൊരു റോക്കറ്റ് സയന്‍സ് അല്ല, കളിയാണ്. അക്കാര്യവും വിമര്‍ശിക്കുന്നവര്‍ ഓര്‍മിക്കണം’- ഫ്‌ളെമിംഗ് പറഞ്ഞു. ഞങ്ങളുടെ നിര്‍ണായക കളിക്കാര്‍ക്കു പരിക്കു പറ്റി. ഒരു ഗെയിം പ്ലാന്‍ കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടി. ഞങ്ങളുടെ കൈകാല്‍ മുറിക്കുന്നതിനു തുല്യമായിരുന്നു താരങ്ങളുടെ പരിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പതു മത്സരങ്ങളില്‍ രണ്ടു കളികളില്‍ മാത്രമാണു ചെന്നൈ ജയിച്ചത്. പോയിന്റ് പട്ടികയില്‍ അവസാനവുമെത്തി.…

    Read More »
  • Breaking News

    ക്രിക്കറ്റില്‍ പൊരുതിക്കയറി കൗമാര താരങ്ങള്‍; വൈഭവും ആയുഷ് മാത്രയും കസറുമ്പോള്‍ ഗാലറിയില്‍ വിയര്‍ത്ത് സൂപ്പര്‍ താരങ്ങളുടെ മക്കള്‍; ഐപിഎല്‍ സാധ്യത പോലും എളുപ്പമാകില്ല

    മുംബൈ: ഐപിഎല്ലിനു ‘പ്രായപൂര്‍ത്തി’യാകുമ്പോള്‍ നിരവധി ചെറുപ്പക്കാരാണു സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന് വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ ഏറ്റവും അത്ഭുതം രാജസ്ഥാനുവേണ്ടി അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ടു പുറത്തെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ്. 14-ാം വയസിലാണ് വൈഭവിന്റെ അരങ്ങേറ്റം. ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്നിങ്‌സിനു തുടക്കമിട്ടതുതന്നെ. എന്നാല്‍, വന്‍ പിന്തുണയുണ്ടായിട്ടും മുന്‍ സൂപ്പര്‍ താരങ്ങളുടെ മക്കളായിട്ടും ക്രിക്കറ്റില്‍ ഇഴയുകയാണ് ചിലര്‍. ഒന്നുമില്ലാത്ത സാഹചര്യത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന വൈഭവിനെയും സൂപ്പര്‍ താരങ്ങളുടെ മക്കളെയും ചേര്‍ത്തുവച്ചുള്ള വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്. ഇത്തരം ഒരു വിലയിരുത്തലിന് കാര്യമായ അടിസ്ഥാനമില്ലെങ്കിലും കളിക്കാനുള്ള അവസരങ്ങള്‍ കൂടുതല്‍ കിട്ടുമെന്നത് ചില്ലറ കാര്യമല്ല. മറ്റൊരു താരമായ ആയുഷ് മാത്ര 17-ാം വയസില്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്ന താരങ്ങളുടെ മക്കളില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോയിട്ട് ഐപിഎല്ലില്‍ പോലും ഇടം നേടാനാവാതെ കഷ്ടത്തിലാണ്.   ആര്യവീര്‍ സെവാഗ് മുന്‍ ഇന്ത്യന്‍…

    Read More »
Back to top button
error: