Month: April 2025
-
Breaking News
പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…
Read More » -
Breaking News
‘ഒറ്റക്കൊമ്പന്‍’ വീണ്ടും മലകയറി; സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി; പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ തുടര്‍ ചിത്രീകരണം; പഴയ ലുക്കിലേക്ക് താരം വീണ്ടും
തൊടുപുഴ: നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രം ‘ഒറ്റക്കൊമ്പ’ന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഒറ്റക്കൊമ്പന്‍ നിര്‍മ്മിക്കുന്നത്. അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രങ്കണത്തിലാണ് രണ്ടാം ഷെഡ്യൂളിലെ ആദ്യ ദിന ഷൂട്ടിംഗ് ആരംഭിച്ചത്. സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണന്‍, വഞ്ചിയൂര്‍ പ്രവീണ്‍, ഗോപന്‍ ഗുരുവായൂര്‍,രാജ് മോഹന്‍ എന്നിവരും നിരവധി ജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ജനുവരിയില്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളുടെ തിരക്കും കാരണമാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാന്‍ താമസമുണ്ടായത്. രണ്ടാം ഷെഡ്യൂള്‍ ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ആണ് രണ്ടാം ഷെഡ്യൂള്‍ ചാര്‍ട്ടു ചെയ്തിരിക്കുന്നത്. മൂന്നാം ഘട്ട ചിത്രീകരണം മലേഷ്യ, മക്കാവു എന്നിവടങ്ങളിലായിരിക്കും എന്നാണു റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഔദ്യോഗിക…
Read More » -
Breaking News
എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച് ലഹരിക്കേസ് പ്രതി, രക്ഷകരായി പോലീസ്
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ലഹരി കേസിൽ പിടിയിലായ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. രണ്ടു ദിവസം മുമ്പ് കഞ്ചാവുമായി പിടിയിലായ അൽത്താഫാണ് ആക്രമണത്തിന് ശ്രമിച്ചത്. തലനാരിഴ്ക്കാണ് ഉദ്യോഗസ്ഥനും കുടുംബവും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥനും കുടുംബവും കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കാറിന് പിന്നാലെ ബൈക്കിൽ അൽത്താഫ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. കാറിനെ ചേസ് ചെയ്ത് ബാലരാമപുരം വരെ അൽത്താഫ് എത്തി. ബാലരാമപുരത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയതോടെ അൽത്താഫ് പിന്തിരിഞ്ഞു. തുടര്‍ന്നാണ് ഉദ്യോഗസ്ഥൻ കാറിൽ യാത്ര തുടര്‍ന്നത്. പൊലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥനും കുടുംബവും രക്ഷപ്പെട്ടത്. വൈകിട്ട് അൽത്താഫിനെ തേടി എക്സൈസ് സംഘം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇതിനിടെ അൽത്താഫ് ഓടി രക്ഷപ്പെട്ടു. ആക്രമണ ശ്രമത്തിനെതിരെ നെയ്യാറ്റിൻകര പൊലീസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പരാതി നൽകി.
Read More » -
Breaking News
ആദ്യം ഡയലോഗ് മര്യാദയ്ക്ക് പറ … കഷ്ടപെട്ട് പഠിപ്പിച്ച പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും, ഇനി രാജീവ് ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജീവ് ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല. ഡയലോഗ് പറഞ്ഞു കൊടുത്ത പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും. കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായി.രാജീവ് ചന്ദ്രശേഖർ എംപി ആയത് ബാക്ഡോറിലൂടെയാണ്. കൂടുതൽ പറയിപ്പിക്കേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്ഐആർ കണ്ടെത്തലുകൾ ഗുരുതരം. കെഎം എബ്രഹാം തൽസ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തിന് അപമാനകരം. സ്വയം രാജി വെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. രാജി ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണോ? ലാവ്‌ലിൻ കേസിലെ സാക്ഷി എന്ന ഭയമുണ്ടോ മുഖ്യമന്ത്രിക്കെന്നും സതീശൻ ചോദിച്ചു. പതിനായിരം സെക്കന്റ് കോൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയാണ് കെഎം എബ്രഹാം. ഗുരുതരമായ ഫോൺ ചോർത്തൽ നടന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Read More » -
Kerala
കാർ അപകടത്തിൽ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി, അപകടം ഭാര്യയെ അപായപ്പെടുത്താൻ മനഃപൂർവം സൃഷിച്ചതോ എന്നു സംശയം
ഇടുക്കി: ഉപ്പുതറയ്ക്കടുത്ത് ആലടിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടത്തിനു തൊട്ടു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നു. ഇന്നലെ (ശനി) രാത്രിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പൊലീസ് സ്ഥലത്തെത്തിയാണ് നവീനയെ ആശുപത്രിയിൽ കൊണ്ടുപോയത്. ഭാര്യയെ അപായപ്പെടുത്താൻ വേണ്ടി സുരേഷ് മനഃപൂർവം അപകടമുണ്ടാക്കി എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാള്‍ പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് അറിയിച്ചു.
Read More » -
Breaking News
അടിസ്ഥാന രഹിതം; സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ. ശ്രീമതി; മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ. ശ്രീമതി. തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. പി.കെ. ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. പ്രായപരിധിയില്‍ ഇളവ് ലഭിച്ച് കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയാണെങ്കിലും സംസ്ഥാനത്ത് ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി ശ്രീമതിയെ വിലക്കിയത് എന്നാണ് വാര്‍ത്ത വന്നത്. ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞതനുസരിച്ചാണ് എത്തിയതെന്ന് ശ്രീമതി പറഞ്ഞെങ്കിലും പിണറായി വഴങ്ങിയില്ലെന്നും പറയുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം. കഴിഞ്ഞ വെളളിയാഴ്ച നടന്ന സെക്രട്ടേറിയേറ്റില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍ ഇന്നലെത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. ശ്രീമതിയെ വിലക്കിയത് സ്ഥീരീകരിക്കാന്‍ നേതാക്കളും തയാറായിട്ടില്ല. 75 വയസ് പിന്നിട്ട പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയഷന്റെ അഖിലേന്ത്യാ പ്രസിഡന്റ്് എന്ന നിലയിലാണ്…
Read More » -
Breaking News
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി , ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു, അപകടം മനഃപൂർവമെന്ന് പൊലീസ്
ഇടുക്കി: ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Breaking News
തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കും; മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നില്‍നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍; ക്ഷണിച്ചത് ആഴ്ചകള്‍ക്കു മുമ്പ്; പങ്കെടുക്കില്ലെന്ന അറിയിച്ചത് ദിവസങ്ങള്‍ക്കു മുമ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നില്‍നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള ബംഗാള്‍ ഗോവ ഗവര്‍ണര്‍മാരെയാണ് ഞായറാഴ്ച ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചിരുന്നത്. ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി. ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ഗവര്‍ണര്‍മാരെ വരുന്നിനായി ക്ഷണിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഗവര്‍ണര്‍മാര്‍ നോ പറഞ്ഞത്. ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവര്‍ണറാണ്. പിന്നാലെ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം. നേരത്തെ ഡല്‍ഹി കേരള ഹൗസില്‍ നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള ഗവര്‍ണര്‍ പങ്കെടുത്തതില്‍ ഉള്‍പ്പടെ പ്രതിപക്ഷം ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള…
Read More » -
Breaking News
പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം: ഉറി ഡാം തുറന്നതോടെ പാക് അധീന കശ്‍മീർ വെള്ളത്തിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. ഇതിനിടെ, നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. റാംപുർ, തുട് മാരി സെക്ടറുകൾക്ക് സമീപം വെടിവെയ്പ് നടന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ചെന്നും സൈന്യം അറിയിച്ചു.ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും നിലവിൽ സംസ്ഥാനത്തിന്…
Read More »
