Month: April 2025

  • Kerala

      ‘തുടരും’ എൻ്റെ കഥ: അവർ കോപ്പിയടിച്ചതാണ്, എല്ലാ ഡിജിറ്റൽ തെളിവുകളും തൻ്റെ കയ്യിലുണ്ടെന്ന്  നാടകകൃത്ത് നന്ദകുമാർ

           മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ് തുടരും. തരുൺമൂർത്തി സംവിധാനം ചെയ്ത,  മോഹൻലാൽ നായകനായ ഈ ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുന്നു. എന്നാൽ ചിത്രത്തിനെതിരെ അതിരൂക്ഷമായ ചില വിമർശനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ കഥ മോഷ്ടിച്ചതാണ് എന്നാണ് ആരോപണം. തരുൺ മൂർത്തിക്കും ചിത്രത്തിന്റെ എഴുത്തുകാരനും എതിരെ നിയമപരമായ വഴികളിലൂടെ മുന്നോട്ടു പോകും എന്ന് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നാടകകൃത്തും നാടക ട്രൂപ്പ് ഉടമയുമായ നന്ദകുമാർ. ‘തുടരും’ സിനിമയുടെ കഥ തൻ്റേതാണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ നിയമപരമായ രീതിയിൽ ഈ ചിത്രത്തിനെതിരെ താൻ മുൻപോട്ട് പോകും എന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. വളരെ വേഗം നന്ദകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയും ചെയ്തു.  ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: “തുടരും എന്ന സിനിമയുടെ നിർമ്മാതാവിനും സംവിധായകനും അതിന്റെ എഴുത്തു കാരനായ കെ.ആർ സുനിലിനും അഭിനേതാവ്  മോഹൻലാലിനും എന്റെ വക്കീൽ മുഖേനെ ഉടൻ വക്കീൽ നോട്ടീസ് അയക്കും.…

    Read More »
  • Breaking News

    ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖത്ത് വന്‍ സ്‌ഫോടനം; നാലു മരണം; അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്ക്; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ കേടുപാട്; ബന്ധമില്ലെന്ന് ഇസ്രയേല്‍

    ടെഹ്റാന്‍: തെക്ക് കിഴക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്ഫോടനം. അപകടത്തില്‍ 4 പേര്‍ മരിക്കുകയും 561ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്‌ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവന്‍ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണ്. പരുക്കേറ്റവരെ സ്ഥലത്തുനിന്നു ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ⚡️BREAKING: Video documents the aftermath of the Bandar Abbas blast in close proximity to the site of the explosion.#Iran #Iranexplosion https://t.co/NNKCGI2WgF pic.twitter.com/tigi0WpYls — War Analysis (@iiamguri9) April 26, 2025   തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ…

    Read More »
  • Breaking News

    അപ്രത്യക്ഷമാകുന്ന പന്തുകള്‍! എങ്ങനെയാണ് ചറപറാ സിക്‌സറുകള്‍ പിറക്കുന്നത്? റെക്കോഡില്‍ ഗെയ്ല്‍തന്നെ മുന്നില്‍; ഇപ്പോള്‍ നിക്കോളാസ് പുരാനും; 129 വര്‍ഷം ആറ്റുനോറ്റു പിറന്നത് 4585 സിക്‌സുകള്‍; ഐപിഎല്‍ തുടങ്ങിയശേഷം ആകാശം മുട്ടിയത് 28,456 എണ്ണം! പവര്‍ ഹിറ്റിംഗിലെ മാറുന്ന കാഴ്ചകള്‍

    ബംഗളുരു: വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളി കണ്ടിരുന്ന ഒരാള്‍ക്കു സിക്‌സറുകള്‍ പറക്കുന്നതു കാണുകയെന്നാല്‍ അതിനര്‍ഥം കാത്തിരിപ്പ് എന്നായിരുന്നു. ഒരു അപൂര്‍വ കാഴ്ച. എന്നാല്‍, പുതിയകാലത്തിന്റെ കളിയെന്ന നിലയില്‍ ഇരുപതോവര്‍ ക്രിക്കറ്റ് എത്തിയതോടെ സിക്‌സറുകളുടെ പൂക്കാലമാണ്. ഒരു സിക്‌സര്‍ കണ്ട് സീറ്റില്‍നിന്ന് എടുത്തുചാടിയിരുന്നവര്‍ക്ക് ഇന്ന് അതിനേ നേരമുണ്ടാകൂ എന്നു ചുരുക്കം! കളിയുടെ വേഗതകൂടിയതെന്നത് ഒഴിച്ചാല്‍ ബാറ്റിലോ ബോളിലോ അന്നത്തെ അപേക്ഷിച്ച് ഇന്നും കാര്യമായ മാറ്റങ്ങളില്ല. പന്ത് ആകാശംമുട്ടണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കരുത്തിനൊപ്പം ബാറ്റിന്റെ ഏറ്റവും കട്ടിയുള്ള ഭാഗത്തുനിന്ന് തെറിക്കുകയും വേണം. അന്നത്തെ അപേക്ഷിച്ചു ബാറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊന്നും അമ്പതോവര്‍ കളികളില്‍ പോലും അധികം സിക്‌സറുകള്‍ പിറന്നിട്ടില്ല. 531 SIXES IN INTERNATIONAL CRICKET. – Chris Gayle, the GOAT…!!! pic.twitter.com/9hpgGTtVcr — Mufaddal Vohra (@mufaddal_vohra) September 21, 2024   എന്നാല്‍ഏ 2003ല്‍ കുട്ടിക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതു മുതല്‍ ഇതല്ല കഥ. ഇരുപതോവര്‍ കളിയുടെ ഹരം വളരെപ്പെട്ടെന്നു ലോകമെമ്പാടും പരന്നു.…

    Read More »
  • Breaking News

    തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്

    ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി…

    Read More »
  • Breaking News

    ഐഎസ്എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പിലും രക്ഷയില്ല; മോഹന്‍ ബഗാനോടു തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്‌

    ഭുവനേശ്വർ: ഐഎസ്എല്ലിന് പിന്നാലെ സൂപ്പർകപ്പിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് തോൽവി വഴങ്ങി. ഇതോടെ സൂപ്പർകപ്പിൽ സെമി കാണാതെ മഞ്ഞപ്പട പുറത്തായി. മലയാളി താരം സഹൽ അബ്ദുൽ സമദ്(23), സുഹൈൽ(51) എന്നിവരാണ് ബഗാനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടനിലൂടെ(90+3) ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോൾ കണ്ടെത്തി. മധ്യനിരയിൽ ബഗാനായി മികച്ച പ്രകടനം നടത്തിയ മലയാളി താരം സലാഹുദ്ദീൻ അദ്‌നാനാണ് കളിയിലെ താരം. ഈസ്റ്റ്ബംഗാളിനെതിരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാർക്കെതിരെ ഇതേ പ്രകടനം ആവർത്തിക്കാനായില്ല. സ്‌ട്രൈക്കർ ജീസസ് ജിമിനെസും നോഹ് സദോയിയും നിറംമങ്ങി. മറുഭാഗത്ത് കൊൽക്കത്തൻ ക്ലബ് മുന്നേറ്റങ്ങളുമായി കേരള ബോക്‌സ് വിറപ്പിച്ചു. 23ാം മിനിറ്റിൽ ബഗാന് അനുകൂലമായി മലയാളി ടച്ചുള്ള ഗോളെത്തി. വലതുവിങിൽ നിന്ന് പന്തുമായി കുതിച്ച മലയാളി താരം സലാഹുദ്ദീൻ ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച സഹൽ ചിപ്പ്‌ചെയ്ത് ബ്ലാസ്റ്റേഴ്‌സ്…

    Read More »
  • Crime

    അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ടു; മദ്യപാനിയായ പിതാവിനെ കോടാലിക്ക വെട്ടിക്കീറി 15-കാരി

    ജഷ്പുര്‍: മദ്യപിച്ച് വഴക്കുണ്ടാക്കുന്ന പിതാവിനെ കൊലപ്പെടുത്തി 15-കാരി. ഇയാള്‍ സ്ഥിരമായി മദ്യപിക്കുകയും വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 21-ന് ഛത്തീസ്ഗഢിലെ ജഷ്പുരിലാണ് സംഭവം. പെണ്‍കുട്ടിയിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അമ്പത്തൊമ്പതുകാരനായ ഗൃഹനാഥന്‍ സ്വന്തം വീട്ടിലെ കട്ടിലില്‍ വെട്ടേറ്റ് കിടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചുവരികയും വഴക്കിടുകയും ചെയ്യുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട ദേഷ്യത്തില്‍ കോടാലിയെടുത്ത് പിതാവിനെ വെട്ടിയെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

    Read More »
  • Crime

    ”പെരുമാറിയത് അടിമയെ പോലെ; പലതവണ ശമ്പളം ചോദിച്ചിട്ടും തന്നില്ല; തുണിപറിച്ചത് നാട്ടുകാര്‍ക്ക് മുന്നില്‍ മോശമാക്കാന്‍, ‘വിജയാ, വിജയാ’എന്നു വിളിച്ച് കൊന്നു”

    കോട്ടയം: തിരുവാതുക്കലില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴിയില്‍ നിറഞ്ഞുനിന്നത് ഞെട്ടിപ്പിക്കുന്ന വൈരാഗ്യത്തിന്റെ കഥ. തന്റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്. മൊഴി നല്‍കുന്നതിനിടെ ‘വിജയന്‍.. വിജയന്‍’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിജയകുമാര്‍ മോഷണ കേസില്‍ തന്നെ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കമെന്ന് അമിത് പറഞ്ഞു. എത്ര തവണ പറഞ്ഞിട്ടും കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയാറായില്ല. താന്‍ ജയിലില്‍ പോകുന്ന സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗര്‍ഭം അലസിപോയി. പിറ്റേന്ന് നാട്ടുകാര്‍ കൊലപാതക വിവരം അറിയുമെന്ന് അറിയാമായിരുന്നു. ആളുകള്‍ ‘വിജയനെ’ മോശമായി കാണട്ടെയെന്നു കരുതിയാണ് വിവസ്ത്രനാക്കിയതെന്നും അമിത് പൊലീസിനോട് പറഞ്ഞു. വിജയകുമാറിനെ മാത്രം കൊലപ്പെടുത്തുക ആയിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍, ആരാ ആരാ എന്നു…

    Read More »
  • India

    കിടക്കകത്ത് ഒരു കൊല്ലം! നടി രന്യ റാവുവിനെതിരെ കൊഫെപോസ; ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതിനാലാണ് നടപടിയെന്ന് ഏജന്‍സികള്‍

    ബെംഗളൂരു: ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്തിരെ കഠിനമായ നിയമനടപടികളുമായി അന്വേഷണ ഏജന്‍സികള്‍. ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സിന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ രന്യ റാവുവിനെയും മറ്റ് പ്രതികളായ തരുണ്‍ രാജുവിനെയും സാഹില്‍ സക്കറിയ ജെയിനിനെയുംതിരെ കൊഫെപോസ ചുമത്തി. ഇതോടെ ഒരുവര്‍ഷത്തേക്ക് ഇവര്‍ക്ക് ജാമ്യത്തിലിറങ്ങാനാകില്ല. കേസില്‍ ദൃഢമായ നിലപാട് സ്വീകരിക്കുകയാണ് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍. കോടതിയെ ആവര്‍ത്തിച്ച് സമീപിച്ച് ജാമ്യം തേടിയ രന്യയും കൂട്ടരും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാനിടയുണ്ടെന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു. 2024 മാര്‍ച്ച് 3ന് ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നാണ് രന്യ റാവുവിനെ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ പിടികൂടിയത്. 14.2 കിലോ സ്വര്‍ണവും, തുടര്‍ന്നുള്ള വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആകെ വില ഏകദേശം 12.56 കോടി രൂപയോളം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. കര്ണാടക ഡിജിപിയായ…

    Read More »
  • Movie

    അമ്മ-മകന്‍ ബന്ധത്തിന്റെ കാണാതലങ്ങള്‍ തേടുന്ന ‘മദര്‍ മേരി’ മേയ് രണ്ടിന് പ്രദര്‍ശനത്തിന്

    മഷ്‌റൂം വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്, എ.ആര്‍ വാടിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മദര്‍ മേരി’ മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിര്‍ന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മകന്‍ ജയിംസ്, അമേരിക്കയിലെ തന്റെ ഉയര്‍ന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം. ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി.എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാലി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവരെ കൂടാതെ നിര്‍മ്മല്‍ പാലാഴി,…

    Read More »
  • Kerala

    ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ താഴെ വലിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍

    ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തേക്കിട്ട് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍. താമരക്കണ്ടി സ്വദേശി ജയചന്ദ്രനെയാണ് റോഡിലേക്ക് വലിച്ചിട്ടത്. ഓട്ടോറിക്ഷ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി നിന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സക്കീര്‍ ഹുസൈന്‍ എന്ന ഉദ്യോഗസ്ഥന്‍ ആണ് ഡ്രൈവറെ വലിച്ചു താഴെയിട്ടത്. മദ്യപിച്ചെത്തി ചെക്ക് പോസ്റ്റില്‍ വച്ച്, തന്നെ ഇടിച്ചിടാന്‍ ശ്രമിച്ചത് തടയാന്‍ കയറി പിടിച്ചപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ഇരു കൂട്ടരും പരാതി നല്‍കാത്തതിനാല്‍ പൊലിസ് കേസ് എടുത്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

    Read More »
Back to top button
error: