
ആലപ്പുഴ: അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കേളമംഗലം തെക്കേടം വീട്ടില്‍ പ്രിയ (46) മകള്‍ കൃഷ്ണപ്രിയയുമാണ് (13) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ ട്രെയിനിന് മുന്നില്‍ ചാടിയാണ് അമ്മയും മകളും ജീവനൊടുക്കിയത്.
തകഴി ഗവ. ആശുപത്രിക്ക് സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ പ്രിയയും മകളും സ്‌കൂട്ടര്‍ റോഡില്‍ വെച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ഈ സമയം എത്തിയ ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ ട്രെയിനിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

മൃതദേഹം കണ്ടെത്തിയ റെയില്‍വേ പാളത്തിനോട് ചേര്‍ന്ന് ലഭിച്ച പ്രിയയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്നലെ ഉച്ചവരെ പ്രിയ വീയപുരം പഞ്ചായത്തില്‍ ഉണ്ടായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയ്ക്ക് മലപ്പുറത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
ജോലി രാജിവച്ച് വിദേശത്തേക്ക് ചെല്ലാന്‍ ഭര്‍ത്താവ്, മഹേഷ് പ്രിയയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ജോലി രാജിവെക്കുന്നതിനോ വിദേശത്തേക്ക് പോകുന്നതിനോ പ്രിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ പതിവായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൃഷ്ണപ്രിയ. പ്രിയയുടെ ഭര്‍ത്താവ് ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്യുന്നത്.