Month: March 2025
-
Kerala
ആഴ്ച്ചയിലെ അവധി ചോദിച്ചതിന് ശകാരം; നിരാശനായ എസ്ഐ വാട്സാപ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്’… പാട്ടിട്ടു; അച്ചടക്ക ലംഘനമെന്ന് കാട്ടി നടപടി; അവധി ചോദിച്ചു ‘പണി’ വാങ്ങിയ ഉദ്യോഗസ്ഥന്റെ കഥ!
കോഴിക്കോട്: പോലീസിലെ ആള്‍ക്ഷാമം കാരണം ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അതൊന്നും നടന്നിട്ടില്ല. ഇതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ എസ്ഐകക് ലഭിച്ച സ്ഥലം മാറ്റം സൂചിപ്പിക്കുന്നത്. അവധി ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വാട്സ്ആപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്’… പാട്ട് പോസ്റ്റു ചെയ്ത എലത്തുര്‍ എസ്ഐക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ‘പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്… മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ലാ…മണ്ണിലിടമില്ലാ…’ തലമുറകളായി കേരളം പാടിനടക്കുന്ന ഈ പാട്ട് വാട്സാപ് ഗ്രൂപ്പിലിടുന്നത് ഒരു തെറ്റാണോ? എന്നാണ് ഇതോടെ പോലീസുകാര്‍ ചോദിക്കുന്നത്. കാരണം പാട്ട് വാട്സാപ് ഗ്രൂപ്പിലിട്ട എസ്.ഐയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത്. എലത്തൂരില്‍ നിന്ന് ഫറോക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം. ആദ്യം പലര്‍ക്കും സംഗതി മനസിലായില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വാട്സാപ് ഗ്രൂപ്പില്‍ പാട്ടിട്ടത് എങ്ങനെ അച്ചടക്കലംഘനമായി മാറിയെന്ന് മനസിലായത്. എലത്തൂര്‍ എസ്ഐ ഫെബ്രുവരി 25ന് മേലുദ്യോഗസ്ഥനോട് ആ ആഴ്ചയിലെ അവധി ആവശ്യപ്പെട്ടു.…
Read More » -
Crime
കുളിമുറിദൃശ്യം പകര്‍ത്തി ബ്ലാക്ക്‌മെയില്‍; വിദ്യാര്‍ഥിനിയെ ഏഴുപേര്‍ നിരന്തരം ബലാത്സംഗം ചെയ്തത് 16 മാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ 16 മാസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ബനാസ്‌കന്ധ സ്വദേശിനിയായ 20 വയസ്സുകാരിയാണ് ഏഴുപേര്‍ ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 2023-ല്‍ പെണ്‍കുട്ടി പാലന്‍പുരിലെ കോളേജില്‍ പ്രവേശനം തേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ വിശാല്‍ ചൗധരി എന്നയാള്‍ ഈ സമയത്താണ് വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായത്. 2023 നവംബറില്‍ ഇയാള്‍ വിദ്യാര്‍ഥിനിയെ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ പ്രതി മനഃപൂര്‍വം വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിലേക്ക് ഭക്ഷണം ചൊരിഞ്ഞു. തുടര്‍ന്ന് വസ്ത്രം വൃത്തിയാക്കാനെന്ന വ്യാജേന ഹോട്ടലിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ കുളിമുറിയില്‍വെച്ച് വിദ്യാര്‍ഥിനി വസ്ത്രം മാറുന്നതിനിടെ വിശാല്‍ ചൗധരിയും കുളിമുറിയിലേക്ക് അതിക്രമിച്ചുകയറി. പിന്നാലെ ഇയാള്‍ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. വിദ്യാര്‍ഥിനി ഇതിനെ എതിര്‍ത്തതോടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. തുടര്‍ന്ന് ഇതേ വീഡിയോ…
Read More » -
Crime
നടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അന്വേഷണ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങള്‍ക്കുശേഷം പിന്‍വലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. രന്യയുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവു കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്ത അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, രന്യയുടെ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
Read More » -
Crime
തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.
Read More » -
Crime
8.3 ലക്ഷം കോടിയുടെ ക്രിപ്റ്റോ തട്ടിപ്പ്; അമേരിക്കന്‍ ‘വാണ്ടഡ് ക്രിമിനല്‍’ കേരളത്തില്‍ പിടിയില്‍
തിരുവനന്തപുരം: വമ്പന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ അമേരിക്ക തിരയുന്ന ലിത്വാനിയ സ്വദേശി കേരളത്തില്‍ അറസ്റ്റില്‍. അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. റാന്‍സംവെയര്‍, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി ‘ഗാരന്റക്‌സ്’ എന്ന പേരില്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു പ്രതി. ഇന്ത്യ വിടാന്‍ പദ്ധതിയിടുമ്പോഴാണ് ബെസിയോക്കോവിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷം ഗാരന്റക്‌സിനെ നിയന്ത്രിച്ചിരുന്നത് ബെസിയോക്കോവ് ആണ് എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളില്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സിയിലുള്ള കുറഞ്ഞത് 9600 കോടി ഡോളര്‍ ഇടപാടുകളാണ് ഗാരന്റക്‌സിനെ ഉപയോഗിച്ച് വെളുപ്പിച്ചത്. ഭീകര സംഘടനകള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകളുടെ കള്ളപ്പണ ഇടപാടുകളാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി വെളുപ്പിച്ചത്. ക്രിമിനല്‍ ഇടപാടുകളിലൂടെ ഗാരന്റക്‌സിന് കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിച്ചത്. കൂടാതെ ഹാക്കിങ്, റാന്‍സംവെയര്‍, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇത് ഉപയോഗിച്ചതായും അമേരിക്കന്‍ രേഖയില്‍…
Read More » -
Movie
‘മാര്‍ക്കോ’ കാണാന്‍ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ടുപോയ നടന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി
ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ കാണാന്‍ പോയ തെലുങ്ക് നടന്‍ കിരണ്‍ അബ്ബവാരവും ഗര്‍ഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുന്‍പേ തിയറ്ററില്‍ നിന്നും മടങ്ങി. തീവ്രമായ വയലന്‍സിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ, ദമ്പതികള്‍ തിയറ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാര്‍ക്കോ കണ്ടിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അബ്ബവാരം വെളിപ്പെടുത്തി. ”ഞാന്‍ മാര്‍ക്കോ കണ്ടു, പക്ഷേ പൂര്‍ത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പുറത്തേക്ക് പോയി. അക്രമം അല്‍പ്പം കൂടുതലായി തോന്നി. ഞാന്‍ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവള്‍ ഗര്‍ഭിണിയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പുറത്തേക്കു പോയി. അവള്‍ക്കും സിനിമ സുഖകരമായി തോന്നിയില്ല.”ഗലാട്ട തെലുങ്കിനു നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ വെളിപ്പെടുത്തി. ”സിനിമകള്‍ സ്വാധീനം ചെലുത്താറുണ്ട്. നമ്മള്‍ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മില്‍ നിലനില്‍ക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതില്‍…
Read More » -
Kerala
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു
കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ചികിത്സയില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു കെ.കെ. കൊച്ച്. 1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടിയിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. കേരളചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു.
Read More » -
Crime
ജ്യോത്സ്യനെ നഗ്‌നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി വീഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍, ഇത് കൊടുത്തില്ലെങ്കില്‍ നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനയാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ…
Read More » -
Kerala
ലൗ ജിഹാദില്‍ കൃത്യമായ അന്വേഷണം വേണം; കേരളത്തില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നു; സ്ഥിതി ആശങ്കാജനകം; പിസി ജോര്‍ജിന് പൂര്‍ണ പിന്തുണയുമായി സീറോ മലബാര്‍ സഭ
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ പിന്തുണച്ചത് സീറോമലബാര്‍ സഭ. മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വ്യക്തമാക്കി. മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പി.സി. ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നും സഭ വ്യക്തമാക്കി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്. പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന്…
Read More » -
Kerala
കോതമംഗലം, കുട്ടനാട് സീറ്റുകളില്‍ കണ്ണുനട്ട് അനൂപ് ജേക്കബ്
തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ കൂടി അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള പിറവം സീറ്റിന് പുറമെ, കോതമംഗലം, കുട്ടനാട്, പത്തനാപുരം എന്നീ സീറ്റുകളില്‍ രണ്ടെണ്ണം അനുവദിക്കണമെന്നാണ് ആവശ്യം. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് മാത്രമാണ് യുഡിഎഫ് എടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് വിജയിക്കാവുന്ന സ്ഥിതിയുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ ആവശ്യം അറിയിക്കുകയായിരുന്നു. കുട്ടനാട്, കോതമംഗലം, പത്തനാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകളില്‍ രണ്ടെണ്ണം അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചതെന്ന് അനൂപ് ജേക്കബ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കുട്ടനാട്ടിലെ പുളിങ്കുന്ന് പഞ്ചായത്ത് കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ, യുഡിഎഫ് ഭരണത്തിലാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍…
Read More »