Month: March 2025

  • NEWS

    സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, 3 പേർ മരിച്ചു

         ഒമാനിൽ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 3 പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. സൗദി അതിർത്തിയായ ബത്തയിൽ വെച്ചായിരുന്നു അപകടം. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ശിഹാബിന്റെ ഭാര്യ സഹ്‌ല (30), മകൾ ആലിയ (7), മിസ്അബിന്റെ മകൻ ദഖ്‌വാൻ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തു വച്ചും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്‌ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു.…

    Read More »
  • Kerala

    നവീൻബാബുവിൻ്റെ കുടുംബം സുപ്രിം കോടതിയെ സമീപിക്കും: അന്വേഷണത്തിൽ അതൃപ്തി, ദുരൂഹതകൾ ഇപ്പോഴും ബാക്കി

          മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ദൂരുഹത തെളിയിക്കാനാതെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രം. കുടുംബാംഗങ്ങളും ബന്ധുക്കളും ഉയർത്തിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയുള്ള കുറ്റപത്രമാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പിനായി എൻ.ഒ.സി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ കേസിൽ പ്രതിയാക്കിയിട്ടില്ല. ആത്മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയില്ലെന്നു ഉറപ്പിച്ചുപറയുന്ന പ്രത്യേക അന്വേഷണ സംഘം കൊലപാതക സാധ്യത പൂർണമായും തള്ളിക്കളയുകയാണ്. യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് രാത്രി പത്തുമണിയോടെ നവീൻ ബാബു നാട്ടിലേക്ക് പോകുന്നതിനായി ഔദ്യോഗിക വാഹനത്തിൽ എത്തുകയും റെയിൽവേ സ്റ്റേഷനു സമീപമുള്ള മുനീശ്വരൻ കോവിലിന് സമീപം ഇറങ്ങി വീണ്ടും പള്ളിക്കുന്നിലെ താമസ സ്ഥലത്ത് ഓട്ടോറിക്ഷയിൽ വന്ന് പിറ്റേ ദിവസം പുലർച്ചെ അഞ്ചിന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാലിത് തെളിയിക്കാനുള്ള സി.സി.ടി.വി ദൃശ്യങ്ങളൊന്നും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വ്രണിത ഹൃദയനായ…

    Read More »
  • Movie

    മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു, പിന്നാലെ 3 മിനിറ്റ് വെട്ടിമാറ്റി: ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതും വില്ലന്റെ പേരും മാറും, സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യും; റീഎഡിറ്റഡ് ‘എമ്പുരാന്‍’ നാളെ മുതല്‍

    വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ റീഎഡിറ്റ് ചെയ്ത എമ്പുരാന്‍ പെരുന്നാള്‍ ദിനം (തിങ്കൾ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ 3 മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് ആക്കി തിരുത്തിയുമാണ് ചിത്രം നാളെ മുതല്‍ എത്തുന്നത്.   ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) നിർദേശപ്രകാരമാണ് നടപടി ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു. സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. പക്ഷേ ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ‘എമ്പുരാ’നിൽ നിന്നും 17 ൽ ഏറെ ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. വിവാദ…

    Read More »
  • NEWS

    നാളെ ഈദുൽ ഫിത്തർ: സൗദിയിൽ ആഘോഷ വെടിക്കെട്ട്, പവിത്രമായ ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

        ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന്, സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് പ്രദർശനങ്ങൾ ആരംഭിക്കും. റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമ്മാമിലെ കടൽത്തീരത്തും മറ്റുമാണ് വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുക. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്  ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈദുൽ ഫിത്തർ ആശംസകൾ പങ്കുവെച്ചു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാൾ. ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈ ദിനം സന്തോഷത്തിന്റെയും നന്ദിയുടെയും പ്രതീകമാണ്. കേവലം ഒരാഘോഷം എന്നതിലുപരി, ഇസ്ലാമിക ചരിത്രത്തിലും വിശ്വാസ കാര്യങ്ങളിലും സുപ്രധാനമായ സ്ഥാനമുണ്ട് ഇതിന്. ‘ഈദ്’ എന്നത് അറബിയിലെ ‘ഔദ്’ എന്ന വാക്കിൽ നിന്നാണത്രേ ഉത്ഭവിച്ചത്. ഈദുൽ ഫിത്തറിൻ്റെ ചരിത്രം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിലേക്ക്, ഏഴാം നൂറ്റാണ്ടിലേക്ക് പോകുന്നു. ഹിജ്റ രണ്ടാം വർഷത്തിലാണ് ഈദുൽ ഫിത്തർ പ്രധാന…

    Read More »
  • Crime

    അശ്ലീല വീഡിയോകള്‍ക്കായി മോഡലുകള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം; നോയിഡയിലെ പോണ്‍ റാക്കറ്റ് ദമ്പതികള്‍ പിടിയില്‍

    ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത് ലക്ഷങ്ങള്‍ ശമ്പളം വാഗ്ദാനം നല്‍കി രതിചിത്ര ഉള്ളടക്കങ്ങള്‍ ചിത്രീകരിക്കുന്ന പോണ്‍ റാക്കറ്റിലെ ദമ്പതിമാര്‍ പിടിയില്‍ ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയത്. സ്വന്തം വീട്ടിലാണ് ഇവര്‍ വിഡിയോ ചിത്രീകരിക്കാനാവശ്യമായ സ്റ്റുഡിയോ നിര്‍മിച്ചിരുന്നത്. സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നിയസ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടിയാണ് ദമ്പതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായ സബ്ഡിഗി വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം ലംഘിച്ചെന്ന കേസിലാണ് ഇഡി റെയ്ഡ് നടത്തിയത്. രതിചിത്ര ഉള്ളടക്കങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളായ എക്‌സ്ഹാംസ്റ്റര്‍, സ്ട്രിപ്ചാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ടെക്‌നിയസിന്റെ കൈവശമാണെന്നും മാര്‍ക്കറ്റിങ്, ഗവേഷണം, പബ്ലിക് ഒപ്പീനിയന്‍ പോളിങ് സര്‍വീസ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് എന്ന പേരിലാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം എത്തിയിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷമായി രതിചിത്ര വെബ്‌സൈറ്റുകള്‍ക്ക് ആവശ്യമായ ഉള്ളടക്കങ്ങള്‍ നല്‍കി വിദേശത്തുനിന്നു വന്‍തോതില്‍ ഇവര്‍…

    Read More »
  • Kerala

    ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

    എറണാകുളം: ആലുവയില്‍ ട്രെയിന്‍ ഇടിച്ച മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രെയിന്‍ ഇടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്സില്‍ നിന്നാണ് എസ്ഐ പണം എടുത്തത്. 3000 രൂപ ആയിരുന്നു എടുത്തത്. ആകെ പേഴ്സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്നാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്.    

    Read More »
  • Crime

    ഭര്‍ത്താവ് മുറിക്ക് മുന്നില്‍വന്ന് മൂത്രമൊഴിക്കും, അമ്മായിയമ്മ അശ്ലീലം പറയും; പരാതിയുമായി യുവതി

    കോട്ടയം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി 47-കാരിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും 19-കാരിയായ മകളെ മര്‍ദിക്കുന്നുവെന്നും യുവതി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭര്‍തൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ട്- യുവതി ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദേശത്ത് നേഴ്സായി ജോലിചെയ്തുവരുകയായിരുന്നു. അവിടെനിന്ന് സമ്പാദിക്കുന്ന പണത്തിന്റെ ഒരുഭാഗം ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോണ്‍ അടക്കാന്‍ ഈ പണം ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് മദ്യപിക്കാന്‍ തുടങ്ങിയതുമുതല്‍ ഇത് മുടങ്ങിയെന്നും അവര്‍ പറയുന്നു. ശേഷം വിദേശത്തെ ജോലി രാജിവെച്ച് അവര്‍ നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. ഇതിന് മുമ്പും വീട്ടമ്മ ഗാര്‍ഹികപീഡനപരാതി പോലീസിന് നല്‍കിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവ് ജോമോന്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കുകയായിരുന്നു.…

    Read More »
  • Breaking News

    സംഘപരിവാര്‍ പ്രതിഷേധം ഏറ്റു! ഞായറാഴ്ചയും കോടികള്‍ വാരി എമ്പുരാന്‍; അഡ്വാന്‍സ് ബുക്കിംഗ് എട്ടുകോടി കടന്നു; ശനിയാഴ്ച ആഗോള തലത്തില്‍ നേടിയത് 66 കോടി; കണക്കുകള്‍ പുറത്ത്

    തിരുവനന്തപുരം: സിനിമയിലെ അരമണിക്കൂര്‍ രംഗങ്ങളുടെപേരില്‍ വന്‍ വിവാദം തുടരുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്ത് എമ്പുരാന്‍. ആദ്യ 48 മണിക്കൂറില്‍ നൂറുകോടി ക്ലബിലെത്തിയ സിനിമയുടെ, ഇന്നത്തെ അഡ്വാന്‍സ് ബുക്കിംഗ് 8.20 കോടി കടന്നെന്നാണു കണക്കുകള്‍. ഞായറാഴ്ച എമ്പുരാന് അഡ്വാന്‍സായി 8.20 കോടി നേടാനായി എന്ന് സൗത്ത് ഇന്ത്യ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മാത്രം കേരളത്തില്‍നിന്ന് 14 കോടിയാണു സിനിമ വാരിയത്. തമിഴ്‌നാട്ടില്‍ രണ്ടുകോടിയും കര്‍ണാടകയില്‍ 3.8 കോടിയും ആന്ധ്രയില്‍ 1.50 കോടിയും വിദേശത്ത് 43.10 കോടിയും ഇന്ത്യയിലെ ബാക്കി ഇടങ്ങളില്‍ 2.50 കോടിയും നിര്‍മാതാക്കളുടെ പോക്കറ്റിലെത്തി. ശനിയാഴ്ച മാത്രം 66 കോടിയോളം എത്തിയെന്നാണു കണക്കുകള്‍. സീനുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടും സിനിമയുടെ പേരിലുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികളുടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. സിനിമയെ പിന്തുണച്ചു പ്രതിപക്ഷ…

    Read More »
  • Social Media

    തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നില്‍ പോയി ഡാന്‍സ് കളിച്ചു! തോഴിയായി കൂടെ കൂട്ടുമെന്ന കഥയ്ക്ക് പിന്നിലെ കാരണം

    പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് നടന്‍ വിജയ് നിരന്തരം വാര്‍ത്തകളില്‍ നിറയുന്നത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി കൊണ്ടായിരുന്നു വിജയ് പാര്‍ട്ടിയുടെ യോഗം നടത്തിയത്. പിന്നാലെ നടന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കഥകളും പ്രചരിക്കാന്‍ തുടങ്ങി. ഭാര്യ സംഗീതയുമായി നടന്‍ വേര്‍പിരിഞ്ഞെന്നും പ്രമുഖ നടിമായി ബന്ധമുണ്ടെന്നും തുടങ്ങി അഭ്യൂഹങ്ങള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. നടി തൃഷയുടെ പേര് കൂടി ചേര്‍ത്താണ് പുതിയ കഥകള്‍. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ചതോടെ പ്രണയത്തിലായെന്നും മുന്നോട്ട് ഒന്നിച്ച് പോകാനാണ് തീരുമാനമെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഇതിനിടയില്‍ തൃഷയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരത്തില്‍ വിജയ്-തൃഷ ബന്ധത്തെ കുറിച്ച് പ്രചരിക്കുന്ന കഥയിലെ സത്യാവസ്ഥ പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. ‘വിജയും പിതാവും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതിന് കാരണം രാഷ്ട്രീയത്തിലേക്കുള്ള കൈകടത്തലാണ്. അത് വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തു. എംജിആര്‍, ജയലളിത, വിജയ്കാന്ത് ഒക്കെ കളമൊഴിഞ്ഞപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വന്ന് ഞങ്ങളെ നയിക്കണമെന്ന് ആരാധകര്‍…

    Read More »
  • NEWS

    പുടിന്റെ ഔദ്യോഗിക വാഹനത്തില്‍ തീപിടിച്ചു, കൊലപാതക ശ്രമമെന്ന് ആശങ്ക

    മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. കാറില്‍ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. മൂന്നര ലക്ഷം ഡോളര്‍ വിലമതിപ്പുളള ഓറസ് ലിമോസിനാണ് തീപിടിച്ചത്. ക്രെമ്ലിനിലെ പ്രസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുളള വാഹനത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാര്‍ തീപിടിച്ചതിന് പിന്നില്‍ കൊലപാതക ഗൂഢാലോചനകള്‍ നടന്നിരുന്നതായും ആശങ്കകള്‍ ഉയരുന്നുണ്ട്. എഞ്ചിനിലാണ് ആദ്യമായി തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിശമനാ സേന എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തെ റസ്റ്ററന്റുകളിലെ ആളുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഭവ സമയത്ത് കാറിനുളളില്‍ ആരായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടും റഷ്യയ്ക്ക് യുദ്ധത്തില്‍ നിര്‍ണായക തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. വ്‌ളാഡിമിര്‍ പുടിന്‍ റഷ്യന്‍ നിര്‍മിത ഓറസ് വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉത്തരകൊറിയയുടെ കിം…

    Read More »
Back to top button
error: