Social MediaTRENDING

തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നില്‍ പോയി ഡാന്‍സ് കളിച്ചു! തോഴിയായി കൂടെ കൂട്ടുമെന്ന കഥയ്ക്ക് പിന്നിലെ കാരണം

പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് നടന്‍ വിജയ് നിരന്തരം വാര്‍ത്തകളില്‍ നിറയുന്നത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി കൊണ്ടായിരുന്നു വിജയ് പാര്‍ട്ടിയുടെ യോഗം നടത്തിയത്. പിന്നാലെ നടന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കഥകളും പ്രചരിക്കാന്‍ തുടങ്ങി. ഭാര്യ സംഗീതയുമായി നടന്‍ വേര്‍പിരിഞ്ഞെന്നും പ്രമുഖ നടിമായി ബന്ധമുണ്ടെന്നും തുടങ്ങി അഭ്യൂഹങ്ങള്‍ നിരന്തരം വന്നുകൊണ്ടിരുന്നു.

നടി തൃഷയുടെ പേര് കൂടി ചേര്‍ത്താണ് പുതിയ കഥകള്‍. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ചതോടെ പ്രണയത്തിലായെന്നും മുന്നോട്ട് ഒന്നിച്ച് പോകാനാണ് തീരുമാനമെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഇതിനിടയില്‍ തൃഷയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരത്തില്‍ വിജയ്-തൃഷ ബന്ധത്തെ കുറിച്ച് പ്രചരിക്കുന്ന കഥയിലെ സത്യാവസ്ഥ പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്.

Signature-ad

‘വിജയും പിതാവും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതിന് കാരണം രാഷ്ട്രീയത്തിലേക്കുള്ള കൈകടത്തലാണ്. അത് വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തു. എംജിആര്‍, ജയലളിത, വിജയ്കാന്ത് ഒക്കെ കളമൊഴിഞ്ഞപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വന്ന് ഞങ്ങളെ നയിക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ചു. അന്ന് ആരാധകര്‍ പറഞ്ഞത് എനിക്കൊരു തൊഴിലുണ്ട്, അത് അഭിനയമാണ്. രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്നാണ്. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് വിജയുടെ തീരുമാനവും മാറി. വളരെ സൂക്ഷിച്ചാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

തമിഴ് വെട്രി കഴകം (ടിവികെ) എന്നതാണ് വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. വിജയുടെ ഈ കടന്ന് വരവ് മറ്റ് പാര്‍ട്ടികളെ അസ്വസ്ഥരാക്കി. ഇതോടെ നടന്റെ ജാതി,കുടുംബം തുടങ്ങിയവയൊക്കെ കഥകളാക്കി പ്രചരിപ്പിച്ചു. ജോസഫ് വിജയ് എന്നാണ് യഥാര്‍ഥ പേരെന്നും നടി തൃഷയുമായി ബന്ധമറിഞ്ഞ ഭാര്യ പിണങ്ങി പോയെന്നും തുടങ്ങിയ വാര്‍ത്തകള്‍ വിജയുടെ ഇമേജ് തകര്‍ക്കാന്‍ പടച്ചുവെട്ടു. ഇതിനിടെ സേവ് സംഗീത എന്ന് ഹാഷ്ടാഗോട് കൂടി പ്രചരിപ്പിച്ചു. മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തത്.

തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നില്‍ വന്ന് നൃത്തം ചെയ്തുവെന്നും തൃഷയെ തോഴിയായി വിജയ് കൂടെ കൂട്ടുമെന്നും പാര്‍ട്ടിയുടെ പേര് ടിവികെ എന്നത് തൃഷ, വിജയ്, കഴകം എന്നാണെന്നും ആക്ഷേപിച്ചു. ഒടുവില്‍ കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിജയും തൃഷയും ഒരു സ്വകാര്യ വിമാനത്തില്‍ വന്നിറങ്ങിയത് എതിര്‍ കക്ഷികള്‍ ഏറ്റവുംവലിയ ആയുധമാക്കി.

തമിഴ്നാട്ടിലെ മൂന്ന് ജില്ലകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി പോവുകയും ഏഴോളം ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. അവിടെ സന്ദര്‍ശനം നടത്താതെ കീര്‍ത്തി സുരേഷിന്റെ വിവാഹത്തിനായി ഗോവയിലേക്ക് തൃഷയുടെ കൂടെ വിജയ് പോയത് വിവാദങ്ങള്‍ ആളിക്കത്തിച്ചു. അഥവ കല്യാണത്തിന് പോകണമെങ്കില്‍ എന്തുകൊണ്ട് ഭാര്യയെയും കൂട്ടി പോയില്ല? ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവിന് ചേരുന്ന പണിയല്ല ഇതെന്നും ആരോപിക്കപ്പെട്ടു. ഇത്തരം നിറം പിടിപ്പിച്ച ഗോസിപ്പുകള്‍ക്ക് തമിഴ്നാട്ടില്‍ യാതൊരു പ്രധാന്യവുമില്ലെന്നതാണ് സത്യം.

വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്നാണ് കോടിക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നത്. ഭരണത്തില്‍ കയറാന്‍ സാധിച്ചില്ലെങ്കിലും കുറച്ച് സീറ്റുകള്‍ പിടിക്കാനെങ്കിലും അദ്ദേഹത്തിന് സാധിച്ചേക്കും. ഇനിയും കുറച്ച് കൂടി ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഭരണം പിടിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചേക്കുമെന്നാണ്’ ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: