Month: March 2025

  • Kerala

    ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍, ‘ഊത്ത് പരിശോധന’യില്‍ കുടുങ്ങി; ഡ്യൂട്ടി നിഷേധിച്ചതോടെ കോഴിക്കോട് സ്റ്റാന്‍ഡില്‍ ബഹളം

    കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസര്‍ ടെസ്റ്റില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നല്‍കാനാകില്ലെന്നു കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചതോടെ ബഹളമായി. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവറാണ് കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസറില്‍ മദ്യപാനിയായത്. കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്. ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ സര്‍വീസിനു ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ഷിദീഷ് ബ്രെത്തലൈസറില്‍ കുടുങ്ങിയത്. രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. എന്നാല്‍ താന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ചതായും ഷിദീഷ് പറഞ്ഞെങ്കിലും ഡ്യൂട്ടി നിഷേധിച്ചു. മദ്യപിച്ചില്ലെന്നു തെളിയിക്കാന്‍ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായും പരാതിയുണ്ട്. ഇതോടെ സ്റ്റാന്‍ഡില്‍ ബഹളമായി. ഒടുവില്‍ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരില്‍ കാണാനും ഡ്രൈവര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍…

    Read More »
  • Crime

    വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ശിശുവിന്റെ മൃതദേഹം: കുറ്റം സമ്മതിച്ച് 16കാരി; പീഡനത്തിന് ഇരയെന്നു പൊലീസ്

    മുംബൈ: വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ചവറ്റുകുട്ടയില്‍ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്‌ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായത്. ഗര്‍ഭം അലസിയതോടെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ചൊവ്വാഴ്ച രാത്രി 10.30ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചതും. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് സംശയം തോന്നിയവരെ ചോദ്യം ചെയ്യുകയായിരുന്നു. അമ്മയും മകളും അസ്വസ്ഥരായി ശൗചാലയത്തിലേക്കു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇവര്‍ ശനിയാഴ്ച റാഞ്ചിയില്‍നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തും ഇരുവരും കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാല്‍ഘര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

    Read More »
  • Crime

    എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍; ഓടിച്ചിട്ട് പിടികൂടി പൊലീസ്

    തിരുവനന്തപുരം: 2.08 ഗ്രാം എംഡിഎംഎയുമായി കരമനയില്‍ യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസര്‍കോട് നിന്നു ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയ ജസീം ബസില്‍ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്‌ഐമാരായ സന്ദീപ്, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, ഷാഡോ എസ്‌ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തേ, യുവതിയുടെ പീഡന പരാതിയില്‍ ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റിലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ചാണ് പീഡനം നടന്നത്. കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി.

    Read More »
  • Crime

    വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി, അമ്മയും മകളും മരിച്ചു, 5 പേര്‍ക്ക് പരിക്ക്; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഇറങ്ങിയോടി

    തിരുവനന്തപുരം: വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടു മരണം. വര്‍ക്കല പേരേറ്റില്‍ രോഹിണി (53), മകള്‍ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ച ടോണി മദ്യലഹരിയിലായിരുന്നുവെന്നും അപകടം ഉണ്ടായതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും നാട്ടുകാര്‍ പറഞ്ഞു. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ ഇടിക്കുകയായിരുന്നു. രോഹിണി, അഖില എന്നിവരെ ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്. മരിച്ച അഖില ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥിയാണ്. അപകടത്തില്‍ പരിക്കേറ്റ രഞ്ജിത്ത് (35), ഉഷ (60) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Business

    റബര്‍ വിലയില്‍ കുതിപ്പ്, കിലോയ്ക്ക് 200ന് മുകളില്‍; കര്‍ഷകര്‍ക്ക് ആശ്വാസം

    കോട്ടയം: ദീര്‍ഘകാലയളവിന് ശേഷം റബറിന്റെ ആഭ്യന്തര വില രാജ്യാന്തര വിപണിയിലും മുകളിലെത്തി. ആര്‍.എസ്.എസ് നാലാം ഗ്രേഡിന് ബാങ്കോക്ക് വില കിലോക്ക് 206 രൂപയാണ് .ആഭ്യന്തര വില 207 രൂപയിലാണ്. കഴിഞ്ഞ ആഗസ്റ്റില്‍ 247 രൂപ വരെ ഉയര്‍ന്ന ഷീറ്റ് വില നാളുകളായി 180-190 രൂപയിലായിരുന്നു . 200 രൂപയിലെത്തുന്നതുവരെ ചരക്ക് വില്‍ക്കില്ലെന്നാണ് ഉത്പാദക സംഘങ്ങള്‍ തീരുമാനിച്ചത്. വേനല്‍ കടുത്തതോടെ ടാപ്പിംഗ് കുത്തനെ കുറഞ്ഞതാണ് നേട്ടമായത്. വില ഇനിയും കൂടിയേക്കും ടയര്‍ കമ്പനികളുടെ ആവശ്യകത വര്‍ദ്ധിച്ചതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ഇറക്കുമതി ചെലവ് കൂടുന്നതിനാല്‍ വന്‍കിട കമ്പനികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നു. സീസണ്‍ അവസാനിച്ചതോടെ റബര്‍ സ്റ്റോക്ക് ചെയ്യാന്‍ കമ്പനികള്‍ തയ്യാറായാല്‍ വില ഇനിയും ഉയരും. ആഗോള വില ചൈന – 201 രൂപ ടോക്കിയോ -194 രൂപ ബാങ്കോക്ക് -206 രൂപ കുരുമുളക് ഉപഭോഗം കൂടുന്നു സാന്ദ്രത കൂടുതലുള്ള ഹൈറേഞ്ച് കുരുമുളക് വാങ്ങാന്‍ മറ്റു സംസ്ഥാനങ്ങളിലെ സത്ത് നിര്‍മ്മാണ…

    Read More »
  • Kerala

    സമരം കടുപ്പിച്ച് ആശമാര്‍; അന്‍പതാം ദിനത്തില്‍ മുടി മുറിച്ച് പ്രതിഷേധം

    തിരുവനന്തപുരം: വേതന വര്‍ധനവുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ നടത്തുന്ന രാപകല്‍ സമരം അന്‍പതാം ദിനത്തില്‍. സമരത്തിന്റെ അടുത്തഘട്ടത്തില്‍ ഇന്ന് ആശമാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും. നിരാഹാരവും വിവാദങ്ങളും അധിക്ഷേപ പരാമര്‍ശവും ഒക്കെയായി സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. 50 ദിവസം അടിപതറാതെ ഒരു സമരവുമായി മുന്നോട്ട് പോവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇവിടെ തിരുവനന്തപുരത്ത് രാവെന്നോ പകലെന്നോ ഇല്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ അന്‍പത് ദിവസമായി അവരുണ്ട്.. ആശാ വര്‍ക്കര്‍മാര്‍. ഓണറേറിയം 21,000 രൂപയാക്കുക, പിരിഞ്ഞുപോകുമ്പോള്‍ 5 ലക്ഷം രൂപ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 മുതല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആശമാര്‍ സമരമിരിക്കുന്നത്. പിന്നാലെ മന്ത്രി വീണ ജോര്‍ജ് ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടു. മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പോളിന്‍ ഷീറ്റ് പൊലീസ് അഴിപ്പിച്ചതോടെ സമരം കൂടുതല്‍ ശ്രദ്ധ നേടി. പിന്നാലെ പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ബിജെപി…

    Read More »
  • Crime

    മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്

    തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. എടപ്പാള്‍ സ്വദേശിയായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ…

    Read More »
  • Kerala

    ജാതി തിരിച്ചുള്ള എതിരേല്‍പ്പ് ഒഴിവാക്കി; വൈക്കം ക്ഷേത്രത്തില്‍ എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാം

    കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ എതിരേല്‍പ്പിന്, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാനുള്ള സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വൈക്കം സത്യാഗ്രഹം നടന്നിട്ട് നൂറുവര്‍ഷം പിന്നിടുന്ന വേളയില്‍, ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേല്‍പ്പ് ചടങ്ങിന്, കോടി അര്‍ച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്കൊപ്പം, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാം. വടക്കുപുറത്തു പാട്ട് തുടങ്ങുന്ന ഏപ്രില്‍ രണ്ടുമുതല്‍ വടക്കേനടയിലെ കൊച്ചാലുംചുവട് സന്നിധിയില്‍നിന്നും കൊടുങ്ങല്ലൂരമ്മയെ, കുത്തുവിളക്കുമായി സ്ത്രീകള്‍ ക്ഷേത്രത്തിലേക്കാനയിക്കും. കഴിഞ്ഞ തവണവരെ ഈ എതിരേല്‍പ്പ് വിവിധ സമുദായ സംഘടനകള്‍ വെവ്വേറെയാണ് നടത്തിയിരുന്നത്. ഇതിനായി എത്തുന്ന ഭക്തര്‍ കുത്തുവിളക്കുകൂടി ഒപ്പം കരുതണം. സ്ഥലപരിമിതിയുള്ളതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലീസിന്റേയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. ജാതിതിരിച്ചുള്ള എതിരേല്‍പ്പുകള്‍ ഒഴിവാക്കി എല്ലാവരും ചേര്‍ന്ന് ദേശ എതിരേല്‍പ്പ് നടത്താന്‍ വടക്കുപുറത്തുപാട്ട് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി…

    Read More »
  • Movie

    എന്നാലുമെന്റെ മേജറേ! മോഹന്‍ലാലിന് അറിയാത്ത ഒന്നും എമ്പുരാനില്‍ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു; തുറന്നടിച്ച് മല്ലിക സുകുമാരന്‍

    ‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരന്‍. എമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിരാജിനെ വിമര്‍ശിച്ച സംവിധായകന്‍ മേജര്‍ രവിക്കും മല്ലിക സുകുമാരന്‍ മറുപടി നല്‍കുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്നും പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജര്‍ രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് അറിയില്ലെന്നും മല്ലിക തുറന്നടിച്ചു. മല്ലിക സുകുമാരന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; ‘എമ്പുരാന്‍’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ എന്റെ മകന്‍ പൃഥ്വിരാജാണ് എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ട എന്ന നിലപാടിലായിരുന്നു ഞാന്‍. എന്നാല്‍ എമ്പുരാന്‍ എടുത്തതിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ്…

    Read More »
  • Breaking News

    പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; സേവ് ലക്ഷദ്വീപ് കാമ്പെയ്‌നില്‍ പ്രവര്‍ത്തിച്ചു; ഇന്ദ്രജിത്തും സഹായിച്ചു; മുനമ്പം വഖഫ് വിഷയത്തില്‍ ഇവര്‍ക്കു മൗനം: വീണ്ടും രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍

    ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്‍റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിന്‍റെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്. കഴിഞ്ഞ ദിവസവും എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു. രാജ്യത്തിന്‍റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് പൃഥ്വിരാജ്…

    Read More »
Back to top button
error: