Month: March 2025

  • Crime

    വാടക വീട്ടില്‍ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങി; തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

    കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച്ച രാത്രി കല്യാശേരിയിലെ വാടക വീട്ടില്‍ നിന്നും വിജിലന്‍സ് സംഘം സുരേഷിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് പടക്ക കടയുടെ ഉടമ ലൈസന്‍സ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കി ലൈസന്‍സ് പുതുക്കേണ്ടെന്ന് മറുപടി നല്‍കിയ കടയുടമ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും തഹസില്‍ദാരുമായി ബന്ധപ്പെടുകയും പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 8.30ന് ശേഷം കല്യാശ്ശേരിയിലെ വീട്ടില്‍ പണം എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കടയുടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം കൈമാറി. രാത്രി ഒന്‍പതു മണിയോടെയാണ് വിജിലന്‍സ് സംഘം സുരേഷ് ചന്ദ്രബോസിനെ വീട്ടിലെത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ്…

    Read More »
  • Breaking News

    എംപുരാനിലെ വിവാദ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിന് എതിരേ സൈബര്‍ ആക്രമണം; അഭിഭാഷകന്റെ പരാതിയില്‍ ഉടന്‍ നടപടിക്കു ഡിജിപി

    തിരുവനന്തപുരം: എംപുരാനിലെ വിവാദ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിനെതിരേ ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നു ഡിജിപി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്റെ നടപടിക്കു പിന്നാലെയാണു ഡിജിപിയുടെ പ്രതികരണം. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടാന്‍ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രം?ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുക. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ…

    Read More »
  • Crime

    നാദാപുരത്ത് പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍

    കോഴിക്കോട്: നാദാപുരം കടമേരിയില്‍ പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി പിടിയില്‍. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്. ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തതപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു. അധ്യാപകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാള കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.  

    Read More »
  • Kerala

    ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

    കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇരുചക്രവാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ കരിവെള്ളൂര്‍ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. രാവിലെ 9.30ന് ആയിരുന്നു അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിര്‍മാണത്തില്‍ അപാകത ആരോപിക്കപ്പെടുന്ന ഇവിടെ പൂര്‍ണമായി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നാണ് ആരോപണം. പാലത്തിനു മുകളിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ 10ല്‍ ഏറെ ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

    Read More »
  • Kerala

    നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കില്ല,? ഫോണ്‍കാള്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം

    ന്യൂഡല്‍ഹി: യെമന്‍ പൗരനെ വധിച്ച കേസില്‍ യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ഫോണ്‍കാള്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതര്‍ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ഫോണ്‍കാള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയിച്ചെന്ന നിമിഷ പ്രിയയുടെ സന്ദേശമാണ് പുറത്തുവന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപ്പാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല, യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സാമുവലും പറഞ്ഞിരുന്നു. 2017ല്‍ യെമന്‍ പൗരനായ തലാല്‍…

    Read More »
  • LIFE

    15 വര്‍ഷം നീണ്ട പ്രണയം, ബാല്യകാല സുഹൃത്ത് ഇനി ജീവിത പങ്കാളി; വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിനയ

    തെന്നിന്ത്യന്‍ താരം അഭിനയ വിവാഹിതയാകുന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബാല്യകാല സുഹൃത്താണ് പ്രതിശ്രുത വരനെന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും ആരാണ് ആള്‍ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. വിവാഹ നിശ്ചയ മോതിരമണിഞ്ഞ ഇരുവരുടെയും കൈകകളുടെ ചിത്രമാണ് അഭിനയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം, വെഗേശന കാര്‍ത്തിക് (സണ്ണി വര്‍മ്മ) എന്നാണ് വരന്റെ പേര്. ഇരുവരും ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രവും താരം പങ്കുവച്ചു. പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വിവാഹം ഉണ്ടാകും. മാര്‍ച്ച് 9നായിരുന്നു വിവാഹ നിശ്ചയം. കേള്‍വിയും സംസാരശേഷിയുമില്ലാതെ, കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെണ്‍കുട്ടിയാണ് അഭിനയ. 17 വര്‍ഷമായി സിനിമയില്‍ സജീവമായി അഭിനയ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി 50ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2009ല്‍ പുറത്തിറങ്ങിയ നാടോടികള്‍ ആണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടണ്‍ സണ്‍ ഒഫ്…

    Read More »
  • Crime

    ഭക്ഷണം കഴിക്കാന്‍പോലും പണമുണ്ടായില്ല, ഐബി ഉദ്യോഗസ്ഥയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്ക്; സുഹൃത്ത് ഒളിവില്‍

    പത്തനംതിട്ട: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സുകാന്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അതിനിടെ, കോന്നി പൂഴിക്കാട് മേഘയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തുവന്നു. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന്, ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായി മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിന് രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണ് പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറയുന്നു. മേഘ ട്രെയിനിന് മുന്നില്‍ ചാടുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നത്…

    Read More »
  • Kerala

    RSSനു മുന്നിൽ അടിയറവ്: ‘എമ്പുരാ’ൻ്റെ ഹൃദയം മുറിച്ചു മാറ്റും: ബാബ ബജ്റംഗിയും നരോദ പാട്യ കൂട്ടക്കൊലയും ഗുജറാത്ത് കലാപത്തിൻ്റെ ഭീകരതയും ഒഴിവാക്കിയാൽ പിന്നെ എന്ത് ‘എമ്പുരാൻ’

         സമകാലിക രാഷ്ട്രീയ വിഷയങ്ങളിലേക്കും ചരിത്രപരമായ യാഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ‘എമ്പുരാ’നിലെ വിവാദ രംഗങ്ങൾ  ഒഴിവാക്കുന്നു. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും ചില രംഗങ്ങൾ ഒഴിവാക്കിയുമാണ് ചിത്രം ഇനി  തീയേറ്ററുകളിലെത്തുക. 27 മിനിറ്റോളം സിനിമയിൽ നിന്ന്  മുറിച്ചു മാറ്റുമത്രേ. 17ലേറെ രംഗങ്ങൾ എഡിറ്റു ചെയ്തു നീക്കുമ്പോൾ സിനിമയുടെ ഹൃദയം തന്നെ അറുത്തു മാറ്റുന്നതിനു തുല്യമായിരിക്കും. ഒരു സാധാരണ വാണിജ്യ സിനിമ എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചലച്ചിത്ര ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകയും ചെയ്യുന്നു ‘എമ്പുരാൻ.’ മോഹൻലാലിൻ്റെ അബ്രാം ഖുറേഷിയുടെ വിശ്വസ്തനാണ് പൃഥ്വിരാജ് ജീവൻ പകർന്ന സായിദ് മസൂദി. ഗുജറാത്ത് കലാപത്തിൽ അനാഥനായ സായിദിൻ്റെ കഥ, അഭിമന്യു സിംഗിൻ്റെ ബൽരാജ് എന്ന വില്ലൻ കഥാപാത്രവുമായി ഇഴചേർന്നു  കിടക്കുന്നു. ഹൃദയസ്പർശിയായ വൈകാരികതയിലൂടെയാണ് ഈ ഭാഗം മുന്നോട്ട്  പോകുന്നത്. സിനിമയിലെ പ്രധാന രംഗത്ത്, ബൽരാജിൻ്റെ കൂട്ടാളികൾ ഗർഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്ന രംഗം കാണിക്കുന്നു. ഈ ദൃശ്യം, 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ…

    Read More »
  • Kerala

    എമ്പുരാന്‍ റീ എഡിറ്റിങ്ങില്‍ തീരുമാനമായില്ല; നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയില്ല

    കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാതാക്കള്‍ റീ എഡിറ്റിങ്ങ് ആവശ്യം അറിയിക്കേണ്ടത്. എന്നാല്‍ ഇതുവരേയും സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ല. റീ എഡിറ്റിങ്ങ് ആവശ്യമാണെങ്കില്‍ വോളണ്ടറി മോഡിഫിക്കേഷന്‍ എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്ളത്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന നിര്‍മാതാക്കളുടെ അപേക്ഷയിലാണ് വോളണ്ടറി മോഡിഫിക്കേഷന്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുക. അപേക്ഷ ലഭിക്കുന്ന പക്ഷം സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കണ്ട ശേഷമാകും ചിത്രത്തിന്റെ പുതിയ പതിപ്പ് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് 27-നാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ റിലീസിനെത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തീപിടിക്കുന്നത്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ നിര്‍മാതാക്കള്‍ സമീപിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം…

    Read More »
  • Kerala

    സൈനിക് സ്‌കൂളില്‍നിന്നു കാണാതായ വിദ്യാര്‍ഥി എവിടെ? ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം

    കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളില്‍നിന്നു കാണാതായ സന്‍സ്‌കര്‍ കുമാര്‍(13) എന്ന ബിഹാര്‍ മകത്പുര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം. കാണാതാകുന്നതിനു മുന്‍പ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ഫോണില്‍നിന്ന് സന്‍സ്‌കര്‍ ആരുമായോ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. സ്‌കൂള്‍ അവധി ആരംഭിച്ചോ എന്ന ചോദ്യങ്ങള്‍ക്ക് ‘ഇല്ലെന്നും’ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വാര്‍ഡന്റെ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നതെന്നും സന്‍സ്‌കര്‍ മറുപടി പറഞ്ഞിരുന്നതായുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാണാതാകുന്നതിനു തലേദിവസം ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് സന്‍സ്‌കറിനെത്തേടി കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുള്ള സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ ഫോണ്‍ ലഭിക്കുകയും ഇന്‍സ്റ്റഗ്രാം ചാറ്റിനുള്ള അവസരം ഒരുങ്ങുകയും ചെയ്തത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് സുകാന്തിന്റെ പിതാവ് ആരോപിച്ചു. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച കാണാതായ സന്‍സ്‌കറിന് വേണ്ടിയുള്ള തിരച്ചിലിനിടയില്‍ കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ മാര്‍ച്ച് 24ന്…

    Read More »
Back to top button
error: