‘ഇന്ദ്രന്‍സ് ഇന്ന് ഒരു ദിവസത്തേക്ക് വാങ്ങുന്നത്; ചെമ്പന്‍ ഇത്രയും ചോദിക്കരുത്, ജോജു ജോര്‍ജിന് ഒരു കോടി!’

താരങ്ങളുടെ പ്രതിഫലമാണ് കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേര്‍സ് അസോയിയേഷന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്നാണ്. എന്നാല്‍ അമ്മ സംഘടനയിലെ അംഗങ്ങളുള്‍പ്പെടെ ഈ വാദത്തെ അംഗീകരിക്കുന്നില്ല. മാര്‍ക്കറ്റ് മൂല്യമുള്ളവര്‍ പ്രതിഫലം കൂട്ടുന്നതില്‍ എന്താണ് തെറ്റെന്നാണ് പലരുടെയും ചോദ്യം.
എന്നാല്‍, വാങ്ങുന്ന പ്രതിഫലത്തിനനുസരിച്ചുള്ള സാമ്പത്തിക നേട്ടം ഈ അഭിനേതാക്കളുടെ സിനിമയ്ക്കുണ്ടാകുന്നില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വാദിക്കുന്നു. ഇപ്പോഴിതാ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ മാനേജര്‍ മണക്കാട് രമേശ്. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാകില്ലെന്നും സംഘടനകള്‍ക്ക് ഇതില്‍ നിയന്ത്രണം കൊണ്ട് വരാന്‍ കഴിയില്ലെന്നും മണക്കാട് രമേശ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ശമ്പളം താരങ്ങള്‍ വാങ്ങിക്കും. ഇവര്‍ (പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍) പറയുന്നത് നടക്കില്ല. ശമ്പളം നിശ്ചയിച്ചാല്‍ ആരും അഭിനയിക്കാന്‍ വരില്ല. ഇന്ദ്രന്‍സിനൊക്കെ ഞാന്‍ കൊടുക്കുന്ന സമയത്ത് ഒരു പടത്തിന് പതിനായിരമോ പതിനഞ്ചായിരമേ ഉള്ളൂ. ഇന്ന് ഒരു ദിവസത്തേക്കൊക്കെ അദ്ദേഹം വാങ്ങിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇന്ന് നടന്‍മാരുടെ ശമ്പളം കൂടുതലാണെന്ന് തോന്നുന്നുണ്ട്. പത്ത് ലക്ഷമൊക്കെയാണ് ഓരോരുത്തര്‍ ചോദിക്കുന്നത്.
ചെമ്പന്‍ വിനോദൊക്കെ ചോദിക്കുന്നത് 15 ലക്ഷമാണ്. ബിജു മേനോന്‍ ചോദിച്ചാലും കുഴപ്പമില്ല. പത്തോ ഇരുപതോ ലക്ഷം രൂപ കൊടുക്കാം. പടം വിറ്റാല്‍ പൈസ കിട്ടും. പടം ഓടും. ചെമ്പന്‍ വിനോദിന്റെ സിനിമയ്ക്ക് എന്ത് കിട്ടാനാണ്. ജോജു ജോര്‍ജിന് ഒരു കോടി രൂപയാണ് ഇപ്പോള്‍ പ്രതിഫലം. ആര്‍ട്ടിസ്റ്റിന്റെ ശമ്പളം സംഘടന വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ പറ്റില്ല.
ഒപ്പം പ്രവര്‍ത്തിച്ചവരില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ ജഗതി ശ്രീകുമാറാണെന്ന് മണക്കാട് പറയുന്നു. എപ്പോള്‍ ചോദിച്ചാലും ഡേറ്റ് തരും. കറക്ടായി വന്ന് അഭിനയിക്കും. ഏറ്റവും നല്ല നടന്‍ ജഗതി ശ്രീകുമാറാണ്. ഒരു ടെന്‍ഷനും തരില്ല. എന്തോ ഭാഗ്യക്കേട് കൊണ്ടാണ് നടന്‍ അപകടത്തില്‍ പരിക്ക് പറ്റി കിടപ്പിലായതെന്നും മണക്കാട് രമേശ് പറയുന്നു. ട്വിങ്കിള്‍ ട്വിങ്കില്‍ ലിസ്റ്റില്‍ സ്റ്റാര്‍ എന്ന സിനിമയുടെ ഷൂട്ട് ഹൈദരാബാദിലായിരുന്നു. 65 ദിവസം ഞാന്‍ അതില്‍ മാനേജരായി വര്‍ക്ക് ചെയ്തു. കോടികളാണ് ചെലവായതെന്നും മണക്കാട് രമേശ് പറയുന്നുണ്ട്.
നിരവധി സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജരായി മണക്കാട് രമേശ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച നടന്‍ അന്തരിച്ച മുരളിയാണെന്ന് മണക്കാട് രമേശ് പറയുന്നുണ്ട്. കൃത്യമായി ഷൂട്ടിന് വരാതിരിക്കുക, വന്നാല്‍ ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മുരളി കാരണമുണ്ടായിട്ടുണ്ടെന്ന് മണക്കാട് രമേശ് പറയുന്നു. മുരളിയുടെ മദ്യപാനത്തെക്കുറിച്ചും ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ തീരുമാനം. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കുക, ജിഎസ്ടിക്ക് പുറമെയുള്ള വിദേശ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രൊഡ്യൂേസര്‍സ് അസോസിയേഷന്‍ ഉന്നയിക്കുന്നത്. 100 കോചി ക്ലബില്‍ കയറി എന്ന അവകാശ വാദത്തിനപ്പുറം ഈ സിനിമകള്‍ നിര്‍മാതാവിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നില്ല. നിര്‍മാതാക്കളെ കാഷ്വര്‍ ആയി മാത്രമാണ് ഇന്ന് കാണുന്നതെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പറയുന്നു.