Month: March 2025
-
Crime
400 കോടിയുടെ തട്ടിപ്പ്, പ്രവാസിമലയാളികളില്‍നിന്ന് മാത്രം 200 കോടി! പോലീസ് തിരയുന്ന ‘തൃശൂക്കാരന്‍’ യു.എ.ഇ. ജയിലില്‍
ഷാര്‍ജ/ വയനാട്: സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെന്‍ട്രല്‍ ജയിലില്‍. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അല്‍ ഐന്‍ ജയിലില്‍ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസില്‍ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ കെന്‍സ ഹോള്‍ഡിങ്, കെന്‍സ വെല്‍നസ് ഉടമയാണ് ഷിഹാബ് ഷാ. അര്‍മാനി ക്ലിനിക്, അര്‍മാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാള്‍ ഒട്ടേറെ പേരില്‍നിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകള്‍, റിസോര്‍ട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോര്‍ജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളേയും ഇയാള്‍ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഫെബ്രുവര്‍ 17-ന് ഷാര്‍ജയില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അബുദാബിക്ക് കൈമാറുകയായിരുന്നു. നിലവില്‍ അബുദാബിയിലെ അല്‍ ഐന്‍ സെന്‍ട്രല്‍ ജയിലിലാണ് ഷിഹാബ് ഷാ കഴിയുന്നതെന്നാണ് വിവരം. യു.എ.ഇയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » -
Crime
ഇല്ലാതായത് ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി; കലവൂരില്‍ യുവാവിനെ ഇടിച്ച വാഹനം 10 ദിവസത്തിനു ശേഷം കണ്ടെത്തി; കണ്ണൂര്‍കാരന്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: കലവൂരില്‍ സൈക്കിളില്‍ പോയ യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനം 10 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. അപകടം പുലര്‍ച്ചെയായിരുന്നതിനാല്‍ സമയത്ത് സ്ഥിരമായി വരുന്ന വാഹനങ്ങള്‍, അപകടം നടന്ന സമയം കടന്നുപോയ വാഹനങ്ങള്‍, വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചും പലരെയും ചോദ്യം ചെയ്തുമാണ് മണ്ണഞ്ചേരി പൊലീസ് വാഹനം കണ്ടെത്തിയത്. പാല്‍ വിതരണം നടത്തുന്ന കളമശേരിയിലെ ഏജന്‍സിയുടെ വാഹനവും ഡ്രൈവര്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്ത് മോവച്ചേരിയില്‍ റഷീദാ മന്‍സിലില്‍ മുഹമ്മദ് ഫര്‍സീനെയുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയപാതയില്‍ കലവൂര്‍ ജംക്ഷന് വടക്ക് കഴിഞ്ഞ 7ന് പുലര്‍ച്ചെയാണ് അജ്ഞാത വാഹനം ഇടിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് 20 ാം വാര്‍ഡ് പീടികപറമ്പില്‍ ആര്‍.രതീഷ്(43) മരിച്ചത്. പുന്നപ്ര മില്‍മയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രതീഷ് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഭാര്യയും സ്‌കൂള്‍ കുട്ടികളായ 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്. അപകടം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ സ്ഥലങ്ങളിലെ സിസിടിവി…
Read More » -
Kerala
ലഹരിയും മൊബൈൽ ഫോണും: യുവതലമുറയെ കാർന്നുതിന്നുന്ന ഈ 2 മഹാവിപത്തുകളും അക്രമവാസന സൃഷ്ടിക്കുന്നു
മൊബൈൽ ഫോൺ ഉപയോഗം വിലക്കിയ കട്ടപ്പനക്കാരനായ 14 കാരൻ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച വാർത്തയും കേട്ടുകൊണ്ടാണ് ഇന്നത്തെ പ്രഭാതം മിഴി തുറന്നത്. ഇന്ന് യുവതലമുറ നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളിൽ ഒന്നാണ് മൊബൈൽ ഫോൺ അടിമത്തം. മറ്റൊന്ന് ലഹരി അടിമത്തം. ലഹരിയിൽ യുവത്വം പുണ്ടു വിളയാടുന്ന കഥകളാണ് ദിവസവും കേൾക്കുന്നത്. ഇവ രണ്ടും വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എങ്കിലും, ഇവ തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ലഹരി അടിമത്തം: ലഹരി അടിമത്തം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ലഹരി ഉപയോഗം തലച്ചോറിൻ്റെ പ്രവർത്തനത്തെ മാറ്റിമറിക്കുകയും, വ്യക്തിക്ക് ലഹരിയില്ലാതെ സാധാരണ ജീവിതം നയിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ❖ ശാരീരിക പ്രത്യാഘാതങ്ങൾ: ലഹരി ഉപയോഗം ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. ഇത് മാരകമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. ❖ മാനസിക പ്രത്യാഘാതങ്ങൾ: ലഹരി ഉപയോഗം വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ…
Read More » -
Crime
പൈശാചികം: നാവികസേനാ ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് 15 തുണ്ടങ്ങളാക്കി വെട്ടിനുറുക്കി വീപ്പയിൽ ഒളിപ്പിച്ച് സിമന്റിട്ട് മൂടി
ഉത്തർപ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിൽ സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. സൗരഭ് കുമാര്‍ എന്ന 29 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ കൊടുംക്രൂരത ചെയ്ത ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി. ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് മാർച്ച് നാലാം തീയതി സൗരഭിന് ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകി. സൗരഭ് അബോധാവസ്ഥയിലായ ശേഷം, ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഒരു വലിയ വീപ്പയ്ക്കുള്ളിൽ ഇടുകയും, ദുർഗന്ധം ഉണ്ടാകാതിരിക്കാനും ശരീരം പുറത്തുവരാതിരിക്കാനും സിമന്റ് ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. കൊലപാതകം നടത്തിയിട്ട് മകൾ പിഹുവിനെ മാതാവിനെ ഏൽപ്പിച്ച ശേഷം മുസ്കാൻ കാമുകനൊപ്പം വിനോദയാത്ര പോയി. യാതൊരു സംശയത്തിനും ഇടവരാതിരിക്കാനാണ് മുസ്കാനും സാഹിലും ചേർന്ന് സൗരഭിന്റെ മൊബൈൽ ഫോണുമായി മണാലിയിലേക്ക് യാത്ര ചെയ്തത്. അവിടെയെത്തിയ ശേഷം സൗരഭിന്റെ സോഷ്യൽ…
Read More » -
Kerala
ബാലരാമപുരത്തു നിന്ന് വിഴിഞ്ഞത്തേയ്ക്ക് ഭൂഗർഭ റെയിൽപാത: ദൂരം 10.7 കിലോമീറ്റർ, 9.43 ടണലിലൂടെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭായോഗം അനുമതി നൽകി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടി(ഡപിആർ) നാണ് അനുമതി നൽകിയത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് വിഴിഞ്ഞം ഭൂഗർഭ റെയിൽപാത. 5.526 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ 198 കോടി രൂപ ഉൾപ്പെടെ പദ്ധതിക്കായി1482.92 കോടിയാണ് ചെലവ് കണക്കാക്കുന്നത്. റെയില്‍ പാത 2028 ഡിസംബറിന് മുമ്പ് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. വിഴിഞ്ഞം ഭൂഗർഭ റെയിൽ പാതയ്ക്കായി ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നു. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം 2022 മാർച്ചിൽ തന്നെ ലഭിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്.…
Read More » -
Crime
ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകൾ: ആദ്യം മറ്റൊരു നിക്കാഹ്, ശേഷം യാസിറിനൊപ്പം ഇറങ്ങിവന്ന യുവതി ഒടുവിൽ ഭർത്താവിൻ്റെ കൊലക്കത്തിയിൽ പിടഞ്ഞു മരിച്ചു
ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബിലയുടെ ശരീരത്തിലാകെ 11 മുറിവുകൾ. ഭര്‍ത്താവ് യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് ചൊവ്വാഴ്ച സന്ധ്യക്കാണ്. ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരേയും യാസിര്‍ ആക്രമിച്ചു. അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചികിത്സയിലുള്ള ഹസീന അപകടനില പിന്നിട്ടു. മദ്യ- രാസലഹരിയിൽ ഉണ്മത്തരായി അച്ഛനമ്മമാരെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തുന്ന എണ്ണമറ്റ സംഭവങ്ങളാണ് പ്രതിദിനം കേരളത്തിൽ അരങ്ങേറുന്നത്. രാസലഹരിയിൽ താമരശ്ശേരിയിൽ ആഷിഖ് എന്ന യുവാവ് സ്വന്തം ഉമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കത്തിൽ നിന്നും നാട് കരകയറുന്നതിനു മുമ്പാണ് ആഷിഖിൻ്റെ അടുത്ത സുഹൃത്തായ യാസിർ മൂന്നു വയസുകാരി മകളുടെ മുന്നിൽ വച്ച് ഭാര്യയെ കൊല ചെയ്തത്. അയാൾ ഈ ക്രൂരകൃത്യം ചെയ്തത് ലഹരി ഉപയോഗിച്ച ശേഷമാണത്രേ. യാസിറും ഷിബിലയും മുമ്പ് പ്രണയത്തിലായിരുന്നു. ആദ്യം മുതലേ ഈ പ്രണയബന്ധത്തെ ഇരു വീട്ടുകാരും എതിർത്തിരുന്നു. മാത്രമല്ല ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് കഴിപ്പിക്കുകയും ചെയ്തു. പക്ഷേ ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോയി വിവാഹം റജിസ്റ്റർ ചെയ്തു. അയൽവാസികളായിരുന്നു യാസിറും…
Read More » -
LIFE
ഒന്നല്ല, പക്രുവിന്റെ പേരിലുള്ളത് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍!
പ്രേം നസീറിന് ശേഷം മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് നേടിയ മലയാളി നടനാണ് ഗിന്നസ് പക്രു എന്ന അജയ്കുമാര്‍. 2005 ല്‍ ‘അത്ഭുത ദ്ദീപ്’ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതിനാണ് അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. ഒരു മുഴുനീള സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ലോകത്തിലെ ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍, ഇതോടൊപ്പം അദ്ദേഹത്തിന് രണ്ട് ഗിന്നസ് റെക്കോര്‍ഡുകളും ഉണ്ട്. 2013ല്‍ ഗിന്നസ് പക്രു ‘കുട്ടിയും കോലും’ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകന്‍ എന്ന റെക്കോര്‍ഡും 2019 ല്‍ ‘ഫാന്‍സി ഡ്രസ്സ്’ എന്ന മലയാള സിനിമ നിര്‍മ്മിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മാതാവ് എന്ന ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി. അതുമാത്രമല്ല കുട്ടിയും കോലും, ഫാന്‍സി ഡ്രസ്സ് എന്ന രണ്ട് സിനിമകളുടെയും കഥ എഴുതിയതും പക്രുവാണ്. കോട്ടയം സ്വദേശിയായ പക്രുവിന്റെ യഥാര്‍ഥ പേര് അജയ് കുമാര്‍ എന്നാണ്.…
Read More » -
Crime
‘ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിപ്പോയ കുട്ടി; കല്യാണത്തിന് മുന്‍പുതന്നെ യാസിറിന്റെ ലഹരി ഉപയോഗം അറിയാമായിരുന്നു, ദാമ്പത്യത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍’
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബിലയ്ക്ക് ഭര്‍ത്താവ് യാസിറിന്റെ ലഹരി ഉപയോഗം വിവാഹത്തിന് മുന്‍പുതന്നെ അറിയാമായിരുന്നുവെന്ന് വിവരം. യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് വകവയ്ക്കാതെയാണ് ഷിബില യാസിറിനെ വിവാഹം ചെയ്തത്. 2020ലായിരുന്നു വിവാഹം. ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്. അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു. അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്. ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു’ -നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് താമരശേരിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയാണ് (21) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് ഇയാള്‍ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും…
Read More » -
Crime
മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു; യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു, വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് ഉറപ്പിച്ചു
ലഖ്‌നൗ: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്. 2016ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കന്‍ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍, മുസ്‌കന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.…
Read More » -
Movie
അമ്മയെ നോക്കാനെത്തുന്ന മകന്‍ ഒടുവില്‍ ശത്രുവാകുന്നു… വൈകാരികതയുടെ മദര്‍ മേരി പൂര്‍ത്തിയായി
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ‘മദര്‍ മേരി’ വയനാട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോള്‍ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്‌സില്‍ തുടങ്ങി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ലാലി പി.എമ്മാണ്. കൂടാതെ നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂര്‍, സീന കാതറിന്‍, പ്രസന്ന, അന്‍സില്‍ എന്നിവര്‍ക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആര്‍ വാടിക്കലാണ്. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്ത ഗള്‍ഫ് റിട്ടേണ്‍സ്, ഒരു നാടന്‍ മുല്ലപ്പു വിപ്‌ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആര്‍ വാടിക്കല്‍. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന അമ്മ ഒറ്റപ്പെട്ടതോടെ, സ്വന്തം ഭാര്യ ഉപേക്ഷിക്കപ്പെട്ട മകന്‍…
Read More »