MovieNEWS

അമ്മയെ നോക്കാനെത്തുന്ന മകന്‍ ഒടുവില്‍ ശത്രുവാകുന്നു… വൈകാരികതയുടെ മദര്‍ മേരി പൂര്‍ത്തിയായി

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ‘മദര്‍ മേരി’ വയനാട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോള്‍ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്‌സില്‍ തുടങ്ങി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ലാലി പി.എമ്മാണ്. കൂടാതെ നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂര്‍, സീന കാതറിന്‍, പ്രസന്ന, അന്‍സില്‍ എന്നിവര്‍ക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രം രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആര്‍ വാടിക്കലാണ്. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്ത ഗള്‍ഫ് റിട്ടേണ്‍സ്, ഒരു നാടന്‍ മുല്ലപ്പു വിപ്‌ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആര്‍ വാടിക്കല്‍.

Signature-ad

ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന അമ്മ ഒറ്റപ്പെട്ടതോടെ, സ്വന്തം ഭാര്യ ഉപേക്ഷിക്കപ്പെട്ട മകന്‍ ജയിംസ്, തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാനായി അമേരിക്കയിലെ ഉയര്‍ന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുന്നു. സംരക്ഷണമേറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. ഹൃദയഹാരിയായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കടക്കുമ്പോള്‍, ഈ സങ്കീര്‍ണ്ണത എങ്ങനെ മറി കടക്കുമെന്നതാണ് ചിത്രത്തിന്റെ തുടര്‍ സഞ്ചാരത്തിലെ കാതലായ വിഷയം.

ബാനര്‍ – മഷ്‌റൂം വിഷ്വല്‍ മീഡിയ, നിര്‍മ്മാണം – ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍, രചന- സംവിധാനം -എ.ആര്‍ വാടിക്കല്‍, ഛായാഗ്രഹണം -സുരേഷ് റെഡ് വണ്‍, എഡിറ്റിംഗ്- ജര്‍ഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം – സലാം വീരോളി, ഗാനങ്ങള്‍ – ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം – സന്തോഷ്‌കുമാര്‍, കല – ലാലു തൃക്കുളം, കോസ്റ്റ്യും – നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം – എയര്‍പോര്‍ട്ട് ബാബു, സ്‌പോട്ട് എഡിറ്റര്‍- ജയ്ഫാല്‍, അസ്സോസിയേറ്റ് ഡയര്‍ക്ടേഴ്‌സ് – എം രമേഷ്‌കുമാര്‍, സി.ടി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷൗക്കത്ത് വണ്ടൂര്‍, സ്റ്റില്‍സ് – പ്രശാന്ത് കല്‍പ്പറ്റ, പിആര്‍ഒ – അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: