Month: March 2025
-
LIFE
തയ്ച്ച് കിട്ടുന്ന പണം മിച്ചംപിടിച്ചു, തയ്യാറെടുപ്പിന് യുട്യൂബ് ടിപ്സ്; ഇത് വാസന്തിയുടെ വൈറല്‍ യാത്ര
‘സമ്പാദിക്കുക, പറ്റുന്നത്ര യാത്ര ചെയ്യുക..ലോകം കാണുക’ 59-ാം വയസ്സില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കണ്ണൂരിലെ വാസന്തിക്ക് പറയാനുള്ളത് അതുമാത്രമാണ്. പ്രായമോ, ആരോഗ്യ അവശതകളോ, പണമോ ഒന്നും വാസന്തി ചെറുവീട്ടിലിന്റെ സ്വപ്നങ്ങള്‍ക്ക് വിഘാതമായില്ല. തയ്യല്‍ ജോലി ചെയ്യുന്ന വാസന്തി വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചു സ്വരുക്കൂട്ടിയാണ് എവറസ്റ്റിലേക്ക് യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് വാസന്തി എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് നടന്നുകയറിയത്. എട്ടുദിവസം നീണ്ട ട്രക്കിങ്ങിനൊടുവില്‍ ഉച്ചയോടെ ബേസ് ക്യാമ്പിലെത്തി. ‘വലിയ കല്ലും പാറയും എങ്ങനെയാണ് ഏന്തിവലിഞ്ഞ് കയറിയതെന്ന് അറിയില്ല. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ബോധമുള്ളതിനാല്‍ തിടുക്കം കാണിച്ചില്ല. പതുക്കെ പതുക്കെ കയറുകയായിരുന്നു’-വാസന്തി ഓര്‍ക്കുന്നു. യൂട്യൂബില്‍ വീഡിയോകളുടെ സഹായത്തോടെയാണ് ട്രക്കിങ്ങിനായി തയ്യാറെടുത്തത്. ദിവസവും മൂന്നു മണിക്കൂറോളം നടത്തം പതിവാക്കിയിരുന്നു. ട്രക്കിങ് ബൂട്ടുകള്‍ ഇട്ടുകൊണ്ടായിരുന്നു യാത്ര. വൈകുന്നേരങ്ങളില്‍ 5-6 കിലോമീറ്ററുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കും. അത്യാവശ്യം ഹിന്ദിയും പഠിച്ചു. പക്ഷെ യാത്ര അത്ര എളുപ്പമായിരുന്നു. കാലാവസ്ഥ ചതിച്ചെന്നും പറയാം മോശം കാലാവസ്ഥയില്‍ ഫ്ളൈറ്റ് റദ്ദാക്കി. നേപ്പാളില്‍ വച്ചു…
Read More » -
Kerala
കളഞ്ഞുകിട്ടിയ ATM കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; വനിതാ നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു
ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തത്. സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ അധ്യക്ഷന്‍ സന്ദീപ് വചസ്പതി അറിയിച്ചു . കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായിരുന്നു ബിജെപി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ സലിഷ് മോനും (46) പണം പിന്‍വലിച്ചിരുന്നത്. ഇരുവരെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14 ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ്…
Read More » -
India
പബ്ജി കാമുകനൊപ്പം ജീവിക്കാന്‍ നാല് മക്കളുമായി അതിര്‍ത്തികടന്നെത്തി; സീമ ഹൈദറിന് ഇന്ത്യയില്‍ കന്നിപ്രസവം; കുഞ്ഞിന് പേരിടാന്‍ സോഷ്യല്‍മീഡിയയോട് അഭ്യര്‍ഥന
ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ സീമ ഹൈദറിന് കുഞ്ഞ് പിറഞ്ഞു. ചൊവ്വാഴ്ചയാണ് സീമ ഹൈദര്‍-സച്ചിന്‍ മീണ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ കൃഷ്ണ ലൈഫ് ലൈന്‍ ആശുപത്രിയിലാണ് സീമ ഹൈദര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും അടുത്ത കുടുംബസുഹൃത്തായ അഡ്വ. എ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആളുകളെ ക്ഷണിക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് മാദ്ധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് കാമുകനൊപ്പം താമസമാരംഭിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പബ്ജി പ്രണയവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്. ഇതോടെ ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവതി കാമുകനായ സച്ചിനെ വിവാഹം കഴിച്ചു. നോയിഡയില്‍ താമസിക്കുന്ന സീമയും ഭര്‍ത്താവ് സച്ചിനും ഇപ്പോള്‍ കണ്ടന്റ് ക്രിയേറ്റര്‍മാരാണ്.…
Read More » -
Crime
പോലീസ് ജീപ്പിന് മുകളില്‍ കയറി ചില്ല് ചവിട്ടി തകര്‍ത്തു, നാട്ടുകാര്‍ക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം
മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറടപ്പില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്.ഐ വി സിജിത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 തോടെയാണ് സംഭവം. യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയില്‍ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് മേല്‍ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ ഒരു നിലയിലും തടയാന്‍ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികള്‍ അരീക്കോട് പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടില്‍ കയറി ഒളിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് അരീക്കോട് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ യുവാവ് പൊലീസ് ജീപ്പിന് മുകളില്‍ കയറി ജീപ്പിന്റെ മുന്‍വശത്തെ ചില്ല് ചവിട്ടി തകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അരീക്കോട് പൊലീസ് പറഞ്ഞു. തുടര്‍ന്ന്…
Read More » -
Movie
”ക്ലൈമാക്സ് അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു; ദുബായില്‍ നിന്നും റഷ്യയിലേക്ക്… പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത് എംഎ ബേബി”
ഇതൊരു ചെറിയ സിനിമയാണ്, എന്നായിരുന്നു ‘ലൂസിഫര്‍’ റിലീസിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞത്. എന്നാല്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് തന്നെയായിരുന്നു പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് നല്‍കിത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍ ഇപ്പോള്‍. എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തും മുമ്പ് ലൂസിഫര്‍ റീ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 20ന് ലൂസിഫര്‍ തിയേറ്ററിലെത്തും. ഇതിനിടെ ലൂസിഫറിന്റെ ക്ലൈമാക്സ് ലൊക്കേഷന്‍ അവസാനം നിമിഷം മാറ്റേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ദുബായില്‍ ജെബല്‍ അലിയിലെ മനോഹരമായ ഒരു സ്വകാര്യ ചാര്‍ട്ടേഡ് ടെര്‍മിനലില്‍ ആയിരുന്നു ലൂസിഫറിന്റെ ക്ലൈമാക്‌സ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് ലൊക്കേഷന്‍ മാറ്റിയത് എന്നാണ് പൃഥ്വിരാജ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ വാക്കുകള്‍: ലൂസിഫറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാനിരുന്നത് ദുബായില്‍ ജെബല്‍ അലി എന്ന സ്ഥലത്തുള്ള…
Read More » -
Crime
ആലപ്പുഴയില്‍ 10 വര്‍ഷം മുന്‍പ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി
ആലപ്പുഴ: പത്ത് വര്‍ഷം മുന്‍പ് ഹരിപ്പാട് നിന്ന് കാണാതായ യുവാവിനായി നടത്തിയ തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി. താമല്ലാക്കല്‍ സ്വദേശിയായ രാകേഷിനെ കാണാതായതില്‍ നടത്തിയ അന്വേഷണത്തില്‍ കുമാരപുരം സ്വദേശി കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധം ശേഖരം കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് കിഷോര്‍. വിദേശ നിര്‍മിത പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും തിരച്ചിലില്‍ കണ്ടെത്തി. രാകേഷിനെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന് ആരോപിച്ച് മാതാവ് കോടതിയ സമീപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി തേടികൊണ്ടുള്ള കോടതി നിര്‍ദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് പരിശോധന. 2015 നവംബര്‍ അഞ്ചിനാണ് രാകേഷിനെ കാണാതായത്. നവംബര്‍ ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ രക്തതുള്ളികളും മുടിയിഴകളും രാകേഷിന്റെതാണെന്നും എന്നാല്‍ ആരുടെയൊക്കെയോ സമ്മര്‍ദഫലമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും പരാതിയിലുണ്ട്. തുടര്‍ന്നാണ് കോടതി സമീപിച്ചത്. ആയുധ ശേഖരം കണ്ടെത്തിയതോടെ…
Read More » -
Kerala
ബോംബ് ഭീഷണിയില്‍ കലക്ടറേറ്റില്‍ പരിശോധന; പൊട്ടിയത് ‘തേനീച്ച ബോംബ്’! സബ് കലക്ടര്‍ക്കും കുത്ത്
തിരുവനന്തപുരം: കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധനയ്ക്കിടെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഇ മെയില്‍ വഴി കലക്ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കലക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവര്‍ പരിശോധിക്കുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാര്‍ മുഴുവന്‍ പുറത്തായിരുന്നു. ഇവര്‍ക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാക്കും തേനിച്ചയുടെ കുത്തേറ്റു. അവശനിലയില്‍ ആയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ തിരുവനന്തപുരം കളക്ടറേറ്റിലും ഭീഷണി സന്ദേശം എത്തിയത്.
Read More » -
Kerala
പാലുകാച്ചല്‍ കഴിഞ്ഞ് വര്‍ഷം ഒന്നായി; പ്രവര്‍ത്തനം തുടങ്ങാതെ ബിജെപി സംസ്ഥാന കാര്യാലയം
തിരുവനന്തപുരം: പാലുകാച്ചി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു പ്രവര്‍ത്തനം പൂര്‍ണമായി മാറ്റിയില്ല. കോര്‍പറേഷന്റെ അന്തിമാനുമതി കെട്ടിട നിര്‍മാണത്തിനു ലഭിച്ചില്ലെന്നതാണു പ്രശ്‌നം. നിലവില്‍ തൈക്കാട്ടുള്ള മുന്‍ ഓഫീസിലാണ് സംസ്ഥാന നേതാക്കള്‍ എത്തുന്നത്. പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതോടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനും ദേശീയ നേതാവിനെ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിച്ച് ആഘോഷമാക്കാനുമാണ് ആലോചന. തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനു സമീപം കേരളീയ വാസ്തുശില്‍പ മാതൃകയിലുള്ള കെട്ടിടത്തിന് 5 നിലകളും 2 ഭൂഗര്‍ഭ നിലകളും ഉള്‍പ്പെടെ 60,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. ആദ്യത്തെ നിലയിലെ തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാന്‍ ആഴം കുറഞ്ഞ കുളം. അതിനു നടുവില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി.മാരാരുടെ അര്‍ധകായ വെങ്കല പ്രതിമ. ഹരിതചട്ടം പാലിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ 22 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകളുണ്ട്.
Read More »

