Month: March 2025

  • Kerala

    അനുമതിയില്ലാതെ എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു; ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്ര ഉത്സവം വിവാദത്തില്‍

    കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ഗജേന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് ആനയെ അനുമതിയില്ലാതെ എത്തിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. കസ്റ്റഡിയിലെടുത്ത ആനയെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നല്‍കുകയും ചെയ്തു. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാന്‍ പൊലീസിനും വനം വകുപ്പിനും കലക്ടര്‍ നിര്‍ദേശം നല്‍കിയത്.        

    Read More »
  • NEWS

    കാഴ്ച്ച ശക്തി കുറഞ്ഞു, കൈകാലുകള്‍ ദ്രവിച്ച പോലെയായി, ശരീരഭാരവും അവിശ്വസനീയമായി താഴ്ന്നു; വസ്ത്ര ധാരണത്തിലൂടെ എല്ലാം മറച്ചെങ്കിലും സുനിതയുടെയും വില്‍ മോറിന്റെയും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത്!

    ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാ വില്യംസും വില്‍മോറും തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യം ഇവരുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് അറിയാനായിരുന്നു. അപ്രതീക്ഷിതമായി ബഹിരാകാശത്ത് ഇത്രയും നാള്‍ ചെലവഴിക്കേണ്ടി വന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കാം എന്ന് വിദഗ്ധര്‍ പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരുടേയും ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ്. ഇവരുടെ കാഴ്ചാശക്തി നന്നായി കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍ ദ്രവിച്ചത് പോലെയായി. ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രണ്ട് പേരും വസ്ത്രധാരണത്തിലൂടെ ഇതെല്ലാം മറച്ചു എങ്കിലും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത് തന്നെയാണ്. ബഹിരാകാശ കേന്ദ്രത്തില്‍ 287 ദിവസം തങ്ങേണ്ടി വന്ന സുനിതാ വില്യംസിനും വില്‍മോറിനും ഇനി നാല്‍പ്പത്തിയഞ്ച് ദിവസം കരുതല്‍വാസമാണ്. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഈ സമയത്ത് നല്‍കും. ബഹിരാകാശത്ത് നിന്ന് എത്തിയ ഇവരെ നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന സാധ്യത പരിഗണിച്ച് സ്‌ട്രെച്ചറിലാണ് കൊണ്ട് പോയത്. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി…

    Read More »
  • Health

    മധുരം ‘എക്സി’നെ പോലെ! 14 ദിവസം മധുരം ഒഴിവാക്കിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി

    നടി സുമുഖി സുരേഷ് 14 ദിവസം മധുരം ഉപേക്ഷിച്ച അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്. മധുരം നിങ്ങളുടെ എക്‌സിനെപ്പോലെയാണെന്നാണ് സുമുഖി പറയുന്നത്. പകല്‍ മുഴുവന്‍ എക്‌സിനെ വിളിക്കാതിരുന്നാലും രാത്രി 10 മണിക്ക് ശേഷം വിളിക്കാന്‍ തോന്നും അതുപോലെയാണ് മധുരത്തോടുളള ആസക്തി എന്നാണ് 37 കാരിയായ സുമുഖി പറയുന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും മധുരത്തോടുളള ആസക്തി കുറഞ്ഞെന്നും ചലഞ്ചിന് ശേഷം ഇപ്പോള്‍ കൃത്യ സമയത്ത് ഉണരാനും വ്യായാമം ചെയ്യാനും ചര്‍മ്മം സുന്ദരമായെന്നും അവര്‍ പറയുന്നു. മധുരം ഉപേക്ഷിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ സാന്ദ്ര ഹെല്‍ത്ത് കെയറിലെ പ്രമേഹ രോഗ വിഭാഗം മേധാവിയും രംഗ് ഡി നീല ഇനിഷ്യേറ്റീവിന്റെ സഹ സ്ഥാപകനുമായ ഡോ. രാജീവ് കോവില്‍ പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ആസക്തി എന്നാണ് മധുരത്തെ വിശേഷിപ്പിക്കുന്നതത്രേ. രണ്ടാഴ്ചത്തേക്ക് മധുരം ഉപേക്ഷിക്കുന്നത് ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാറ്റങ്ങള്‍ കൊണ്ടുവരും. മധുരം ഉപേക്ഷിക്കുന്നത് ആദ്യം വെല്ലുവിളിയായി തോന്നുമെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യ ഗുണങ്ങള്‍ വ്യക്തമാകുമെന്ന് ഡോ.…

    Read More »
  • Crime

    കൂട്ടുകാരി വഴി അധ്യാപികയറിഞ്ഞു; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ കാമുകന്‍ പിടിയില്‍

    എറണാകുളം: കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍. അയ്യമ്പുഴ സ്വദേശിയായ യുവാവാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. പന്ത്രണ്ടും പത്തും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചത്. അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്താണ് പിടിയിലായ യുവാവ്. ലോറി ഡ്രൈവറായ ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2023 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ ഇയാള്‍ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി. തുടര്‍ന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    Read More »
  • India

    പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; സ്വകാര്യ ഭാഗത്തും തുടയിലും ഗുരുതര പൊള്ളല്‍

    ഭോപ്പാല്‍: അടുത്തകാലത്തായി ഏറ്റവും അധികം കേള്‍ക്കുന്ന അപകടങ്ങളില്‍ ഒന്നാണ് സ്മാര്‍ട്ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്നത്. ഞായറാഴ്ചയാണ് കേരളത്തില്‍ ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോണ്‍ ചെയ്ത യുവാവ് മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ഇപ്പോഴിതാ സമാനമായ മറ്റൊരു അപകടമുണ്ടായിരിക്കുകയാണ് മദ്ധ്യപ്രദേശില്‍. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മദ്ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. പരിക്കേറ്റ അരവിന്ദ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. നൈന്‍വാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഹൈവേയിലൂടെയുള്ള യാത്രക്കിടെയായിരുന്നു അപകടം. അരവിന്ദ് ധരിച്ചിരുന്ന പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്. യുവാവിന്റെ തുടയ്ക്കും സ്വകാര്യഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡില്‍ വീണതിനെ തുടര്‍ന്ന് യുവാവിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നാതായും വീട്ടില്‍…

    Read More »
  • Crime

    ഷിബിലയെ കൊന്ന യാസിറും ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയില്‍; കട ലഹരിയുടെ കേന്ദ്രമെന്ന് നാട്ടുകാര്‍

    കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിറും പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയിലെന്ന് വിവരം. താമരശേരി ചുരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഈ കട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരാതികള്‍ ഉയര്‍ന്നതോടെ കട അടച്ചുപൂട്ടിയിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷം തുറന്ന കടയുടെ മറവില്‍ ലഹരി വില്‍പ്പന വ്യാപകമായി നടക്കുന്നുവെന്നാണ് പരാതി. അതേസമയം, ഭാര്യയെ കൊന്ന കേസില്‍ യാസിര്‍ റിമാന്‍ഡിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം ഈങ്ങാപ്പുഴയില്‍ നടന്നത്. വീട്ടിലെത്തിയ പ്രതി ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന ഭാര്യ ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ലഹരിയെ തുടര്‍ന്നുണ്ടായ കുടുംബ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ഷിബിലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്‌മാനായിരുന്നുവെന്നാണ്…

    Read More »
  • India

    ഹമാസ് അനുകൂല പ്രചാരണം; യുഎസില്‍ ഇന്ത്യന്‍ ഗവേഷകന്‍ അറസ്റ്റില്‍, നാടുകടത്തും

    വാഷിങ്ടണ്‍: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യുഎസില്‍ ഇന്ത്യന്‍ ഗവേഷകന്‍ അറസ്റ്റില്‍. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ബദര്‍ ഖാന്‍ സൂരിയെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. സൂരിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായും നാടുകടത്തല്‍ ഭീഷണി നേരിടുന്നതായും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയില്‍ ബാദര്‍ താമസിച്ച വീട്ടില്‍നിന്നാണ് ‘മുഖംമൂടി ധരിച്ചെത്തിയ’ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്നാണെന്നു പറഞ്ഞെത്തിയ സംഘം സര്‍ക്കാര്‍ ബാദറിന്റെ വീസ റദ്ദാക്കിയെന്നും അറിയിച്ചു. ബാദര്‍ ഖാന് ഭീകരബന്ധമുണ്ടെന്നും ആരോപിക്കുന്നു. ഇയാള്‍ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തില്‍ യഹൂദ വിരോധം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലോക്ലിന്‍ പറഞ്ഞത്. വാഷിംഗ്ടണ്‍ ഡിസിയിലുള്ള ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ അല്‍ വലീദ് ബിന്‍…

    Read More »
  • Movie

    നഷ്ടക്കച്ചോടം! ഒന്നരക്കോടി മുടക്കിയ മലയാള സിനിമയ്ക്ക് കിട്ടിയത് 10,000 രൂപ; ഫെബ്രുവരിയിലെ കണക്കുമായി നിര്‍മാതാക്കള്‍

    ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ല്‍’ എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതില്‍ തിയേറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിര്‍മാതാക്കളുടെ അസോസിയേഷന്‍ പുറത്തുവിടുന്നത്. ജനുവരിയില്‍ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു. സിനിമകളുടെ പേരും ബജറ്റും തിയറ്റര്‍ ഷെയറും (ഫെബ്രുവരി മാസം) 1. ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 45,000 2. ലവ് ഡെയ്ല്‍, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 10,000 3. നാരായണീന്റെ മൂന്നാണ്‍മക്കള്‍, ബജറ്റ്: 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം),…

    Read More »
  • Crime

    പണത്തെച്ചൊല്ലി തര്‍ക്കം; ഗുഡ്‌സ് ഓട്ടോയിടിച്ച് അസം സ്വദേശി മരിച്ചു; കൊലപാതകമെന്ന് പൊലീസ്, അറസ്റ്റ്

    മലപ്പുറം: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അസം സ്വദേശി അഹദുല്‍ ഇസ്‌ലാമിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുന്നത്. എന്നാല്‍ റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഹദുല്‍ ഇസ്‌ലാമിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയായ ഗുല്‍ജാര്‍ ഹുസൈനെ അരീക്കാട് വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും തമ്മില്‍ നേരത്തെ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനിടെ പ്രതിയായ ഗുല്‍ജാര്‍ ഹുസൈനെ മരിച്ച അഹദുല്‍ ഇസ്‌ലാം മര്‍ദിച്ചു. ഇതിന്റെ പ്രതികാരമായാണ് ഗുല്‍ജാര്‍ ഹുസൈന്‍ അഹദുല്‍ ഇസ്‌ലാമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. പ്രതിയായ ഗുല്‍ജാര്‍ ഹുസൈന്‍ 15 വര്‍ഷമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയാണ്. ഭാര്യയും മൂന്നുമക്കളും ഇയാളോടൊപ്പം കൊണ്ടോട്ടിയിലുണ്ട്.…

    Read More »
  • Crime

    നാലരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും കൊച്ചിയില്‍ പിടിയില്‍

    കൊച്ചി: മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവതികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളില്‍ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രാജസ്ഥാനില്‍ നിന്നുള്ള മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്. സ്വാതി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ വൃത്തിയായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിക്കടത്ത് തെളിഞ്ഞത്. പിടിയിലായ മാന്‍വി ഫാഷന്‍ മോഡലാണ്. യുവതികള്‍ എങ്ങോട്ടാണ് ലഹരി കൊണ്ടുവന്നത്, ആര്‍ക്കാണ് സപ്ലൈ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ബാങ്കോക്കില്‍ നിന്ന് കടത്തിയ ഏകദേശം 85 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.

    Read More »
Back to top button
error: