
കണ്ണൂര്‍: പേരാവൂര്‍ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ മോഷണം. രണ്ട് ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞു. ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് ഭണ്ഡാരം മുഴുവനായി തന്നെ ഇളക്കി മാറ്റി കൊണ്ടുപോവുകയായിരുന്നു.
ക്ഷേത്രത്തിന് അകത്ത് കയറിയ മോഷ്ടമാവ് ‘കൂളായാണ്’ ഭണ്ഡാരം തകര്‍ത്ത് പണം കവരുന്നത്. ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം അടക്കം വ്യക്തമായി പതിയുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ തേടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സി.സി.ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
