Month: March 2025
-
Crime
അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, ഒരു വ്യാഴവട്ടത്തിനിപ്പറം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും…
കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ് ബാലുശ്ശേരിക്കാര്‍. പനായി ചാണോറ അശോകനാണ് മൂത്ത മകന്‍ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012 ല്‍ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകന്‍ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. രാവിലെ അച്ഛനുമായി തര്‍ക്കം ഉണ്ടാക്കിയ ശേഷം മകന്‍ സുധീഷ് അങ്ങാടിയില്‍ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ച് സുധീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. മുന്‍പും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതു കൊണ്ടാണ് അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്. 2 മാസം മുമ്പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ചികിത്സ മുടങ്ങി.
Read More » -
Crime
ചിത്രത്തിനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ല, ഇടിച്ചുകൂട്ടി; കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
പാലക്കാട്: രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് യൂണിയന്‍ ഭാരവാഹി ഉള്‍പ്പെടെ നാല് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ഹിസ്റ്ററി വിദ്യാര്‍ഥിയായ കാര്‍ത്തിക്കിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ടതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ ക്രൂര മര്‍ദനമുണ്ടായത്. കോളേജ് യൂണിയന്‍ ഭാരവാഹികളായ ദര്‍ശന്‍, കെഎസ്‌യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റഊഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ സൂരജ്, കെഎസ്‌യു ഡിപ്പാര്‍ട്‌മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ചെയ്ത കമന്റ് ഇഷ്ടപ്പെടാത്തതാണ് മര്‍ദനത്തിന് കാരണം. പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കഴുത്തിനും കൈയ്ക്കുമാണ് മുറിവേറ്റിരിക്കുന്നത്. ഒറ്റപ്പാലം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » -
NEWS
മേഘയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്: ലോക്കോ പൈലറ്റിന്റെ മൊഴി നിർണായകം, അവസാനം വിളിച്ചയാളെ കണ്ടെത്താൻ പൊലീസ്
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇൻ്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ മുൻ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനൻ- പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷ ദമ്പതികളുടെ ഏക മകൾ മേഘ (25) ആണ് മരണപ്പെട്ടത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലുള്ള റെയിൽവേ പാളത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് മേഘയുടെ മൃതദേഹം നാട്ടുകാർ ആദ്യം കണ്ടത്. ജനങ്ങൾ ഉടൻ പേട്ട പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ ഐ ഡി കാർഡ് കണ്ടെത്തി. ഇതിലൂടെയാണ് മരിച്ചത് മേഘയാണെന്ന് തിരിച്ചറിഞ്ഞത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വന്ന ജയന്തി ജനത എക്‌സ്പ്രസാണ് യുവതിയുടെ ജീവൻ അപഹരിച്ചത്. സംഭവത്തെക്കുറിച്ചുള്ള ലോക്കോ പൈലറ്റിൻ്റെ മൊഴി പൊലീസിന് നിർണായകമായിരിക്കുന്നു.…
Read More » -
Kerala
പാനമാ കമ്പനിയുടെ ചരക്കുകപ്പല്‍ ആഫ്രിക്കയില്‍ റാഞ്ചി; കപ്പലില്‍ രണ്ടു മലയാളികളും
കാസര്‍കോട്: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും. ഇവര്‍ ഉള്‍പ്പെടെ 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കാസര്‍കോട് ബേക്കല്‍ പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) കൊച്ചി സ്വദേശിയും ഉള്‍പ്പെടെ കപ്പലില്‍ 7 ഇന്ത്യക്കാര്‍ ഉണ്ടെന്നാണു വിവരം. മാര്‍ച്ച് 17നു രാത്രി കപ്പല്‍ റാഞ്ചിയതായാണ് പാനമയിലെ വിറ്റൂ റിവര്‍ കപ്പല്‍ കമ്പനി രജീന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കര്‍ മാനേജ്‌മെന്റിന്റെ ചരക്കുമായി പോകുകയായിരുന്നു ചരക്കുകപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി കപ്പല്‍ക്കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിയെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ പറയുന്നു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രജീന്ദ്രന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.
Read More » -
Crime
ലഹരി വില്‍പന തുടങ്ങിയത് ഭര്‍ത്താവുമായി അകന്നശേഷം; 21 കാരനായ മകനെയും ഒപ്പംകൂട്ടി
പാലക്കാട്: വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ സ്വദേശി അശ്വതി (46), മകന്‍ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് വില്‍പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 13 ഗ്രാം എംഡിഎംഎയുമായി സംഘത്തെ ഇന്നലെയാണ് എക്‌സൈസ് പിടികൂടിയത്. മൃദുല്‍ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് വീട്ടമ്മയായ അശ്വതിയെ ലഹരി വില്‍പനയിലേയ്ക്ക് എത്തിച്ചത്. അശ്വതി ഏറെക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഈ സമയത്താണ് മൃദുലിനെ പരിചയപ്പെടുന്നത്. ആദ്യം ലഹരി ഉപയോഗിച്ചുതുടങ്ങിയ അശ്വതി പിന്നീട് വില്‍പനയിലേയ്ക്ക് എത്തുകയായിരുന്നു. ഒരുവര്‍ഷം മുന്‍പാണ് ലഹരിക്കടത്ത് തുടങ്ങിയത്. ബംഗളൂരുവില്‍ നിന്ന് ലഹരി എത്തിച്ച് എറണാകുളത്ത് ചില്ലറ വില്‍പന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വില്‍പനയ്ക്ക് മകനെയും ഒപ്പം കൂട്ടിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. പൊലീസിന്റെ പരിശോധനയില്‍ പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളിക,…
Read More » -
Crime
വീട്ടിലെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മര്‍ദിച്ച് റോഡില്‍ വലിച്ചിഴച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; മകനും കാമുകിയും അറസറ്റില്‍
തിരുവനന്തപുരം: ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57കാരി മേഴ്സിയെയാണ് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്. പ്രതികളായ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്സിയെ റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിച്ചു. ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നാട്ടുകാരുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നാണ് മേഴ്സി പൊലീസിന് നല്‍കിയ മൊഴി. പ്രതികളെ പിടികൂടി നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 3 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. 3 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയ പാത 766 ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞു കയറുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് അല്‍പനേരം…
Read More » -
Kerala
”അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാവൂ, മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ മമ്മൂട്ടി തൗബ ചെയ്യണം; സമുദായത്തോട് മാപ്പ് പറയണം!”
മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല. കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ഒ അബ്ദുള്ള രൂക്ഷ പരാമര്‍ശങ്ങളുമായി യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല. പക്ഷേ മമ്മൂട്ടി പറഞ്ഞ്…
Read More » -
Crime
സഹപാഠിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല; എടപ്പാളില്‍ 18കാരനെ ലഹരി സംഘം തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു
മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദിച്ചുവെന്ന് പരാതി.കുറ്റിപ്പാല സ്വദേശിയായ 18കാരനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. സഹപാഠിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് നല്‍കിയില്ല എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഓടിരക്ഷപ്പെടുന്നതിനിടെ ബലമായി ബൈക്കില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ചങ്ങരംകുളം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേര്‍ പിടിയിലായി. മുബഷിര്‍ മുഹമ്മദ് ,യാസിര്‍ , 17 വയസുകാരനുമാണ് പിടിയിലായത്. വടിവാളുമായി യുവാവിനെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അതിനിടെ,സംസ്ഥാനത്ത് ലഹരിമാഫിയയുടെ അതിക്രമങ്ങള്‍ കൂടിവരികയാണ്. തിരുവനന്തപുരം ചിറയിന്‍കീഴ് കുറകടയില്‍ ലഹരി മാഫിയ വീട്ടിലെ സിസിടിവി അടിച്ച് തകര്‍ത്തു പരാതി. നാട്ടുകാര്‍ പ്രദേശത്ത് ലഹരിക്കെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. വീടുകളില്‍ സിസിടിവിയും സ്ഥാപിച്ചിരുന്നു. അപരിചിതരായ ആളുകള്‍ പ്രദേശത്ത് വന്നു പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ സിസിടിവി ക്യാമറയാണ് യുവാവ്…
Read More »
