CrimeNEWS

മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; ആ്രകമണം മരണവീട്ടിലേക്ക് പോകുംവഴി

മലപ്പുറം: തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. വലതുകയ്യിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മറ്റൊരു സ്‌കൂട്ടറില്‍ എത്തിയ ആളാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുമിയേയും ഷബയേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് ഓവര്‍ടേക്ക് ചെയ്ത് എത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: