Month: February 2025
-
Crime
നിര്‍ത്തിയിട്ട ബസ്സില്‍ യുവതിയെ പീഡിപ്പിച്ചു; അതിക്രമം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ
മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ യുവതി ബലാത്സംഗത്തിനിരയായി. പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. നാട്ടിലേക്കു പോകാനുള്ള ബസ്സാണെന്നു തെറ്റിധരിപ്പിച്ചായിരുന്ന യുവതിയെ ബസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പ്രതിയായ യുവാവ് യുവതിയോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുകയും നിര്‍ത്തിയിട്ട ബസ് അങ്ങോട്ടു പോകുമെന്ന് പറയുകയും ചെയ്തു. വാഹനത്തില്‍ എന്താണ് വെളിച്ചമില്ലാത്തതെന്ന് യുവതി ചോദിച്ചപ്പോള്‍, യാത്രക്കാര്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് കള്ളം പറഞ്ഞു. തുടര്‍ന്ന് യുവതി ബസ്സിനുള്ളില്‍ കയറുകയും ഉടന്‍ തന്നെ യുവാവ് വാതില്‍ അടയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സില്‍ കയറിയപ്പോള്‍ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി…
Read More » -
Kerala
സി.പി.ഐ നേതാവും മുന്‍ എം.എല്‍.എമായ പി രാജു അന്തരിച്ചു
കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
Kerala
സമൂഹമാധ്യമ താരം അന്ന ഗ്രേസിന്റെ ഭർത്താവ് യുകെ വീസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ, ഒന്നാം പ്രതിയായ അന്ന മുൻകൂർ ജാമ്യം തേടി കോടതിയിൽ
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി 2 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സമൂഹമാധ്യമ താരം അന്ന ഗ്രേസ് യുകെയിമിൽ ഫാമിലി വീസ വാഗ്ദാനം ചെയ്ത് ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അന്നയുടെ ഭർത്താവ് ജോൺസൺ സേവ്യറിനെ ആദ്യം അറസ്റ്റു ചെയ്തതിനു പിന്നാലെ കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ, കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ എന്നിവരെ കർണാടകയിലെ ഹുൻസൂരിൽ നിന് ഇന്നലെ പൊലീസ് പിടികൂടി. പ്രതികളെ ഡിവൈഎസ്‌പി പി.എൽ ഷൈജു, പൊലീസ് ഇൻസ്‌പെക്ടർ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. അന്ന ഗ്രേസിന്റെ പരസ്യം കണ്ടാണ് പരാതിക്കാരി ഇവരെ സമീപിച്ചത്. സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഇവരുടെ അന്നൂസ് ഫുഡ് പാത്ത് എന്ന ചാനലിന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. ഹയർ എജ്യുക്കേഷൻ എക്സ്പേർട്ട് എന്ന നിലയിലും ഇവർ വീഡിയോ ചെയ്യാറുണ്ട്. കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശപ്രകാരം യുവതി സബീർ,…
Read More » -
Movie
എല്ലാം കോംപ്ലിമെന്റ്‌സാക്കി! സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം. നിര്‍മാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ ജേക്കബിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞു. പോസ്റ്റ് സമൂഹമാധ്യമ പേജില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്. സിനിമകളുടെ നിര്‍മാണച്ചെലവ് വന്‍തോതില്‍ കൂടിയെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ സിനിമാമേഖലയില്‍ ജൂണില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിനു മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ…
Read More » -
Crime
സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു
തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും വെട്ടേറ്റു. പ്രതി വിഷ്ണു ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. സേവ്യറും, സുഹൃത്ത് അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും സുഹൃത്തുക്കള്‍ ആണ്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവ് ഉണ്ട്.
Read More » -
India
വരന്‍ മണ്ഡപത്തിലെത്തിയത് നാലുകാലില്‍; വധുവിന്റെ കൂട്ടുകാരിക്ക് മാല ചാര്‍ത്തി, ചെകിട്ടത്തടിച്ച് പുറത്താക്കി കല്യാണപ്പെണ്ണ്
ലഖ്‌നൗ: മദ്യലഹരിയില്‍ വിവാഹവേദിയിലെത്തി വധുവിന്റെ ഉറ്റസുഹൃത്തിന്റെ കഴുത്തില്‍ മാലചാര്‍ത്തി വരന്‍. ഇതോടെ മദ്യപിച്ച് പരിസരബോധമില്ലാതെ വിവാഹവേദിയില്‍ വൈകിയെത്തിയ വരന്റെ മുഖത്തടിച്ച വധു വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേയ്ലിയിലാണ് സംഭവം. വരന്റെ കുടുബം സ്ത്രീധനം ആവശ്യപ്പെട്ട് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് നാടകീയ സംഭവങ്ങളെന്ന വിവരം പുറത്തുവന്നതോടെ വധുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രവീന്ദ്ര കുമാര്‍ (26) ആണ് വിവാഹച്ചടങ്ങ് മുഴുവന്‍ അലങ്കോലമാക്കിയത്. വധുവിന്റെ കൂട്ടുകാരിയെ ഹാരമണിയിച്ചതിനു പുറമേ മറ്റൊരു ആണ്‍ സുഹൃത്തിന്റെയും മറ്റൊരു അതിഥിയുടെയും കഴുത്തിലും ഇയാള്‍ മാലചാര്‍ത്തി. ഇതോടെ 21-കാരിയായ വധു രാധാ ദേവി വരന്റെ മുഖത്തടിച്ചശേഷം വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. സത്രീധനം പോരെന്ന് വരന്റെ കുടുംബക്കാര്‍ അറിയിച്ചിരുന്നുവെന്ന് വധുവിന്റെ സഹോദരന്‍ പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്കുവേണ്ടി 2.5 ലക്ഷം രൂപയും വിവാഹ ദിവസം രാവിലെ 2 ലക്ഷം രൂപയും വരന് വധുവിന്റെ വീട്ടുകാര്‍ നല്‍കിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ട്രക്ക് ഡ്രൈവറായ വരന്‍ കൃഷിക്കാരനാണെന്ന്…
Read More » -
Crime
ആര്‍ത്തുകരഞ്ഞിട്ടും തുടര്‍ന്ന ക്രൂരത; 13-കാരനെ തല്ലിച്ചതച്ച് പിതാവ്, ലഹരിക്കടിമയെന്ന് പരാതി
പത്തനംതിട്ട: കൂടലില്‍ പിതാവ് മകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നല്‍കി. പിതാവ് ലഹരിക്കടിമയാണെന്നാണ് വിവരം. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്ന് ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായി പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞതായാണ് വിവരം. മര്‍ദ്ദനമേറ്റിരിക്കുന്നത് പതിമൂന്നുകാരനാണെന്നും അടിച്ച പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട് എന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയരുന്നുണ്ട്.
Read More » -
Crime
ഷെമിക്കു 65 ലക്ഷം കടം, പണം ചോദിച്ച് ചിലര്‍ ശല്യപ്പെടുത്തി; മുത്തിശിയെ കൊന്ന് 40,000 രൂപയുടെ കടം വീട്ടി!
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതി അഫാന്റെ അമ്മ ഷെമിക്കു മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊന്ന ശേഷവും അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാന്‍ കടക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി. വിദേശത്തു പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കി. മുത്തശ്ശിയാണു ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം…
Read More » -
Crime
അളിയന്റെ 13 വയസ്സുള്ള മകനെ പീഡിപ്പിച്ചു; 60 കാരന് അരനൂറ്റാണ്ട് തടവ്
തിരുവനന്തപുരം: ഭാര്യാ സഹോദരന്റെ 13 വയസ്സുള്ള മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതു വയസ്സുകാരന് 50 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പവും സ്വാതന്ത്യവും പുലര്‍ത്തിയിരുന്ന പ്രതി ഒരു വര്‍ഷക്കാലത്തോളം കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഓണത്തിന് പ്രതിയുടെ വീട്ടിലേക്കു പോകണമെന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ കുട്ടി വിമുഖതയും ദേഷ്യവും കാണിച്ചതിനെ തുടര്‍ന്ന് അമ്മൂമ്മ കാര്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവെന്ന നിലയില്‍ കുട്ടിക്കും കുടുംബത്തിനും പ്രതിയില്‍ ഉണ്ടായിരുന്ന വിശ്വാസം മുതലെടുത്താണ് കുട്ടിയോട് ഇത്തരത്തില്‍ ക്രൂരത കാണിച്ചതെന്നും പ്രതി യാതൊരു വിധത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐ എ.അജിചന്ദ്രന്‍ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്പ്രസാദ്,…
Read More » -
Crime
അഫാന് സിനിമകളോട് കടുത്ത ആരാധന; സഹപാഠിയെ തിരിച്ചടിക്കും വരെ ചെരിപ്പ് ഇടാതെ നടന്നു!
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ ലത്തീഫ് (60), ഭാര്യ സജിതാ ബീവി (55), പിതാവിന്റെ മാതാവ് സല്‍മാബീവി (95), പെണ്‍സുഹൃത്ത് ഫര്‍സാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാന്‍ തന്റെ മാതാവിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തിനാണ് പ്രതി ഇത് ചെയ്തത്, എങ്ങനെയാണ് ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തതയില്ല. അഫാന്‍ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണുമ്പോള്‍ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പല സിനിമകളിലെ സംഭവങ്ങളും ജീവിതത്തില്‍ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മര്‍ദിച്ചു. തുടര്‍ന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും അഫാന്‍ പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാരും…
Read More »