
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കെപിസിസി അഴിച്ചു പണിയാന്‍ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റും. മാര്‍ച്ചില്‍ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷന്‍ തെരഞ്ഞെടുക്കുമെന്നാണ് വിവരം.
സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം കനഗൊലു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യക്ഷനാകാന്‍ അടൂര്‍ പ്രകാശ് താല്‍പര്യം പ്രകടിപ്പിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കള്‍ക്കിടയിലെ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.