CrimeNEWS

മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനായ 14 കാരനെ തട്ടിക്കൊണ്ടുപോയി! 36 കാരി വീട്ടമ്മയ്‌ക്കെതിരേ പോക്‌സോ കേസ്

പാലക്കാട്: മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിയായ 35 കാരിക്കെതിരേയാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്.

സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് 14 കാരനായ മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തി.

Signature-ad

വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ഭാഗത്തേക്ക് ഇവര്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. എറണാകുളത്ത് ബസ്സിറങ്ങിയപ്പോള്‍ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.

കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം (പോക്സോ) ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

 

Back to top button
error: