Month: February 2025

  • India

    പാക്കിസ്ഥാനെ ക്രിക്കറ്റില്‍ തോല്‍പിച്ച ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം: ‘ആക്രി’ക്കും ഭാര്യയ്ക്കും ജാമ്യം

    മുംബൈ: പാക്കിസ്ഥാനെ ക്രിക്കറ്റില്‍ തോല്‍പിച്ച ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ സിന്ധുദുര്‍ഗിലെ ആക്രി കച്ചവടക്കാരനും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു. ദമ്പതികളുടെ കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. മാല്‍വണിലെ തര്‍ക്കര്‍ലി റോഡ് നിവാസി കിതാബുല്ല ഹമീദുല്ല ഖാനും ഭാര്യ ആയിഷയ്ക്കുമാണു പ്രാദേശിക കോടതി ജാമ്യം നല്‍കിയത്. ഇവരുടെ 14 വയസ്സുള്ള മകനെ കസ്റ്റഡിയില്‍ എടുത്തശേഷം ജുവനൈല്‍ ഹോമില്‍ അയച്ചിരുന്നു. ഹമീദുല്ലയുടെ ആക്രിക്കട അനധികൃതമാണെന്ന് ആരോപിച്ച് മാല്‍വണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ ഇടിച്ചുനിരത്തി. പ്രാഥമിക അന്വേഷണം പോലും നടത്താതെ തിരക്കിട്ട് ദമ്പതികളെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ വിമര്‍ശിച്ച് നിയമ വിദഗ്ധരില്‍ ചിലര്‍ രംഗത്തെത്തി. നോട്ടീസ് നല്‍കുകയും വിശദീകരണം കേള്‍ക്കുകയും ചെയ്ത ശേഷം തൃപ്തികരമല്ലെങ്കില്‍ മാത്രം കടുത്ത നടപടികളിലേക്കു നീങ്ങുകയാണ് ചെയ്യേണ്ടത് എന്നിരിക്കെ തിടുക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഭിഭാഷകനായ നിതിന്‍ പ്രധാന്‍ പറഞ്ഞു. ഹമീദുല്ലയുടെ മകന്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ ഹമീദുല്ലയും…

    Read More »
  • Kerala

    ദുരൂഹം: 10-ാം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ചനിലയിൽ, സംഭവം പാലക്കാട്

       പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ചു. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15) വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുതലമട സ്‌കൂളില്‍  10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷിനെ (22) പിന്നീട് ചുള്ളിയാര്‍ ഡാം മിനുക്കം പാറയിൽ  വീടിന് സമീപത്തെ  മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ (വ്യാഴം)വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. മാതാപിതാക്കള്‍ ജോലിക്കായി പുറത്തു പോയിരുന്നു. ചിറ്റൂര്‍ ഡിവൈ.എസ്.പി. കൃഷ്ണദാസ്, കൊല്ലങ്കോട് എസ്.എച്ച്.ഒ. സി.കെ. രാജേഷ് എന്നിവര്‍ വിദ്യാര്‍ഥിനി മരിച്ച വീട്ടിലെത്തി അന്വേഷണം നടത്തി. വിരലടയാള വിദ്ധഗ്ദരും സംഭവ സ്ഥലത്തെത്തി…

    Read More »
  • Crime

    ‘നല്ലനടപ്പ്’ ഷെറിന്‍! ജയില്‍ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ, സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കാരണവരുടെ മരുമകള്‍ക്കെതിരേ കേസ്

    കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജയിലില്‍ ഇവര്‍ക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം ഉണ്ടാകുയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് വിദേശ വനിതയെ അക്രമിച്ചത്. ഇതില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഇവര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. മുമ്പും സഹതടവുകാരുമായി ഷെറിന്‍ പ്രശ്നങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.…

    Read More »
  • Crime

    പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആക്രമണം; കോട്ടയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചെവി മുറിഞ്ഞുപോയി

    കോട്ടയം: സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചെവി മുറിഞ്ഞുപോയി. മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ചെവി മുറിഞ്ഞ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകര്‍ ചികിത്സ വൈകിപ്പിച്ചെന്നും പരാതിയുണ്ട്. കുന്നംകുളകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കുടുംബമാണ് പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടര്‍ന്നുപോയ വിദ്യാര്‍ത്ഥി പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഈ മാസം 18ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ഹോസ്റ്റലിലെ പത്താം ക്ലാസുകാരായ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 17കാരന്റെ ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും ഇക്കാര്യം ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാര്‍ഡന്‍ ഉള്‍പ്പടെയുള്ളവര്‍ മറച്ചുവച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നുണ പറഞ്ഞെന്നും ആരോപണമുണ്ട്. സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ മൂന്നുദിവസം വൈകിയെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ…

    Read More »
  • India

    കോണ്‍ഗ്രസില്‍ ശക്തനാകുമോ തരൂര്‍? പുതിയ പദവി നല്‍കാന്‍ നീക്കം, രാഹുല്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകല്‍ച്ചയില്‍ കഴിയുന്ന ശശി തരൂര്‍ എംപിക്ക് പാര്‍ട്ടി നിര്‍ണായക പദവി നല്‍കുന്നതായി സൂചന. ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാര്‍ട്ടിക്കൊപ്പം ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. ലോക്‌സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. നിലവില്‍ അസമില്‍ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ ഇരുത്താനാണ് ഇപ്പോഴത്തെ നീക്കം. ഗൗരവ് ഗൊഗൊയിയെ അസം പിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് അസം. ഗൗരവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ച് സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പദ്ധതിയുണ്ട്. ഗൗരവ് ഗൊഗൊയ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ രംഗത്തെത്തണമെന്ന നിലപാടാണ് അസം കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസം നേതൃത്വം…

    Read More »
  • Kerala

    കൊച്ചി റോഡിലാകെ മുളക് പൊടി; വലഞ്ഞ് യാത്രക്കാര്‍

    കൊച്ചി: കളമശ്ശേരി റോഡിലാകെ മുളക് പൊടി. മുളക് പൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതുവഴിപോയ ഗുഡ്സ് വാഹനത്തില്‍ നിന്ന് മുളകുപൊടിയുടെ കവറുകള്‍ റോഡില്‍ വീണ് പൊട്ടുകയും കാറ്റില്‍ പ്രദേശത്താകെ വ്യാപിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്. തിരക്കേറിയ സമത്തായിരുന്നു സംഭവം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലഞ്ഞത്. കണ്ണില്‍ മുളകുപൊടി വീണ് അസഹനീയമായ എരിച്ചിലായിരുന്നു. മുഖവും കണ്ണും കഴുകിയിട്ടും എരിച്ചില്‍ മാറിയില്ല. അപകടം പറ്റാതെ തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ബസ്, കാര്‍ യാത്രക്കാരെയും മുളകുപൊടി വലച്ചു.  

    Read More »
  • India

    ശിവരാത്രി ദിവസം മാംസാഹാരം വിളമ്പി; യൂണിവേഴ്സിറ്റി മെസില്‍ എസ്എഫ്ഐ – എബിവിപി കൂട്ടത്തല്ല്

    ന്യൂഡല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ സര്‍വകലാശാല മെസില്‍ മാംസാഹാരം വിളമ്പിയതിന് പിന്നാലെ കൂട്ടയടി. ഡല്‍ഹി സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയിലാണ് രണ്ട് സംഘം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എസ്എഫ്ഐ – എബിവിപി വിദ്യാര്‍ത്ഥികളാണ് തമ്മിലടിച്ചത്. സംഭവത്തില്‍ സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. സര്‍വകലാശാല ആഭ്യന്ത അന്വേഷണം നടത്തുകയാണ് എന്നാണ് വിവരം. സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ സംഘര്‍ഷമുണ്ടായെന്ന് ഇന്നലെ വൈകിട്ട് 3.45ന് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി മൈദന്‍ഗരി പൊലീസ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയും കുറച്ച് യുവാക്കളും തമ്മില്‍ തല്ലുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. മര്‍ദനമേറ്റ യുവതിയാണ് പൊലീസിനെ വിവരമറിയിച്ചത്. വിദ്യാര്‍ത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. ശിവരാത്രി ദിവസം സര്‍വകലാശാല മെസില്‍ മാംസാഹാരം വിളമ്പരുതെന്നത് പറഞ്ഞ് എബിവിപിയാണ് ആക്രമണം നടത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. ഇതിനെ എതിര്‍ത്തതിനാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പെണ്‍കുട്ടികളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. മാംസാഹാരം വിളമ്പിയതിന് മെസ് ജീവനക്കാരെയും അവര്‍ ആക്രമിച്ചുവെന്നും എസ്എഫ്ഐ പുറത്തിറക്കിയ…

    Read More »
  • Crime

    മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളി; തലയടിച്ചുവീണ കായികാധ്യാപകന്‍ മരിച്ചു

    തൃശൂര്‍: മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് നിലത്തുവീണ മധ്യവയസ്‌കന്‍ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ കായികാധ്യാപകന്‍ ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. സുഹൃത്ത് രാജരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.30ന് റീജനല്‍ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജരാജനും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്. നിലത്ത് തലയടിച്ച് വീണ അനില്‍ ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ ദേഹത്ത് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.  

    Read More »
  • Crime

    കുടുംബ വഴക്ക്; ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തറുത്തു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

    കൊച്ചി: ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മല്‍ പള്ളിക്കു സമീപം ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൈയ്ക്ക് കുത്തേറ്റ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫസീനയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം ഹാരീസ് അതീവ ഗുരുതരാവസ്ഥയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഏറെ നാളായി ക്യാന്‍സര്‍ രോഗിയാണ് ഹാരീസ്. ചികിത്സയിലായിരുന്നതിനാല്‍ ജോലിക്കും പോകാന്‍ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു.

    Read More »
  • Crime

    അറസ്റ്റിലായത് മോഷണക്കേസില്‍, തെളിഞ്ഞത് കൊലപാതകം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തിയില്ല

    പാലക്കാട്: ഒറ്റപ്പാലം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം നടന്നിട്ട് മൂന്നുവര്‍ഷം. സംഭവത്തില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത മുഖ്യപ്രതി പാലപ്പുറം പാറയ്ക്കല്‍ മുഹമ്മദ് ഫിറോസിനെ (26) കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. ലക്കിടി മംഗലം കേലത്ത് ആഷിഖിനെ (24) കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെയാണ് ഒറ്റപ്പാലം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയിട്ടും കണ്ടെത്താനാകാത്തത്. 2022 ഫെബ്രുവരി 14-ന് പട്ടാമ്പിയില്‍വെച്ച് മോഷണക്കേസില്‍ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരം ഫിറോസ് പോലീസിനോട് പറഞ്ഞത്. രണ്ടുമാസംമുമ്പ് ആഷിഖിനെ കൊന്ന് പാലപ്പുറം അഴീക്കലപ്പറമ്പ് തോടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. ഫെബ്രുവരി 15-ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് അഴുകിയ നിലയില്‍ ആഷിഖിന്റെ മൃതദേഹം കിട്ടി. ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷയില്‍ അഴീക്കലപ്പറമ്പിലെത്തി കുഴിച്ചിടുകയായിരുന്നു. ഒറ്റയ്ക്കാണ് ചെയ്തതെന്നായിരുന്നു പോലീസിന്റെ സംശയം. പിന്നീട് 2022 ഏപ്രിലില്‍ ഫിറോസിന്റെ ബന്ധുവിനെക്കൂടി…

    Read More »
Back to top button
error: