Month: February 2025
-
Crime
താമരശ്ശേരിയില്‍ ആദിവാസി യുവാവ് റോഡില്‍ മരിച്ചനിലയില്‍
കോഴിക്കോട്: ആദിവാസി യുവാവ് റോഡില്‍ മരിച്ച നിലയില്‍. താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്ന് റോഡിരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഗോപാലന്‍. ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. താമരശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി. ആര്‍ടിഒ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
Read More » -
Crime
24 ദിവസം ‘വെര്‍ച്വല്‍ അറസ്റ്റ്’; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 1.84 കോടി
തിരുവനന്തപുരം: ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി 52 കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പിഎന്‍ നായര്‍ക്കാണ് പണം നഷ്ടമായത്.സിബിഐ ഓഫീസര്‍ ചമഞ്ഞ് വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എന്നുഭാവിച്ച് ഒരാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനു ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും…
Read More » -
NEWS
‘അഞ്ച് മാസം മുമ്പ് കുഞ്ഞിന് ജന്മം നല്‍കി, പിതാവ് ഇലോണ്‍ മസ്‌ക്’; വെളിപ്പെടുത്തലുമായി ഇന്‍ഫ്‌ലുവന്‍സര്‍
ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദവുമായി എഴുത്തുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ആഷ്ലി സെന്റ് ക്ലെയര്‍. അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് ആഷ്‌ലി പറയുന്നത്. എക്‌സിലൂടെ അവര്‍ ഇക്കാര്യം പുറത്തുവിട്ടത്. ‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോണ്‍ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍, ഇത് പരിഗണിക്കാതെ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലായി. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങള്‍ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്ലി സെന്റ് ക്ലെയര്‍ എക്‌സില്‍ കുറിച്ചു. 2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക്…
Read More » -
LIFE
രണ്ടാം ഭാര്യയുടെ ‘പ്രേതത്തെ’ ഭയന്ന് 36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍!
രണ്ടാം ഭാര്യയുടെ ആത്മാവിനെ ഭയന്ന് ഒരാള്‍ സ്ത്രീയായി ജീവിക്കാന്‍ തുടങ്ങിയിട്ട് 36 വര്‍ഷങ്ങളായി. സിനിമാ കഥയൊന്നുമല്ല. സംഭവം ഉള്ളതാണ്. യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഈ വിചിത്ര ജീവിതം നയിക്കുന്നത്. ഒരു പുരുഷനെപ്പോലെ ജീവിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് ഇയാള്‍ ഇക്കഴിഞ്ഞ കാലമൊക്കെ സ്ത്രീയായി സാരി ഉടുത്ത് ജീവിക്കുന്നത്. മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ ഒമ്പത് ആണ്‍മക്കളില്‍ ഏഴുപേര്‍ മരിച്ചുപോയെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആ നാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്നാണ് ഇത്. ചിലര്‍ ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി കണക്കാക്കുമ്പോള്‍, ചിലര്‍ ഇത് പ്രേതബാധയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു. അതേസമയം, പലരും ഇതിനെ അന്ധവിശ്വാസവുമായി ബന്ധപ്പെടുത്തുകയും ഈ വ്യക്തിക്ക് ശരിയായ ഉപദേശവും ചികിത്സയും ആവശ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
Read More » -
Crime
റാഗിങ് തടയുന്നതില്‍ വീഴ്ച പറ്റി; കോട്ടയം നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസര്‍ക്കും സസ്‌പെന്‍ഷന്‍
കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളജില്‍ നടന്ന റാഗിങ് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ വാദം തള്ളി ആഭ്യന്തര അന്വേഷണ സമിതി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ സുരേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റാഗിങ് തടയുന്നതില്‍ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ നീക്കാനും തീരുമാനമുണ്ട്. റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടാണ് ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലും കേട്ടില്ലെന്ന മൊഴിയും അന്വേഷണസമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അതോടെപ്പം, ഹോസ്റ്റലില്‍ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികളില്ലെന്നും കണ്ടെത്തി. അതേസമയം, കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.
Read More » -
Kerala
‘ജനം ചോദ്യം ചെയ്താല്‍ എങ്ങനെ കുറ്റപ്പെടുത്തും? മഫ്ടിയിലുള്ള പൊലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം’
കൊച്ചി: മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കര്‍ഡും കരുതണമെന്നു ഹൈക്കോടതി. പട്രോളിങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കില്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. മഫ്ടിയിലുള്ള പൊലീസുകാര്‍ക്കു നേരെ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെട്ടെന്ന കേസില്‍ കോട്ടയം സ്വദേശി ഷിബിന്‍ ഷിയാദിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് കോടതി നിരീക്ഷണം. മയക്കുമരുന്നു കൈവശം വച്ചെന്നു സംശയിച്ചു മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെട്ടെന്നാണ് കേസ്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താല്‍ കുറ്റപ്പെടുത്താനാകില്ല. പൊലീസിന്റെയും സിബിഐയുടേയും മാത്രമല്ല ജഡ്ജിയുടെ പോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്തു പലരും തട്ടിപ്പ് നടത്തുന്നുണ്ട്. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 24നു ലഹരി മുരുന്നു സ്‌പെഷ്യല്‍ പരിശോധനയ്ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോഗിക…
Read More » -
India
രാജി സ്വീകരിച്ചില്ല; മമ്താ കുല്‍ക്കര്‍ണി മഹാമണ്ഡലേശ്വറായി തുടരും
ലഖ്‌നൗ: മുന്‍ ബോളിവുഡ് താരവും സന്ന്യാസിനിയുമായ മമ്താ കുല്‍ക്കര്‍ണി, കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍പദവിയിലേക്ക് തിരിച്ചെത്തി. തന്റെ രാജി അംഗീകരിക്കാന്‍ ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി തയ്യാറായില്ലെന്നും ഗുരുവിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും മമ്ത പറഞ്ഞു. വീഡിയോപ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. പദവിയൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മമ്തയുടെ തിരിച്ചുവരവ്. കഴിഞ്ഞമാസം 24-നാണ് മമ്തയെ ഈ സ്ഥാനത്ത് നിയമിച്ചത്. സന്ന്യാസം സ്വീകരിച്ചതുമുതല്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. നടിയുടെ പൂര്‍വകാലജീവിതവും ഇപ്പോള്‍ സന്ന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം വ്യാപകചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്. അതിനിടെ, കുംഭമേളയുടെ ഭക്ഷണവിതരണസ്ഥലത്തുവെച്ച് കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വറിനെയും മൂന്ന് ശിഷ്യന്മാരെയും അജ്ഞാതസംഘം ആക്രമിച്ചു. വ്യാഴാഴ്ച ഇവര്‍ സഞ്ചരിച്ച കാറിനുനേരേ ആറുപേര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.
Read More » -
Crime
മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങി, ഏഴാം മാസം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍
ലോസ് ഏഞ്ചല്‍സ്: മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് ലഭിച്ച മുപ്പത്തഞ്ചുകാരി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചതിന് അറസ്റ്റിലായി. കാലിഫോര്‍ണിയ സ്വദേശിയായ ജാക്വലിന്‍ മായാണ് അറസ്റ്റിലായത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുമായി മാ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. താന്‍ തെറ്റുചെയ്തു എന്ന് പാെട്ടിക്കരഞ്ഞുകൊണ്ട് മാ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ മാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2023ല്‍ ഒരു രക്ഷിതാവാണ് മായ്ക്കെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 2022ലാണ് മായെ സാന്‍ ഡീഗോ കൗണ്ടിയിലെ ടീച്ചര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞപ്പോഴായിരുന്നു മായ്ക്കെതിരെ പരാതി ഉയര്‍ന്നത്. മാസങ്ങളോളം കുട്ടികളുമായി മാ ബന്ധം പുലര്‍ത്തിയിരുന്നു. കുട്ടികള്‍ക്ക് തന്റെ പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തതിനൊപ്പം കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. ഇത്തരം പ്രവൃത്തികള്‍ ചെയ്തതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിത…
Read More » -
Crime
പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നതിന് അടിച്ചു പല്ലു പൊട്ടിച്ച് പൊലീസ്; എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല
ഇടുക്കി: കൂട്ടാറില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് മര്‍ദിച്ച കേസില്‍ പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല. കമ്പംമെട്ട് സിഐ ഷമീര്‍ഖാനെതിരെയാണ് പരാതി. നടപടി വൈകുന്നതില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മര്‍ദനമേറ്റ മുരളീധരന്‍. കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. പുതുവത്സരദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് പൊലീസിന്റെ ക്രൂരമര്‍ദനമേറ്റത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു. മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോടു പറഞ്ഞിരുന്നില്ല. പിന്നീട് വീഡിയോ പ്രചരിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു മകള്‍ അശ്വതി പറഞ്ഞു. എസ്പി ഓഫീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു മൊഴിയെടുത്തിരുന്നു. പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ആശുപത്രി ചെലവു വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. പത്തനംതിട്ടയില്‍ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ…
Read More » -
Crime
കവര്‍ച്ചയ്ക്കുശേഷം പോയത് അങ്കമാലിയിലേക്ക്, ചാലക്കുടി ബാങ്ക് കൊളളയില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് പട്ടാപ്പകല്‍ 15 ലക്ഷം രൂപ കവര്‍ന്ന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ച നടത്തിയതിനുശേഷം പ്രതി അങ്കമാലി ഭാഗത്ത് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചനയാണ് പൊലീസിനുള്ളത്. ബാങ്ക് കൊള്ള നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്. ബാങ്കിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തത് എന്നത് ബാങ്കിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പ്രതി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്‍ടോര്‍ക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയത്. ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതും കേസിലെ…
Read More »