CrimeNEWS

മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങി, ഏഴാം മാസം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

ലോസ് ഏഞ്ചല്‍സ്: മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് ലഭിച്ച മുപ്പത്തഞ്ചുകാരി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചതിന് അറസ്റ്റിലായി. കാലിഫോര്‍ണിയ സ്വദേശിയായ ജാക്വലിന്‍ മായാണ് അറസ്റ്റിലായത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുമായി മാ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. താന്‍ തെറ്റുചെയ്തു എന്ന് പാെട്ടിക്കരഞ്ഞുകൊണ്ട് മാ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ മാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2023ല്‍ ഒരു രക്ഷിതാവാണ് മായ്ക്കെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത്.

2022ലാണ് മായെ സാന്‍ ഡീഗോ കൗണ്ടിയിലെ ടീച്ചര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞപ്പോഴായിരുന്നു മായ്ക്കെതിരെ പരാതി ഉയര്‍ന്നത്.

Signature-ad

മാസങ്ങളോളം കുട്ടികളുമായി മാ ബന്ധം പുലര്‍ത്തിയിരുന്നു. കുട്ടികള്‍ക്ക് തന്റെ പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തതിനൊപ്പം കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. ഇത്തരം പ്രവൃത്തികള്‍ ചെയ്തതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും അദ്ധ്യാപികയ്ക്കെതിരെ ചുമത്തി. ഇതോടെ ശിക്ഷ കടുത്തതായിരിക്കും എന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്ന തരത്തിലുള്ള ശിക്ഷ തന്നെ നല്‍കണമെന്നാണ് മായുടെ ഉപദ്രവത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.

 

Back to top button
error: