Month: February 2025

  • Crime

    കൊച്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സുഖവാസം; മൂന്ന് ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ച യു.എന്‍ പ്രതിനിധി പിടിയില്‍

    കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച യു.എന്‍ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പിടിയില്‍. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് പര്‍വേസ് മാലിക്കിനെ പിടികൂടിയത്.യു.എന്‍.പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969/രൂപ ബില്‍ അടക്കാതെ വന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ നോവാറ്റെല്‍ മാനേജര്‍ അമിത് ഗോസായി ഇന്‍ഫോപാര്‍ക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയില്‍ ഇയാള്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് 76948 രൂപ നല്‍കാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍ പറഞ്ഞു.  

    Read More »
  • Kerala

    പാവക്കുട്ടിയെ തിരഞ്ഞിറങ്ങി; സംസാര ശേഷിയില്ലാത്ത അഞ്ച് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

    തിരുവനന്തപുരം: നേമം കുളക്കുടിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നി?ഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല. മകനെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവന്‍. പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലില്‍ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടര്‍ന്നാണ് കിണറ്റില്‍ പരിശോധിച്ചത്. കുട്ടി കസേരയില്‍ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും…

    Read More »
  • Crime

    ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ചു; വീട്ടിലെത്തി ദമ്പതിമാരെ മയക്കിക്കിടത്തി 6 പവന്‍ കവര്‍ന്നു

    മലപ്പുറം: യാത്രയ്ക്കിടെ ട്രെയിനില്‍വെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍…

    Read More »
  • LIFE

    സ്‌റ്റൈലിഷ് ലുക്കില്‍ മൊണാലിസ കേരളത്തില്‍, വാലന്റൈന്‍ സമ്മാനമായി മാലയണിച്ച് ബോച്ചെ

    കോഴിക്കോട്: മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ചെമ്മണൂര്‍ ജ്വല്ലറിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്. 15 ലക്ഷം രൂപയാണ് മോനി ഭോസ്ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂര്‍ നല്‍കിയതെന്നാണ് വിവരം. വാലന്റൈന്‍സ് ഡേ സമ്മാനമായി ബോബി ചെമ്മണൂര്‍, മോനിയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു കൊടുത്തി. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു.

    Read More »
  • Crime

    പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച; 15 ലക്ഷം കവര്‍ന്നു

    തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറില്‍നിന്നു കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കില്‍ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.

    Read More »
  • Crime

    ലക്ഷങ്ങളുടെ കടംവീട്ടാന്‍ എടിഎം കവര്‍ച്ച, മോഷണപഠനം യുട്യൂബില്‍; കവര്‍ച്ചാശ്രമത്തിനിടെ യുവ എന്‍ജിനീയര്‍ പിടിയില്‍

    കോഴിക്കോട്: 42 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ച യുവ എന്‍ജിനീയറെ പോലീസ് കൈയോടെ പിടികൂടി. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20-ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ്സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, പണം ഉള്‍പ്പെട്ട ലോക്കറിലെ ബോക്സ് തിരികെ കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എ.ടി.എമ്മിലെത്തിയത്. സി.സി. ടിവി ദൃശ്യങ്ങളില്‍ മുഖം വരാതിരിക്കാന്‍ മഫ്ളര്‍ ഉപയോഗിച്ച് തലയും മുഖവും മറച്ചാണ് എ.ടി.എമ്മിലേക്ക് എത്തിയത്. ഈ മുറിയുടെ തൊട്ടടുത്തുള്ള രണ്ട് കടകളിലെ ക്യാമറകള്‍, പുറകിലൂടെയെത്തി മുകളിലേക്ക് തിരിച്ചുവെച്ചാണ് എ.ടി.എമ്മിലെത്തിയത്. എ.ടി.എമ്മിനുള്ളിലെ ക്യാമറകളില്‍ പശിമയുള്ള…

    Read More »
  • Crime

    ”അവിഹിതം ചോദ്യം ചെയ്ത അമ്മയെ അച്ഛന്‍ വല്ലാതെ ഉപദ്രവിച്ചു; ഇഷ്ടത്തിനെതിരുനിന്നാല്‍ അമ്മയുടെ ഗതി വരുമെന്ന് ഭീഷണി”

    ആലപ്പുഴ: ”എന്റെ കണ്‍മുന്നിലാണ് അതുണ്ടായത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ വഴക്ക് പതിവാണ്. അന്ന് അച്ഛന്‍ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. അമ്മ കുഴഞ്ഞുവീണു. ഞാന്‍ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാന്‍ ഓടി. അവരുമൊത്തു തിരികെ വന്നപ്പോള്‍ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് അച്ഛന്‍ അവരെ പറഞ്ഞുവിട്ടു. ഞാന്‍ അകത്തേക്കു ചെല്ലുമ്പോള്‍ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു” ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ നിന്നു മിഷ്മ തികഞ്ഞ മനക്കരുത്തോടെ ആ ദിവസം ഓര്‍മിച്ചെടുക്കുമ്പോള്‍ അകത്ത് അമ്മ സജിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയായിരുന്നു. അപകടമരണമെന്നു കരുതിയ സംഭവത്തില്‍, കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ എത്തിച്ചത് അച്ഛന്‍ സോണിക്കെതിരെ മിഷ്മ പി.ഉലഹന്നാന്‍ നല്‍കിയ പരാതിയായിരുന്നു. ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ വി.സി.സജിയുടെ (46) മരണത്തിന്റെ നാലാം ദിവസം ഭര്‍ത്താവ്…

    Read More »
  • Kerala

    എതിര്‍പക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ; പാലായില്‍ സ്വന്തം ചെയര്‍മാനെ പുറത്താക്കി മാണി ഗ്രൂപ്പ്

    കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കേരള കോണ്‍ഗ്രസ് (എം) പുറത്താക്കിയത്. മുന്‍ധാരണ പ്രകാരം രാജി വയ്ക്കാത്തതിനാലാണു പാര്‍ട്ടി നടപടി. എതിര്‍പക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം പക്ഷത്തെ ചെയര്‍മാനെ പുറത്താക്കുകയെന്ന അപൂര്‍വതയാണു പാലായില്‍ നടന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചര്‍ച്ചയില്‍നിന്നു വിട്ടു നിന്നു. എന്നാല്‍ ഭരണപക്ഷത്തെ 14 പേര്‍ വോട്ട് ചെയ്തതോടെ പ്രമേയം പാസായി. സിപിഎം പുറത്താക്കിയ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നില്‍ക്കുന്ന ഷീബ ജിയോ, ഷാജു വി.തുരുത്തന്‍ എന്നിവര്‍ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി.തുരുത്തന്‍ ആശുപത്രിയില്‍ ആയതിനാലാണു എത്താതിരുന്നത്.  

    Read More »
  • Social Media

    സഹോദരനൊപ്പം എത്തി; കേരളത്തിലെത്തിയതിന് പിന്നാലെ മൊണാലിസ പറഞ്ഞത് …

    മഹാ കുംഭമേളയിലൂടെ വൈറലായ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോന്‍സ്ലെ കോഴിക്കോട് എത്തി. സഹോദരനൊപ്പമാണ് മൊണാലിസ എത്തിയത്. കേരളത്തില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മൊണാലിസ പ്രതികരിച്ചു. കോഴിക്കോട് ചെമ്മണ്ണൂര്‍ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനാണ് മോണാലിസ എത്തിയത്. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടനം. മൊണാലിസ വരുന്ന വിവരം നേരത്തെ ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. കൂടാതെ വീഡിയോ കോളിലൂടെ മൊണാലിസയുമായി സംസാരിക്കുന്ന വീഡിയോ ബൊച്ചെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സുഖമാണോയെന്നും താന്‍ കേരളത്തിലേക്ക് വരികയാണെന്നും ബൊച്ചെയോട് പറയുന്ന മൊണാലിസയാണ് വീഡിയോയിലുള്ളത്. മലയാളത്തിലായിരുന്നു സംസാരം. ഇന്‍ഡോറില്‍ നിന്നുള്ള മാലവില്പനക്കാരിയാണ് മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ മൊണാലിസയുടെ ചിത്രങ്ങള്‍ വ്ളോഗര്‍മാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലും അവസരം ലഭിച്ചു. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂര്‍ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി…

    Read More »
  • NEWS

    മകനെ വേട്ടയാടിയത് സോഷ്യല്‍ മീഡിയയിലെ തെരുവ് നായ്ക്കളെന്ന് പ്രതിഭ

    ഒരു മാസം മുന്‍പാണ് യു. പ്രതിഭ എം.എല്‍.എയുടെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണെന്നും നാട്ടിന്‍പുറത്ത് കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭ എം.എല്‍.എ അന്നു തന്നെ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് എ.എല്‍.എ. എന്തിനാണ് മാദ്ധ്യമങ്ങള്‍ ഇത്രയും ആഘോഷിച്ചത് എന്ന് പ്രതിഭ ചോദിക്കുന്നു. ഇല്ലാത്ത ഒരു കാര്യമാണ് മാദ്ധ്യമങ്ങള്‍ പറഞ്ഞത്. എന്നിട്ടും മാദ്ധ്യമങ്ങള്‍ക്ക് മതിയായില്ല. അമ്മ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കും മാദ്ധ്യമങ്ങള്‍ തന്നെ ഉപദ്രവിച്ചത് എന്നാണ് മകന്‍ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കിയത്. 90 ഗ്രാം കഞ്ചാവുമായി മകന്‍ പിടിയിലായി എന്ന് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ശരിയാണോ എന്ന് പ്രതിഭ ചോദിക്കുന്നു. അതിനെതിരെ പ്രതികരിച്ച തന്നെ വീണ്ടും മോശക്കാരിയാക്കിയെന്നും അവര്‍ പറഞ്ഞു. ഒരവസരത്തില്‍ രാഷ്ട്രീയം വീട്ടാലോ എന്നുവരെ ആലോചിച്ചിട്ടുണ്ടെന്നും പ്രതിഭ പറയുന്നു. താന്‍ എന്തു പറഞ്ഞാലും സോഷ്യല്‍ മീഡിയയില്‍ അതിന്റെ താഴെ വന്ന് അസഭ്യം പറഞ്ഞിട്ടു പോകുന്നു. നമ്മുടെ നാട്ടിലെ…

    Read More »
Back to top button
error: