CrimeNEWS

താമരശ്ശേരിയില്‍ ആദിവാസി യുവാവ് റോഡില്‍ മരിച്ചനിലയില്‍

കോഴിക്കോട്: ആദിവാസി യുവാവ് റോഡില്‍ മരിച്ച നിലയില്‍. താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്ന് റോഡിരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഗോപാലന്‍. ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. താമരശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി. ആര്‍ടിഒ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

Back to top button
error: