Month: February 2025

  • Crime

    ഇന്‍സ്റ്റഗ്രാം വഴി പരിചയം, യുവതിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും എടുത്ത് ഭീഷണിപ്പെടുത്തല്‍; യൂട്യൂബര്‍ അറസ്റ്റില്‍

    കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ യു-ട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ മുഹമ്മദ് നിഷാലിന്റെ (25) അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  

    Read More »
  • Crime

    രണ്ട് വര്‍ഷം മുമ്പുള്ള വൈരാഗ്യം, കൊട്ടാരക്കരയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ ഒളിവില്‍

    കൊല്ലം: കൊട്ടാരക്കര മൈലത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുണ്‍ പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം. വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍. നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിച്ച രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.  

    Read More »
  • Crime

    സ്ത്രീധനം പോരാ, 25 ലക്ഷവും എസ്യുവി കാറും വേണം; യുവതിക്ക് എച്ച്‌ഐവി ‘കുത്തിവച്ച്’ ഭര്‍തൃവീട്ടുകാര്‍

    ലക്‌നൗ: എസ്യുവി കാറും 25 ലക്ഷം രൂപയും ഉള്‍പ്പെടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍തൃവീട്ടുകാര്‍ ബലമായി യുവതിക്കു എച്ച്‌ഐവി കുത്തിവച്ചെന്നു ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്നു കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകള്‍ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണു നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍, ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് പിതാവ് നല്‍കിയ പരാതില്‍ പറയുന്നു. ഇത്രയും വലിയ സ്ത്രീധനം നല്‍കാനാകില്ലെന്നു യുവതിയുടെ കുടുംബം അറിയിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു യുവതിയെ ഭര്‍തൃവീട്ടിലേക്കു തിരിച്ചയച്ചു. എന്നാല്‍ യുവതി വീണ്ടും ശാരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നു. എച്ച്‌ഐവി ബാധിതന്‍…

    Read More »
  • Movie

    ‘ആ നടന്‍ അര്‍ധരാത്രി സെറ്റില്‍ വെച്ച് അലറിയപ്പോള്‍ നിര്‍മാതാവ് നോക്കിനിന്നു,പിന്നീടങ്ങോട്ട് പോയില്ല’

    സിനിമാ ഷൂട്ടിങ് സെറ്റില്‍ വെച്ച് നേരിടേണ്ടതായി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ ഈയിടെയായി പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ സമാനമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഷീബ ആകാശ്ദീപ്. 1995 ല്‍ പുറത്തിറങ്ങിയ സുരക്ഷ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ ആദിത്യ പഞ്ചോളി തനിക്കുനേരെ അലറിയെന്നും തുടര്‍ന്ന് സിനിമ പാതിയില്‍ വെച്ച് ഒഴിവാക്കിയെന്നും നടി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ‘ഞാന്‍ ക്ഷീണിതയായിരുന്നു. രണ്ട് ഷിഫ്റ്റുകള്‍ക്ക് ശേഷമാണ് ഞാന്‍ സെറ്റില്‍ വരുന്നത്. അതും അര്‍ധരാത്രിയില്‍. കാറില്‍ ഉറങ്ങുകയായിരുന്ന ഞാന്‍ ഷോട്ടെടുക്കാനായി പുറത്തിറങ്ങി. സംവിധായകന്‍ ഷോട്ടിനെ കുറിച്ച് പറയാന്‍ തുടങ്ങുകയായിരുന്നു. ആ സമയം തിരിഞ്ഞുനിന്ന് നടന്‍ എന്തൊക്കെയോ പറഞ്ഞു. ഉറക്കത്തിലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞതോടെ അദ്ദേഹം രോഷാകുലനായി. എന്നെ അധിക്ഷേപിക്കുകയും അര്‍ധരാത്രി റോഡില്‍ വെച്ച് അലറുകയും ചെയ്തു.’- ഷീബ പറഞ്ഞു. താന്‍ പേടിച്ചുപോയെന്നും കരഞ്ഞുകൊണ്ട് നിര്‍മാതാവിനെ നോക്കിയ സമയത്ത് അദ്ദേഹം തന്റെ മുഖത്തുപോലും നോക്കാതെ…

    Read More »
  • India

    അമേരിക്കന്‍ നാടുകടത്തല്‍; ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത് വിമാനം അമൃത്സറിലെത്തി

    ചണ്ഡീഗഡ്: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം അമൃത്സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ഇന്നലെ രാത്രി 11:40 ന് അമൃത്സറിലെത്തിയത്. 119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരില്‍ 67 പേര്‍ പഞ്ചാബികളാണ്. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തര്‍പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരും ജമ്മുകശ്മീര്‍ ഹിമാചല്‍പ്രദേശ് ഗോവ സ്വദേശികളായ ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്തിന് പുറത്തിറങ്ങിയവര്‍ അവരുടെ നാടുകളിലേക്ക് മടങ്ങി. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തിയത്.  

    Read More »
  • Crime

    രക്ഷിതാക്കള്‍ വഴക്കുപറഞ്ഞെന്ന് കുറിപ്പ്; 11വയസുകാരി തൂങ്ങി മരിച്ച നിലയില്‍

    കൊല്ലം: കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ നിന്ന് പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് ലഭിച്ചു. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചാലുമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    നീലേശ്വരം സ്വദേശിയുടെ കാല്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി

    കാസര്‍ഗോഡ്: റിട്ട. വ്യോമസേന ഉദ്യോഗസ്ഥന് മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ മദര്‍നമേറ്റെന്ന പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. നീലേശ്വരം അങ്കക്കളരി അര്‍ച്ചനയിലെ പി.വി.സുരേശ(49) നാണ് മര്‍ദനമേറ്റത്. മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ കിടക്കുമ്പോള്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് മര്‍ദിച്ചതായാണ് പരാതി. ഇതേത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇദ്ദേഹത്തിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. മര്‍ദനത്തിലേറ്റ പരിക്ക് കാരണമാണ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതെന്ന് സുരേശന്റെ മകള്‍ ഹൃദ്യ സുരേഷ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സുരേശനെ മര്‍ദിച്ചിട്ടില്ലെന്നാണ് ആര്‍.പി.എഫ്. പറയുന്നത്. ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ കിട്ടുമെന്നും അതിനുശേഷമേ സുരേശന്റെ ആരോഗ്യകാര്യങ്ങള്‍ വ്യക്തമാകൂവെന്നും റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ഇന്ദിര പറഞ്ഞു. നിലവില്‍ അന്വേഷണ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി. കാസര്‍കോട് എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അശോക് കുമാര്‍, മംഗളൂരു എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് പ്രഭു എന്നിവര്‍ ആസ്പത്രിയില്‍ സുരേശനെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അസോസിയേഷന്‍ പരാതി…

    Read More »
  • India

    ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം; അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

    ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. പരുക്കേറ്റ അന്‍പതിലേറെ പേരെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം. 14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ ട്രെയിന്‍. 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസുകള്‍ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണു തിക്കും തിരക്കും ഉണ്ടായത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അധികൃതര്‍ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അപകടത്തില്‍ അനുശോചിച്ചു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍…

    Read More »
  • Kerala

    പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം, രോഗികളെ ഒഴിപ്പിച്ചു

    പാലക്കാട്: ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഴ്‌സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. സമീപത്തെ വനിതാ വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ വളരെ പെട്ടന്നുതന്നെ മാ?റ്റിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മുറിയില്‍ നിന്ന് തീ ആളിപ്പടരുകയും കറുത്ത പുക ഉയരുകയും ചെയ്‌തോടെ രോഗികളും കൂട്ടിരിപ്പുകാരും ആകെ പരിഭ്രാന്തരായി. അപകടസമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഞെട്ടിയുണര്‍ന്ന പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാ?റ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. തീപടര്‍ന്ന മുറിയോട് ചേര്‍ന്ന് മെഡിക്കല്‍ ഐ സിയുവും, മുകളിലെ നിലയില്‍ സര്‍ജിക്കല്‍ ഐ സിയുവുമാണ്. പുക പടര്‍ന്നതോടെ ഐസിയുവില്‍ നിന്നും വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാര്‍ഡില്‍ നിന്ന് ഒഴിപ്പിച്ചത്. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാനായതിനാല്‍ മ?റ്റു അപകടങ്ങളുണ്ടായില്ല.…

    Read More »
  • NEWS

    യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ച് സൈന്യം; ലിംഗമാറ്റ ശസ്ത്രക്രിയയും വിലക്കി ഔദ്യോഗിക പ്രഖ്യാപനം

    വാഷിംഗ്ടണ്‍: യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് നടപ്പിലാക്കി ട്രംപ് ഭരണകൂടം. ഇവരുടെ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ച(ഇന്ന്) എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സൈന്യം ഉത്തരവ് നടപ്പാക്കിയതായി അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തില്‍ നിലവിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള നടപടികളും നിര്‍ത്തിവച്ചു. ”അമേരിക്കന്‍ സൈന്യത്തില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ പ്രവേശിപ്പിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും”- എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൈന്യം വ്യക്തമാക്കി. യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡറുകളോട് കര്‍ശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോടു കൂറ് പുലര്‍ത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ല്‍ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ വിലക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാടാണ് ട്രംപ്…

    Read More »
Back to top button
error: