16 കാരനെ പിന്നിൽ നിന്ന് ഇരുമ്പ് കമ്പിക്ക് അടിച്ചുവീഴ്ത്തി, പിന്നാലെ കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി, ശബ്ദം കേട്ട് സമീപത്തുള്ളവർ ചെയ്യുമ്പോൾ കാണുന്നത് കുട്ടിയുടെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന 46 കാരനെ… ഭാര്യയെ കൊന്ന കേസിൽ ജയിൽ മോചിതനായത് ജനുവരിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പോലീസ് പിടിയിലായത്. ഭരത് വിശ്വകർമ്മയെന്ന 16 വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഗുഡ്ഡ ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു.
സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഉടനെ ഭരതിനെ കയ്യിൽ കരുതിയെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ കാണുന്നത് ഭരതിൻ്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. പിന്നാലെ ഗ്രാമവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽമോചിതനായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.






