
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ യു-ട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ മുഹമ്മദ് നിഷാലിന്റെ (25) അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.